Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ചൈന കഴിഞ്ഞാൽ ലോകത്തിലെ വാഹന വിപണി ഉറ്റുനോക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. പ്രമുഖ ബ്രാൻഡുകളെല്ലാം ഇന്ന് ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിച്ചപ്പോൾ പാതിവഴിയിൽ കാലിടറിപ്പോയ ഒട്ടേറെ വാഹന കമ്പനികൾ നമ്മുടെ രാജ്യത്തുണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫോർഡും ജനറൽ മോട്ടോർസിന്റെ ഷെവഡലെയുമെല്ലാം.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ഒരു കാലത്ത് ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാര്‍ മോഡല്‍ ജനറല്‍ മോട്ടോർസിന്റെ ഷെവര്‍ലെ ബീറ്റായിരുന്നു. ഷെവർലെ ബീറ്റ്, എൻജോയ്, ടവേര, ക്രൂസ്, സെയിൽ തുടങ്ങിയ വാഹനങ്ങളുപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഷെവർലെ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നുവെന്ന വാർത്ത 2017-ൽ പുറത്തുവിട്ടത്.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

2018 ജനുവരി മുതല്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഇന്ത്യയിലെ വില്‍പന പൂര്‍ണമായും നിര്‍ത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 20 വര്‍ഷം നീണ്ട പ്രവർത്തനത്തിനാണ് കമ്പനി അന്ന് തീരശീലയിട്ടത്. സൗത്ത് ആഫ്രിക്കയിലെയും ഇന്ത്യയിലെയും വിൽപ്പന നിർത്തി സുരക്ഷിതമാകാനായിരുന്നു അന്നത്തെ കമ്പനിയുടെ തീരുമാനം.

MOST READ: ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

നിർമാണവും വിൽപ്പനയും അവസാനിപ്പിക്കുകയാണെങ്കിലും വിൽപ്പനാനന്തര സേവനങ്ങൾ വാഗ്‌ദാനം ചെയ്യുമെന്ന് അന്നേ ഷെവർലെ വ്യക്തമാക്കിയിരുന്നു. ഷെവർലെ ഇന്ത്യയിൽ വാഹന വിൽപ്പന നിർത്തിയിട്ട് അഞ്ച് വർഷമായി. അമേരിക്കൻ ബ്രാൻഡ് പാർട്‌സുകളുടെ ലഭ്യതയും വിൽപ്പനാനന്തര സേവനവും പിന്തുണയും ഇതുവരെ ഒരു കോട്ടവും കൂടാതെയാണ് നൽകി വന്നിരുന്നത്.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

കമ്പനി പറയുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് ജെനുവിൻ പാർട്‍‌സുകൾ ലഭ്യമാക്കുന്നതിന് ഒരു സർവീസ് ശൃംഖല, പരിശീലന കേന്ദ്രം, പൂർണമായ വെയർഹൗസിംഗ്, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിനായി ഒരു സമർപ്പിത ഷെവർലെ ടീമിനാണ് പൂർണ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്.

MOST READ: കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

2024 വരെയും അതിനുശേഷവും ഇത് തുടരുമെന്ന സന്തോഷകരമായ വാർത്തയാണ് കമ്പനിയിൽ നിന്നുമുള്ള ഔദ്യോഗിക സ്ഥിരീകരണം. 170 ഉപഭോക്തൃ ടച്ച് പോയിന്റുകളിലായി വ്യാപിച്ചുകിടക്കുന്ന അടുത്തുള്ള ഷെവർലെ അംഗീകൃത സേവന പ്രവർത്തന കേന്ദ്രത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങൾ പരിശോധിക്കാമെന്ന് ഷെവർലെ അറിയിച്ചു.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ബാറ്ററികൾ, ലൂബ് മുതലായവ ഉൾപ്പെടെയുള്ള യഥാർഥ ഷെവർലെ പാർട്‌സുകൾ ഈ സ്ഥലങ്ങളിലെ കൗണ്ടറിൽ നിന്ന് വാങ്ങാം. എസിഡെൽകോയ്‌ക്കൊപ്പം ജിഎം ഇന്ത്യയിൽ അതിന്റെ വിൽപ്പനാനന്തര സാന്നിധ്യം വിപുലീകരിക്കുകയാണ്. കൂടാതെ എല്ലാ വാഹനങ്ങൾക്കും ബാറ്ററികൾ, ലൂബ്, മറ്റ് പാർട്‌സുകൾ എന്നിവ ഉൾപ്പെടെയുള്ളവ ഇതിലൂടെ ഉറപ്പുവരുത്തുകയും ചെയ്യും.

