ഇന്ത്യയില്‍ വന്‍ പദ്ധതികളുമായി ടെസ്‌ല; മുംബൈയില്‍ ആസ്ഥാനമന്ദിരം ഒരുങ്ങും
ടെസ്‌ല ഈ വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. അമേരിക്കന്‍ ഇവി നിര്‍മാണ കമ്പനി നമ്മുടെ വിപണിയില്‍ അതിന്റെ അടിത്തറ സ്ഥാപിക്കാനും തുടങ്ങി.

ഇതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം കമ്പനി ബെംഗളൂരുവില്‍ RoC രജിസ്റ്റര്‍ നടത്തുകയും ചെയ്തിരുന്നു. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോള്‍ മുംബൈയിലെ ലോവര്‍ പരേല്‍-വര്‍ലി പ്രദേശത്ത് ഓഫീസ് ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.

കമ്പനി കര്‍ണാടകയില്‍ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കുകയും 40,000 ചതുരശ്രയടി ഓഫീസിനായി ലോവര്‍-പരേലിലെ കുറച്ച് വാണിജ്യ പദ്ധതികള്‍ വിലയിരുത്തുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ 6 മുതൽ 13 ലക്ഷം വരെ വില പരിധിയിൽ വരാനിരിക്കുന്ന കാറുകൾ

IIM ബെംഗളൂരു പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് ടെസ്‌ല ഉയര്‍ന്ന തസ്തികകളിലേക്ക് നിയമനം ആരംഭിച്ചു. ഇന്ത്യാ ഓപ്പറേഷന്‍സ് പോളിസി ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റിന്റെ തലവനായി മനുജ് ഖുറാനയെ നിയമിക്കുകയും ചെയ്തു.

ടെസ്‌ലയുടെ സൂപ്പര്‍ചാര്‍ജിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ്, ഹോം ചാര്‍ജിംഗ് ബിസിനസ് എന്നിവയുടെ തലവനായ നിഷാന്ത് പ്രസാദിനെ ചാര്‍ജിംഗ് മാനേജരായി കമ്പനി നിയമിച്ചു. നേരത്തെ ഏഥര്‍ എനര്‍ജിയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് എനര്‍ജി സ്റ്റോറേജ് ചാര്‍ജിംഗ് മേധാവിയായിരുന്നു ഇദ്ദേഹം.
MOST READ: വിപണിയിൽ മിന്നിത്തിളങ്ങി കൈഗർ, ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പരസ്യ വീഡിയോയുമായി റെനോ

വാള്‍മാര്‍ട്ട്, റിലയന്‍സ് റീട്ടെയില്‍ എന്നിവയില്‍ ജോലി ചെയ്തിരുന്ന ചിത്ര തോമസിനെ HR ലീഡറായി ടെസ്‌ല ഇന്ത്യ നിയമിച്ചു. പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതില്‍ ടെസ്‌ല ഇന്ത്യ പൂര്‍ണമായും മുന്നേറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി ഇന്ത്യയില്‍ ഇവികള്‍ നിര്‍മ്മിക്കാന്‍ ടെസ്‌ലയെ ക്ഷണിച്ചിരുന്നു. ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്ന് ദി റെയ്സീന ഡയലോഗ് 2021-ലെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
MOST READ: മൈലേജിൽ കേമന്മാരായ കോംപാക്ട് എസ്‌യുവി, ക്രോസ്ഓവർ മോഡലുകൾ

ഇന്ത്യന്‍ ഇവി നിര്‍മാതാക്കളും തങ്ങളുടെ മോഡലുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നുണ്ടെന്നും പ്രാദേശിക ഉല്‍പ്പാദനം എന്നാല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മത്സരാധിഷ്ഠിത വിലയ്ക്ക് വില നല്‍കാമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ടെസ്‌ല ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞാല്‍, ചൈനയ്ക്ക് പുറത്തുള്ള ഏഷ്യയിലെ രണ്ടാമത്തെ സൗകര്യമാണിതെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും താങ്ങാവുന്ന മോഡല്‍ 3 ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ടെസ്‌ല ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പോയ വര്‍ഷം ഒക്ടോബറിലാണ് സിഇഒ എലോണ്‍ മസ്‌ക് കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്.


Click it and Unblock the Notifications








