12 സിലിണ്ടർ എഞ്ചിനുമായി ഫെറാറിയുടെ ആദ്യ എസ്‌യുവി 'Purosangue' എത്തി
സ്പോർട്‌സ് കാറുകൾ നിർമിക്കുന്നതിലെ അഗ്രകണ്യനായ ഫെറാറി ഒരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം നിർമിക്കുന്നവെന്ന വാർത്ത വരാൻ തുടങ്ങിയിട്ട് നാളുകുറച്ചായി. മാരനെല്ലോയുടെ ആദ്യ എസ്‌യുവിയെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾക്കും റിപ്പോർട്ടുകൾക്കുമെല്ലാം തിരശീലവീണിരിക്കുകയാണിപ്പോൾ.

ഇറ്റാലിയൻ സൂപ്പർകാർ നിർമാതാക്കളായ ഫെറാറി ഒടുവിൽ പന്ത്രണ്ട് സിലിണ്ടർ എഞ്ചിനോടുകൂടിയ തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന പുരോസാങ്ഗ്വേ എസ്‌യുവി അവതരിപ്പിച്ചു. തങ്ങളുടെ ആദ്യത്തെ എസ്‌യുവി എന്ന നിലയിൽ ഈ മോഡൽ ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

V12, V8, V6 സഹോദരങ്ങളുടെ രക്തപാതകത്തിൽ ചേരുന്ന സ്ഥാപനത്തിന്റെ ആദ്യത്തെ ഫോർ ഡോർ ഫോർ സീറ്റർ എസ്‌യുവിയാണ് പുരോസാങ്ഗ്വേ. ലംബോർഗിനി ഉറസ്, ബെന്റ്‌ലി ബെന്റെയ്‌ഗ തുടങ്ങിയ മോഡലുകളുടെ അതേ സെഗ്മെന്റിൽ മാറ്റുരയ്ക്കാനാണ് ഫെറാറി പുത്തൻ എസ്‌യുവിയെ മെനഞ്ഞെടുത്തിരിക്കുന്നത്.
MOST READ: Avenger, Recon & Wagoneer S; പുതിയ ഓള്‍-ഇലക്ട്രിക് എസ്‌യുവികളെ അണിനിരത്തി Jeep

സ്പോർട്സ് കാർ പോലെയുള്ള ഫ്രണ്ട്-മിഡ് എഞ്ചിൻ പൊസിഷനും പിൻ-മൗണ്ടഡ് ഗിയർബോക്‌സും (49:51 വെയ്‌റ്റ് ഡിസ്ട്രിബ്യൂഷൻ പ്രാപ്‌തമാക്കുന്നു) നിലവിലെ ഹൈ പെർഫോമൻസ് എസ്‌യുവികളിൽ നിന്ന് പുരോസാങ്ഗ്വേയെ വളരെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നാണ് എന്നും ഫെറാറി പറയുന്നു.

മൾട്ടിമാറ്റിക്കിന്റെ ട്രൂ ആക്ടീവ് സ്പൂൾ വാൽവിനൊപ്പം മൾട്ടിമാറ്റിക്, പാസീവ് ഡാംപറുകൾക്കൊപ്പം വികസിപ്പിച്ച സജീവമായ സസ്പെൻഷനോടൊപ്പം ഒരു പുതിയ അലുമിനിയം ഷാസിയും ഫെറാറി പുരോസാങ്ഗ്വേ അവതരിപ്പിക്കുന്നുണ്ട്. ഈ സവിശേഷത ആദ്യമായാണ് ഒരു ഫെറാറി കാറിൽ ഇടംപിടിക്കുന്നത്.

കൂടാതെ, 812 കോംപറ്റിസിയോൺ പോലെയുള്ള ഒരു സ്വതന്ത്ര ഫോർ-വീൽ സ്റ്റിയറിംഗ് സിസ്റ്റവുമായി ഇത് സജ്ജീകരിച്ചിരിക്കുന്നുവെന്നതും ഹൈലൈറ്റാണ്. കൂടാതെ 296 GTB-യിൽ നിന്ന് സിക്സ്-വേ ഷാസി ഡൈനാമിക് സെൻസറുള്ള (6w-CDS) ABS 'Evo' കടമെടുക്കുകയും ചെയ്‌തിട്ടുണ്ട്.

