വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

ഇന്ത്യയിലെ തെരഞ്ഞെടുത്ത ഡീലർഷിപ്പിലൂടെ മോഡൽ നിരയിലാകെ കിടിലൻ ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌ത് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. 2021 ജൂൺ 31 വരെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾക്ക് സാധുതയുള്ളത്.

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട്, ലോയൽറ്റി ബോണസ്, ഓൺലൈൻ ബുക്കിംഗുകളിലെ ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് റെനോ ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

രാജ്യത്തെ ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിക്ക് തുടക്കം കുറിച്ച ഡസ്റ്ററിന്റെ RXZ 1.3 ലിറ്റർ ടർബോ, RXS 1.5 നാച്ചുറലി ആസ്പിറേറ്റഡ്, RXZ 1.5 നാച്ചുറലി ആസ്പിറേറ്റഡ് വേരിയന്റുകൾ എന്നിവയ്ക്ക് 30,000 രൂപ എക്സ്ചേഞ്ച് ബോണസും 30,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭ്യമാണ്.

MOST READ: ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

അതേസമയം എസ്‌യുവിയുടെ RXS വേരിയന്റിന് 30,000 രൂപ അധിക കിഴിവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മറുവശത്ത് റെനോയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയായ കൈഗറിൽ 10,000 രൂപ കോർപ്പറേറ്റ് കിഴിവും നിലവിലുള്ള റെനോ ഉടമകൾക്ക് അഞ്ച് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററും ലോയൽറ്റി ബോണസുമായി നിരത്തിലെത്തിക്കാം.

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

ഇന്ത്യൻ വിപണിയിൽ റെനോയെ വേരുറപ്പിക്കാൻ സഹായിച്ച എൻട്രി ലെവൽ ഹാച്ച്ബാക്കായ ക്വിഡിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, റെനോ ആപ്പ് വഴിയുളള ഓൺലൈൻ ബുക്കിംഗിന് 2,000 രൂപ അധിക കിഴിവ് എന്നിവയാണ് ജൂണിൽ വാഗ്‌ദാനം ചെയ്യുന്നത്.

MOST READ: 1.50 ലക്ഷം രൂപ വരെ ആനുകൂല്യം, ജൂൺ മാസത്തെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് ഹ്യുണ്ടായി

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

കോംപാക്‌ട് എംപിവി മോഡലായ ട്രൈബറിന്റെ RXT, RXZ വേരിയന്റുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് ഈ മാസത്തെ ഓഫർ പ്രഖ്യാപനത്തിലുള്ളത്. അതുകൂടാതെ പുതിയ ഉപഭോക്താക്കൾക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസും റെനോ ഒരുക്കിയിട്ടുണ്ട്.

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

തീർന്നില്ല, ട്രൈബർ എംപിവിക്ക് 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, കൂടാതെ റെനോ ആപ്പ് വഴിയുള്ള ഓൺലൈൻ ബുക്കിംഗിൽ 5,000 രൂപ അധിക കിഴിവ് എന്നിവയും ലഭിക്കും.

MOST READ: 25 ശതമാനം വരെ ചെലവ് കുറയ്ക്കുക ലക്ഷ്യം; മണ്‍സൂണ്‍ കാര്‍ കെയര്‍ സര്‍വീസ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗണ്‍

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

ക്വിഡ്, ട്രൈബർ, ഡസ്റ്റർ എന്നിവയും 20,000 രൂപ വരെ അധിക ലോയൽറ്റി ബോണസുമായി ലഭ്യമാണ്, ഇത് നിലവിലുള്ള റിനോ കാർ ഉടമകൾക്ക് മാത്രം സാധുതയുള്ളതാണ്. നിലവിൽ ഗംഭീര വിൽപ്പനയോടെ മുന്നേറുന്ന ട്രൈബറിന് അടുത്തിടെ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും സ്വന്തമാക്കാനായിട്ടുണ്ട്.

വിൽപ്പന കൂട്ടാൻ റെനോ, ജൂണിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ പ്രഖ്യാപിച്ചു

പുതിയ വാഹനം വാങ്ങുമ്പോൾ ഇന്ത്യൻ ഉപഭോക്താക്കൾ നൽകുന്ന പ്രഥമ പരിഗണനയാണ് സുരക്ഷ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ട്രൈബറിന്റെ വിൽപ്പനയിൽ കാര്യമായ പുരോഗതി നേടാനും റെനോയ്ക്ക് സാധിക്കും.

More from DriveSpark

Article Published On: Saturday, June 5, 2021, 9:40 [IST]
English summary
Renault Announced Discounts Up To Rs 1.10 Lakh On Models. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X