ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന 2020 കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ഷോയിൽ വിഷൻ-എസ് എന്ന ഒരു കാർ പുറത്തിറക്കി ഏവരെയും ഞെട്ടിച്ചവരാണ് സോണി കോർപ്പറേഷൻ.

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

ക്യാമറ സെൻസറുകൾ, വിനോദ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ സോണിയിൽ നിന്നുള്ള വ്യത്യസ്ത സാങ്കേതികവിദ്യകളാൽ സമ്പന്നമായ ഒരു പൂർണ്ണ ഇലക്ട്രിക് സെഡാനാണ് വിഷൻ-എസ് കൺസെപ്റ്റ് കാർ.

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

അരങ്ങേറ്റം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം ടെക് കമ്പനിയായ സോണി വിഷൻ-എസ് കൺസെപ്റ്റ് കാർ പ്രോട്ടോടൈപ്പ് രൂപത്തിൽ ആദ്യമായി പൊതുനിരത്തുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്.

MOST READ: ക്രെറ്റയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഈ വർഷം എത്തും; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

ഇതിന്റെ ഭാഗമായി ജാപ്പനീസ് ബ്രാൻഡ് ഒരു പുതിയ വീഡിയോയും പുറത്തിറക്കി. ഓസ്ട്രിയയിലെ എഞ്ചിനീയർമാർ രജിസ്ട്രേഷൻ പ്ലേറ്റുകളും ഒരു യുണീക് കാമഫ്ലേജ്-സ്റ്റൈൽ റാപ്പും ഉപയോഗിച്ച് പരീക്ഷിക്കുന്ന ഒരു പ്രോട്ടോടൈപ്പിനെയാണ് വീഡിയോയിൽ വെളിപ്പെടുത്തുന്നുത്.

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

സോണിയുടെ ആദ്യ കാറിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നറിയാൻ വീഡിയോ കണ്ടാൽ മാത്രം മതിയാകും. വാഹനത്തിനകത്തും പുറത്തും 33 വ്യത്യസ്ത സെൻസറുകളുണ്ട്. റോഡ് സെൻസിംഗ്, ഒബ്ജക്റ്റ് ഡിറ്റക്ഷൻ, കളർ ഐഡന്റിഫിക്കേഷൻ തുടങ്ങിയ കാര്യങ്ങൾക്കായി ഉയർന്ന റെസല്യൂഷനുള്ള HDR അനുയോജ്യമായ CMOS ഇമേജ് സെൻസറുകളാണ് ഇതിലുള്ളത്.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിനെ അണിയിച്ചൊരുക്കാൻ ആക്‌സസറികളുടെ നീണ്ട പട്ടികയും

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

അതുകൂടാതെ ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ്, 360 റിയാലിറ്റി ഓഡിയോ ടെക്, ക്യാബിനുള്ളിലെ വൈഡ് സ്ക്രീൻ ഡിസ്പ്ലേകൾ എന്നിവയും കാറിൽ ലഭ്യമാണ്. വിഷൻ-എസ് നിർമിക്കുന്നതിനായി സോണി ബ്ലാക്ക്ബെറി, ബോഷ്, എൻവിഡിയ, കോണ്ടിനെന്റൽ, ക്വാൽകോം തുടങ്ങിയ കമ്പനികളുമായി പങ്കാളിത്തം വഹിച്ചിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

അതിനാൽ ഇവി കൺസെപ്റ്റിന് ഈ കമ്പനികളിൽ നിന്ന് സാങ്കേതികവിദ്യകളും ലഭിക്കുന്നു. ആട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെലികമ്മ്യൂണിക്കേഷൻ, ക്ലൗഡ് ടെക്നോളജി എന്നിവയും ഈ കാറിൽ ഉൾക്കൊള്ളുന്നുണ്ട്. ഇവയെല്ലാം വലിയ പനോരമിക് ടച്ച്സ്ക്രീൻ സിസ്റ്റത്തിന്റെ സഹായത്തോടെ ആക്സസ് ചെയ്യാൻ കഴിയും.

MOST READ: പുതുവർഷത്തിൽ ഇന്ത്യൻ വിപണിയിൽ 15 മോഡലുകൾ പുറത്തിറക്കാനൊരുങ്ങി മെർസിഡീസ് ബെൻസ്

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

സോണിക്ക് ഓട്ടോണമസ് ഡ്രൈവിംഗ്, ഇൻ-കാർ എന്റർടൈൻമെന്റ് സംവിധാനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് വിഷൻ-എസ് യഥാർഥത്തിൽ സൃഷ്ടിക്കപ്പെട്ടതെന്ന കാര്യവും കൗതുകമുണർത്തിയേക്കാം.

ഇലക്‌ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ

ഇതുവരെ കാറിന്റെ ഉത്പാദനത്തിലേക്ക് സോണി എത്തുമെന്നതിന് സൂചനകളൊന്നുമില്ല. ഇലക്‌ട്രിക് സെഡാനിൽ രണ്ട് 200 കിലോവാട്ട് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും അതിന് 268 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്നും കമ്പനി വ്യക്തമാക്കുന്നു.

കാറിന് 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വെറും 4.8 സെക്കൻഡ് മതിയാകുമെന്നും ഇലക്‌ട്രിക് സെഡാന് മണിക്കൂറിൽ പരമാവധി 240 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കുമെന്നും സോണി മുമ്പ് വെളിപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
English summary
Sony Vision-S EV Road Test Begins. Read in Malayalam
Story first published: Friday, January 15, 2021, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X