പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ജനതയുടെ സ്റ്റാറ്റസ് സിമ്പലായിരുന്നു സെഡാൻ മോഡലുകൾ. എന്നാൽ എസ്‌യുവികളുടെ വർധിച്ചുവരുന്ന പ്രവണത പിന്നീട് സെഡാനുകളുടെ ജനപ്രീതിയെ തന്നെയാണ് ബാധിച്ചത്.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സെഡാനുകളുടെ ആവശ്യം ഗണ്യമായി കുറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും അവസ്ഥ ഇതുതന്നെയാണ്. എങ്കിലും ഒരു ചെറിയ വിഭാഗമെങ്കിലും കോംപാക്‌ട് മുതൽ പ്രീമിയം ആഢംബര സെഡാനുകളെ പ്രണയിക്കുന്നവരുണ്ട്.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

അതിനു പിന്നിലെ പ്രധാന കാരണം ഉയർന്ന സവാരി സ്ഥാനം ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെയാണ്. ഒരു വാഹനം സ്വന്തമാക്കുമ്പോൾ ആദ്യം പരിഗണനയിൽ വരുന്ന ചില കാര്യങ്ങളിൽ പ്രധാനിയാണ് മൈലേജ്. പ്രീമിയം സെഡാൻ ശ്രേണിയിൽ ഏറ്റവും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകൾ ഏതെല്ലാമെന്ന് ഒന്ന് നോക്കാം.

MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

1. ടൊയോട്ട കാമ്രി ഹൈബ്രിഡ്

അമേരിക്കയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് ടൊയോട്ട കാമ്രി. പക്ഷേ പ്രീമിയം സെഡാന് ഇന്ത്യൻ വിപണിയിൽ ഇതുവരെ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും യാഥാർഥ്യമാണ്.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

കാമ്രി ഹൈബ്രിഡിന്റെ എട്ടാം തലമുറ മോഡൽ 2019-ന്റെ തുടക്കത്തിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നിലവിൽ രാജ്യത്തെ സ്കോഡ സൂപ്പർബിന്റെ എതിരാളിയാണ് ഈ ജാപ്പനീസ് മിടുക്കൻ. 40.59 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ഒരൊറ്റ വേരിയന്റിലാണ് കാർ ഇന്ത്യയിൽ ലഭ്യമാകുന്നത്.

MOST READ: സ്വിഫ്റ്റിനെ തള്ളി വാഗൺആർ, ഏപ്രിലിൽ രാജ്യത്ത് ഏറ്റവും വിൽപ്പന നേടിയ കാറുകൾ ഇതാ

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

സെഡാന് 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ, ഇലക്ട്രിക് മോട്ടോർ എന്നിവയാണ് തുടിപ്പേകുന്നത്. ഇവ സംയോജിച്ച് പരമാവധി 218 bhp കരുത്ത് വാഗ്‌ദാനം ചെയ്യും. 22.8 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കാമ്രി ഹൈബ്രിഡിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

2. ഹ്യുണ്ടായി എലാൻട്ര

നിലവിൽ കൊറിയൻ വാഹന നിർമാതാക്കളുടെ മുൻനിര സെഡാൻ ഓഫറാണ് ഹ്യുണ്ടായി എലാൻട്ര. നിലവിൽ 17.83 മുതൽ 21.10 ലക്ഷം രൂപയുടെ വരെയുള്ള എക്സ്ഷോറൂം വിലക്കാണ് വാഹനം ഇന്ത്യൻ നിരത്തുകളിൽ എത്തുന്നത്.

MOST READ: സിഎന്‍ജി ശ്രേണിക്ക് കരുത്ത് നല്‍കാന്‍ ടിയാഗോ; പരീക്ഷണയോട്ടം വേഗത്തിലാക്കി ടാറ്റ

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

എലാൻട്ര രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് രാജ്യത്ത് വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 152 bhp കരുത്തിൽ 192 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. രണ്ടാമത്തെ 1.5 ലിറ്റർ ഡീസൽ യൂണിറ്റ് 115 bhp പവറും 250 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

രണ്ട് എഞ്ചിനുകൾക്കും ആറ്-സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ട്. എലാൻട്രയുടെ ഡീസൽ മാനുവൽ യൂണിറ്റിൽ എഞ്ചിൻ 22.7 കിലോമീറ്റർ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

3. സ്കോഡ സൂപ്പർബ്

ബി‌എസ്-VI സ്‌കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്ന് പ്രീമിയം സെഡാന് ഈ വർഷം ജനുവരിയിൽ ചില അധിക അപ്‌ഡേറ്റുകളും കമ്പനി സമ്മാനിച്ചു.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

നിലവിൽ 31.99 മുതൽ 34.99 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള സൂപ്പർബ് ഇന്ത്യയിലെ സ്കോഡയടെ ഫ്ലാഗ്ഷിപ്പ് കാറാണ്. 2.0 ലിറ്റർ നാല് സിലിണ്ടർ ടി‌എസ്‌ഐ ടർബോ പെട്രോൾ എഞ്ചിനാണ് സെഡാന്റെ ഹൃദയം.

പ്രീമിയം സെഡാൻ ശ്രേണിയിൽ മൈലേജും ഒരു ഘടകം തന്നെ; ഇക്കാര്യത്തിൽ കേമൻമാർ ഇവർ

190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സെഡാൻ സ്റ്റാൻഡേർഡായി ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക്കുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്കോഡ സൂപ്പർബിന് ARAI അവകാശപ്പെടുന്ന മൈലേജ് കണക്ക് 15.10 കിലോമീറ്റർ ആണ്.

Most Read Articles

Malayalam
English summary
Top Fuel Efficient Premium Sedans In India Right Now. Read in Malayalam
Story first published: Monday, May 10, 2021, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X