നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടക്കുകയാണ് എംജിയുടെ ടു സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്റർ. 2021 ഏപ്രിലിൽ നടന്ന ഷാങ്ഹായ് മോട്ടോർ ഷോയിലാണ് ഈ വ്യത്യ‌സ്‌ത മോഡലിനെ എം‌ജിയുടെ മാതൃ കമ്പനിയായ SAIC പരിചയപ്പെടുത്തുന്നത്.

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

കമ്പനിയുടെ 'എം‌ജി സൈബർ‌ക്യൂബ്' ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറാനായി അയ്യായിരത്തിലധികം രജിസ്‌ട്രേഷനുകൾ ലഭിച്ചുവെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

"വിഷൻ ഓഫ് ദി ഫ്യൂച്ചർ" എന്ന നിലയിൽ ഉദ്ദേശിച്ചുള്ള സൈബർ‌സ്റ്ററിനെ പഴയകാല എംജി കാബ്രിയോളെകളില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിക്കുന്നത്. ഇത് വരാനിരിക്കുന്ന എം‌ജി മോഡലുകൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും ഡിസൈൻ സൂചകങ്ങളുമാണ് അവതരിപ്പിക്കുന്നത്.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

എം‌ജിയുടെ മാതൃ കമ്പനിയായ SAIC-ന്റെ ലണ്ടൻ‌ ഡിസൈൻ‌ സെന്ററിന്റെ ഒരു ഉൽ‌പ്പന്നമായ റാഡിക്കൽ‌ സൈബർ‌സ്റ്റൈറിനെ എയറോഡൈനാമിക് കാര്യക്ഷമതയ്‌ക്ക് പ്രാധാന്യം നൽകിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

ഇന്ററാക്ടീവ് ‘മാജിക് ഐ' ഹെഡ്‌ലാമ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന സ്ലിം ഗ്രിൽ ഡിസൈനാണ് എം.ജി സൈബർസ്റ്ററിന്റെ പ്രധാന ആകർഷണീയത. ഫ്രണ്ട് എയർ ഡക്റ്റ്, 'കാം ടെയിൽ' ഫ്ലാറ്റ് റിയർ എൻഡ്, 'ഹാക്കർ ബ്ലേഡ്' വീൽ ഡിസൈനുകൾ എന്നിവയും ഹെഡ്‌ലൈൻ സവിശേഷതകളിൽ ഉൾപ്പെടുന്നു.

MOST READ: മഹീന്ദ്രയുടെ പുത്തൻ പദ്ധതികൾ; XUV900 എസ്‌യുവി കൂപ്പെ മോഡലും യാഥാർഥ്യമാകുന്നു

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

റിയർ ഡെക്കിൽ ഒരു ജോടി എയർ-ചാനലിംഗ് സംവിധാനവുമുണ്ട്. അതിൽ 'സീറോ ഗ്രാവിറ്റി' സീറ്റുകൾക്കായി ഫ്ലോട്ടിംഗ് ഹെഡ് റെസ്റ്റുകളും കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. പരന്ന ടെയിൽ ഭാഗവും പിൻ സ്‌പോയ്‌ലറും കാറിന്റെ എയറോഡൈനാമിക്സ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കമ്പനി പറയുന്നു.

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

സൈബർസ്റ്ററിന്റെ പൂർണ സാങ്കേതിക വിശദാംശങ്ങൾ എം‌ജി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇത് ഒരു ബെസ്‌പോക്ക് ഇവി ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

MOST READ: ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

ആയതിനാൽ 800 കിലോമീറ്റർ ശ്രേണിയും 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൈബർസ്റ്ററിന് വെറും മൂന്ന് സെക്കൻഡിൽ താഴെ മാത്രം മതിയാകും. 5G കണക്റ്റിവിറ്റിയും ടു സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറിന്റെ പ്രത്യേകതയായിരിക്കും.

നിർമാണ ഘട്ടത്തിലേക്ക് അടുത്ത് എം‌ജി സൈബർ‌സ്റ്റർ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാർ

റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികൾക്കായി സൈബർസ്റ്റർ നിർമിക്കുന്നതിനെ കുറിച്ച് എം‌ജി വിലയിരുത്തുമ്പോൾ ആദ്യമെത്തുക യുകെ, ജപ്പാൻ എന്നീ രാജ്യങ്ങളിലായിരിക്കും. എന്നിരുന്നാലും, എം‌ജി മോട്ടോർ ഇന്ത്യയ്ക്ക് 2,500 യൂണിറ്റ് ഹോമോലോഗേഷൻ വഴി ഒരു ചെറിയ ബാച്ചിനെ അവതരിപ്പിക്കാനും കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
The MG Cyberster Roadster Electric Sports Car Ready To Enter For Production. Read in Malayalam
Story first published: Tuesday, May 11, 2021, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X