ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ഇന്ത്യൻ വിപണിയിൽ അമ്പേ പരാജയപ്പെട്ട മോഡലാണ് റെനോയുടെ ക്യാപ്ച്ചർ. എങ്കിലും ആഗോളതലത്തിൽ മികച്ച പ്രതികരണത്തോടെ മുന്നേറാൻ ഈ വാഹനത്തിനായിട്ടുണ്ട്. അതിനാൽ തന്നെ ക്രോസ്‌ഓവർ മോഡലിലേക്ക് നിരവധി പരിഷ്ക്കാരങ്ങൾ അവതരിപ്പിക്കാനും കമ്പനിക്കിഷ്ടമാണ്

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ഇപ്പോഴിതാ ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ പരിചയപ്പെടുത്തികൊണ്ട് റെനോ യൂറോപ്യൻ വിപണിയിലെ തങ്ങളുടെ ഇലക്‌ട്രിക് ശ്രേണി വിപുലീകരിച്ചിരിക്കുകയാണ്. നിലവിൽ സോ, ക്ലിയോ, ട്വിംഗോ, മെഗെയ്ൻ, അർക്കാന, വാണിജ്യ വാനുകളാണ് കമ്പനിയുടെ ഇ-ടെക് നിരയിലുള്ളത്.

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

യൂറോപ്പിലെ ഫ്രഞ്ച് കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ക്യാപ്ച്ചർ എന്നതും ശ്രദ്ധേയമാണ്. ഇ-ടെക് ഹൈബ്രിഡ് ക്ലിയോ ഇ-ടെക് ഹൈബ്രിഡിൽ അരങ്ങേറിയ അതേ സാങ്കേതികവിദ്യയാണ് സബ് കോംപാക്‌ട് ക്രോസ്ഓവർ എസ്‌യുവിയിലും റെനോ ഉപയോഗിക്കുന്നത്.

MOST READ: 12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

1.2 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ജോടിയാക്കിയ 1.6 ലിറ്റർ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഓട്ടോമാറ്റിക്, മൾട്ടി മോഡ് ഡോഗ് ഗിയർബോക്‌സുമാണ് ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിൽ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ഈ യൂണിറ്റ് പരമാവധി 145 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. തൽഫലമായി 0-100 കിലോമീറ്റർ വേഗത വെറും 10.6 സെക്കൻഡിൽ കൈവരിക്കാനും പുതിയ ക്യാപ്ച്ചർ ഇ-ടെക് ഹൈബ്രിഡ് വേരിയന്റിന് സാധിക്കും. സബ് കോംപാക്‌ട് ക്രോസ്ഓവർ എസ്‌യുവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 170 കിലോമീറ്ററാണ്.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ഇതിന് ഏകദേശം 24 കിലോമീറ്റർ‌ മൈലേജാണ് റെനോ അവകാശപ്പെടുന്നത്. വൈവിധ്യമാർന്ന CMF-B മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, ആൽപൈൻ ടീമുമായുള്ള ഫോർമുല 1 വൈദഗ്ധ്യത്തിൽ നിന്ന് ഇ-ടെക് എഞ്ചിൻ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും റെനോ അവകാശപ്പെടുന്നു.

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ത്രീ ലെവൽ ബാറ്ററി പുനരുജ്ജീവനവും മൂന്ന് ഡ്രൈവ് മോഡുകളും ഇതിൽ ഉൾക്കൊള്ളുന്നു. അതിൽ ഓൾ-ഇലക്ട്രിക്, മൈസെൻസ് ഡ്രൈവ്, സ്‌പോർട്ട് മോഡ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: വിൽപ്പന മെച്ചപ്പെടുത്താൻ ജൂണിൽ മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി മാരുതി

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

യൂറോ എൻ‌ക്യാപ് സുരക്ഷാ റേറ്റിംഗിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയ ക്യാപ്ച്ചർ സജീവവും നിഷ്ക്രിയവുമായ സുരക്ഷയ്‌ക്കായുള്ള മറ്റെല്ലാ സംവിധാനങ്ങളും ഫ്രഞ്ച് കാർ നിർമാതാവ് ഓഫർ ചെയ്യുന്ന ഡ്രൈവർ-അസിസ്റ്റ് പ്രോഗ്രാമുകളും ഹൈബ്രിഡിലും സ്റ്റാൻഡേർഡായി ലഭ്യമാക്കിയിട്ടുണ്ട്.

ക്യാപ്ച്ചറിന്റെ ഇ-ടെക് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് റെനോ

ഈ വർഷം ഓഗസ്റ്റിൽ റെനോ ക്യാപ്ച്ചർ ഇ-ടെക് ഹൈബ്രിഡിനായുള്ള ആദ്യ ഡെലിവറികൾ ആരംഭിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ വിപണികളിൽ വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. 24,500 യൂറോയാണ് വാഹനത്തിന്റെ പ്രാരംഭ വില. അതായത് ഏകദേശം 21.78 ലക്ഷം രൂപ.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Introduced Captur E-Tech Hybrid Model In Europe. Read in MAlayalam
Story first published: Friday, June 4, 2021, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X