Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും
ഇലക്‌ട്രിക് വാഹന ശ്രേണിയിൽ കൂടുതൽ മോഡലുകളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ. ഇതിനകം തന്നെ ID.3 ഇലക്‌ട്രിക് എസ്‌യുവിയുടെ നിർമാണം ആരംഭിച്ച കമ്പനി ഉടൻ തന്നെ ID.4 മോഡലും പുറത്തിറക്കും.

എന്നാൽ ഈ സീരീസ് കൂടുതൽ വിപുലീകരിക്കാനാണ് ഫോക്സ്‍വാഗന്റെ തീരുമാനം അതിന്റെ ഭാഗമായി ID.6 എന്നൊരു പതിപ്പിനെ കൂടി ആഗോളതലത്തിൽ ഒരുക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

ചൈനീസ് സർക്കാരിന്റെ റെഗുലേറ്ററി അംഗീകാരത്തിനായി പോയ ID.6 എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. ഈ വാഹനം പുതിയ MEB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
MOST READ: സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

ഇത് 2019-ൽ ഫോക്‌സ്‌വാഗൺ പുറത്തിറക്കിയ ID.ROOMZZ ആശയം പോലെയാകാം. ID.6 കൺസെപ്റ്റ് ശരിക്കും ID.4 എസ്‌യുവിയേക്കാൾ വലിയ വാഹനമായിരുന്നു. അതായത് ഒരു ഫുൾ-സൈസ് ഇലക്‌ട്രിക് എസ്‌യുവിയാകാമെന്ന് സാരം.

82 കിലോവാട്ട്സ് ബാറ്ററിയും 450 കിലോമീറ്റർ ശ്രേണിയും പുതിയ ഫോക്സ്‍വാഗൺ ID.6 വാഗ്ദാനം ചെയ്യും. കൂടാതെ 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാനും 150 കിലോവാട്ട് ചാറ്റിംഗിനെ ഇത് പിന്തുണയ്ക്കുന്നു.
MOST READ: വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

ഇത് 302 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. രൂപകൽപ്പനയുടെ കാര്യത്തിൽ ID.ROOMZZ കൺസെപ്റ്റ് പതിപ്പിൽ നിന്ന് ടൺ കണക്കിന് സമാനതകൾ മുമ്പോട്ടു കൊണ്ടുപോകും.

എന്നിരുന്നാലും ID.6 പ്രൊഡക്ഷൻ പതിപ്പിന് മൂന്നാമത്തെ വരിയിൽ ധാരാളം ഇടമുണ്ടെന്ന് ചിത്രങ്ങൾ തോന്നിപ്പിക്കുന്നു. ഒരു വലിയ ഇലക്‌ട്രിക് എസ്‌യുവിയോ മിനിവാനുകളോ ഇല്ലാത്ത വിഭാഗത്തിലേക്കാകും ഫോക്സ്‍വാഗണിന്റെ ഈ മോഡൽ ചുവടുവെക്കുക.
MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

2025 ഓടെ 500,000 ID.4 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുകയെന്ന ലക്ഷ്യമാണ് ജർമൻ ബ്രാൻഡിനുള്ളത്. 500 കിലോമീറ്ററാണ് ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ശ്രേണിയായി കമ്പനി അവകാശപ്പെടുന്നത്.

ഉടനൊന്നും ഇന്ത്യയിൽ പുതിയ ID ഇലക്ട്രിക് ശ്രേണി പുറത്തിറക്കാൻ ഫോക്സ്‍വാഗണിന് പദ്ധതിയൊന്നുമില്ല. നിലവിൽ പെട്രോൾ എസ്‌യുവി മോഡലുകളുമായി കളംനിറയാനാണ് കമ്പനി ശ്രമിക്കുന്നത്.