MOST READ: Honda CB300F vs KTM Duke 250 vs Bajaj Dominar 400 vs Suzuki Gixxer; വില വ്യത്യാസം ഇങ്ങനെ

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ഷെവർലെ പറയുന്നതു പ്രകാരം ഓപ്പൺ റീകോൾ കാമ്പെയ്‌നുകൾക്കായി ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഷെവർലെ അംഗീകൃത സേവന പ്രവർത്തനങ്ങളിൽ സൗജന്യമായി വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. ഇതിൽ ക്രൂസിന്റെ Takata എയർബാഗ് സുരക്ഷാ തിരിച്ചുവിളിയും ഉൾപ്പെടുന്നു.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് അവരുടെ വാഹനങ്ങളിൽ എന്തെങ്കിലും തിരിച്ചുവിളിക്കൽ പ്രക്രിയ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കാനുമാവും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷെവർലെ ഇന്ത്യയും തങ്ങളുടെ ആഫ്റ്റർ സെയിൽസ് ടീമും തകാറ്റ എയർബാഗുമായുള്ള തകരാറിൻമേൽ മോഡലുകൾ തിരിച്ചുവിളിച്ചത്.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

1996 ൽ ഓപെലിലൂടെ ഇന്ത്യയിലെത്തിയ ജനറൽ മോട്ടോഴ്സ് 2006ൽ തങ്ങളുടെ ഓപെൽ മോഡൽ പിൻവലിച്ചാണ് ഷെവർലെയെന്ന ബ്രാൻഡ് വിപണിയിലിറക്കിയത്. ടവേര, ക്രൂസ്, ബീറ്റ്, സ്പാർക്ക് എന്നീ കാറുകളിലൂടെ വിപണിയിൽ ശക്തി തെളിയിക്കാനും അമേരിക്കൻ ബ്രാൻഡിന് സാധിച്ചിരുന്നു.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

1996-ൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യയിലെത്തിയതിനേക്കാൾ രണ്ടു വർഷം മുമ്പ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു എങ്കിലും എന്തൊക്കെയോ കാരണങ്ങൾ ഷെവർലെ ഇന്ത്യയിൽ ക്ലച്ച് പിടിക്കാതെ പോവുകയായിരുന്നു.

Chevrolet ഇവിടെ തന്നെയുണ്ട്! 170 ടച്ച് പോയിന്റുകളുമായി വിൽപ്പനാനന്തര സേവനങ്ങൾ തുടരും

2017-ൽ വിടപറഞ്ഞുവെങ്കിലും സർവീസിനു പുറമെ ഷെവർലെ കാറുകൾക്കുള്ള വാറന്റിയും റോഡ് സൈഡ് അസിസ്റ്റന്റെൻസ് തുടങ്ങി ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങൾ തുടരുമെന്നാണ് കമ്പനി അറിയിച്ചത്. ഇന്ന് സർവീസ് സെൻ്ററുകൾ കുറവാണെങ്കിലും അന്ന് ഉറപ്പു നൽകിയ വിൽപ്പനാനന്തര സേവനം ഇതുവരെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Chevrolet operates a network of over 170 service centres across india to help customers
Story first published: Wednesday, August 17, 2022, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X