അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് അറിയിച്ച് ടാറ്റ മോട്ടോർസ്. 'ബ്ലോക്ക് ക്ലോഷർ' എന്ന് വിളിക്കപ്പെടുന്ന ഈ നടപടി മെയ് 18 മുതൽ മെയ് 22 വരെയായിരിക്കും അടച്ചിടുക.

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന ഉത്പാദനത്തിന്റെ നട്ടെല്ലാണ് ജംഷദ്‌പൂരിലെ പ്ലാന്റ്. അത്യാധുനിക സൗകര്യത്തിന് ഓരോ അഞ്ച് മിനിറ്റിലും അസംബ്ലി ലൈനുകളിൽ നിന്ന് ഒരു മീഡിയം അല്ലെങ്കിൽ ഹെവി ട്രക്ക് പുറത്തിറക്കാൻ കമ്പനി പ്രാപ്‌തമാണ്.

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

1945 ലാണ് ജംഷദ്‌പൂർ പ്ലാന്റ് ആദ്യമായി ആരംഭിച്ചത്. ത്രീഡി വിഷ്വലൈസേഷനിലൂടെയും ഇന്റലിജന്റ് ഇലക്ട്രോണിക് വെഹിക്കിൾ കൺട്രോൾ സിസ്റ്റങ്ങളുടെയും ഹൈബ്രിഡ് സാങ്കേതികവിദ്യകളുടെയും സംയോജനത്തിലൂടെ സങ്കീർണമായ വാഹന രൂപകൽപ്പന നടത്താൻ പ്രാപ്തിയുള്ള ലോകോത്തര എഞ്ചിനീയറിംഗ്, ഗവേഷണ കേന്ദ്രം കൂടിയാണ് ജംഷദ്‌പൂർ.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

മൾട്ടി-ആക്‌സിൽ ട്രക്കുകൾ, ട്രാക്ടർ-ട്രെയിലറുകൾ, ടിപ്പറുകൾ തുടങ്ങി 200 ലധികം മോഡലുകൾ പ്രാദേശിക, കയറ്റുമതി വിപണികൾക്കായി ഇവിടെ നിർമിക്കുന്നു. അഞ്ച് ദിവസത്തെ നടപടിക്ക് ശേഷം 2021 മെയ് 23 മുതൽ കമ്പനി പ്രവർത്തനം പുനരാരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

അഞ്ച് ദിവസത്തെ ഈ കാലയളവിൽ വാഹന നിർമാതാവ് ഫാക്ടറിയിൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നാണ് അവകാശപ്പെടുന്നത്. നിലവിലുള്ള മഹാമാരിയുടെ ശൃംഖല തകർക്കുന്നതിനായി സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമാണ് ഈ അടച്ചുപൂട്ടൽ.

MOST READ: ഐതിഹാസിക വില്ലീസ് ജീപ്പിന്റെ കുട്ടി പതിപ്പ് ലേലത്തിന്; വില 8.45 ലക്ഷം രൂപ

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് രൂക്ഷമായ പ്രതിസന്ധികൾക്കിടയിൽ ഉപഭോക്താക്കൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായി പാസഞ്ചർ വാഹന ഉടമകൾക്ക് വാറണ്ടിയും സൗജന്യ സർവ്വീസ് കാലാവധിയും നീട്ടി നൽകിയിട്ടുണ്ട്.

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

2021 ഏപ്രിൽ ഒന്നിനും 2021 മെയ് 31-നും ഇടയിൽ കാലഹരണപ്പെടുന്ന പാസഞ്ചർ വാഹനങ്ങളുടെ വാറണ്ടിയും സൗജന്യ സേവന കാലയളവും 2021 ജൂൺ 30 വരെ നീട്ടുമെന്നാണ് കമ്പനി ഉറപ്പുനൽകിയിരിക്കുന്നത്.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

കൊവിഡ് കേസുകള്‍ക്ക് വര്‍ധിച്ച് വരുന്നതിനിടയില്‍ ടാറ്റ തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) പുതുക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകൾ വേഗത്തിലാക്കുന്നതിനും രോഗബാധിതരായ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുമുണ്ട്.

അഞ്ച് ദിവസത്തേക്ക് ജംഷദ്‌പൂർ നിർമാണ കേന്ദ്രം അടച്ചിടുമെന്ന് അറിയിച്ച് ടാറ്റ

രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ വാഹന ആവശ്യകതയെ കാര്യമായി ബാധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഉപഭോക്താക്കളുടെയും ഡീലര്‍മാരുടെയും വിതരണക്കാരുടെയും താല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മറ്റുമായി ടീറ്റ സമഗ്രമായ ബിസിനസ് എജിലിറ്റി പ്ലാനും നടപ്പിലാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Motors Will Shut Jamshedpur Manufacturing Facility For Five Days. Read in Malayalam
Story first published: Wednesday, May 19, 2021, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X