ഇനി ഡിസൈൻ വിശദാംശങ്ങളിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ ഡിസൈൻ ഭാഷ്യം SF90, 296 GTB, കൂടാതെ GTC4 ലുസോ ഉൾപ്പെടെയുള്ള ജനപ്രിയ ഫെറാറി മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ഇതിന് സവിശേഷമായ എയറോഡൈനാമിക് രൂപവുമുണ്ട്.
MOST READ: ഹൈബ്രിഡ് Vs ഹൈബ്രിഡ്; Honda City e:HEV, Toyota Hyryder മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഹെഡ്‌ലൈറ്റ് യൂണിറ്റിലേക്കും ഫെൻഡറിലെ ഔട്ട്‌ലെറ്റുകളിലേക്കും എയർ ഇൻലെറ്റുകൾ സംയോജിപ്പിച്ച് F12 ബെർലിനെറ്റ-പ്രചോദിത എയറോബ്രിഡ്ജാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ഇതുകൂടാതെ വീൽ ആർച്ച് എക്സ്റ്റൻഷനുകൾക്ക് എയർ കർട്ടനുകൾ ലഭിക്കുന്നുമുണ്ട്. അതേസമയം റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും പിൻ ഡിഫ്യൂസറും വാഹനത്തിന്റെ എയറോഡൈനാമിക് കാര്യക്ഷമതയെ കൂടുതൽ സഹായിക്കുന്നു. ഡിസൈനിനും എയ്‌റോഡൈനാമിക്‌സിനും മുകളിൽ, റോൾസ് റോയ്‌സ് ശൈലിയിലുള്ള ബാക്ക്‌വേർഡ്-ഓപ്പണിംഗ് റിയർ ഡോറുകളാണ് പുറോസാങ്ഗ്വേ അവതരിപ്പിക്കുന്നത്.

അകത്തളത്തിൽ ഡ്യുവൽ കോക്ക്പിറ്റ് സജ്ജീകരണവും ഡാഷ്‌ബോർഡിനും സെന്റർ കൺസോളിനുമുള്ള മിനിമലിസ്റ്റ് ഡിസൈനുമായാണ് പുരോസാങ്ഗ്വേ വരുന്നത്. പരമ്പരാഗത കാറുകൾക്ക് ഡ്രൈവർ ഡിസ്‌പ്ലേയും സെൻട്രൽ ഇൻഫർമേഷൻ ഹബ്ബും ലഭിക്കുമ്പോൾ, ഈ ഫെറാറി എസ്‌യുവിക്ക് വലിയ ഡ്രൈവർ ഡിസ്‌പ്ലേയും 10.25 ഇഞ്ച് കോ-പാസഞ്ചർ ടച്ച്‌സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു.

എസ്‌യുവിയിൽ നാല് ബക്കറ്റ് സീറ്റുകൾ മാത്രമാണ് ഫെറാറി വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം രണ്ടാം പാദത്തോടെ യൂറോപ്യൻ വിപണിയിൽ പുരോസാങ്ഗ്വേ എസ്‌യുവിയുടെ ഡെലിവറി ഫെറാറി ആരംഭിക്കും. അതേസമയം 2023-ൽ കമ്പനി ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെറാറി പുരോസാംങ്ഗ്വേയ്ക്ക് 7,750 rpm-ൽ 715 bhp പവർ ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ലഭിക്കുന്നത്. രസകരമായ കാര്യം എന്തെന്നുവെച്ചാൽ 716 Nm ടോർക്കിന്റെ 80 ശതമാനവും 2,100 rpm-ൽ നിന്ന് ലഭ്യമാകും എന്നതാണ്. അതേസമയം ഇത് 6,250 rpm-ൽ 716 Nm torque വികസിപ്പിക്കും.

കൂടാതെ, ഫെറാറി V12-നെ പുരോസാങ്ഗ്വേയുടെ എഞ്ചിൻ ബേയ്ക്കുള്ളിൽ ഫ്രണ്ട്-മധ്യത്തിൽ സ്ഥാപിച്ചിരിക്കുമ്പോൾ, പുതിയ ഡ്യുവൽ-ക്ലച്ച് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് പിൻ ആക്‌സിലിൽ ഇരിക്കുന്നു. ഓൾ വീൽ ഡ്രൈവ് സംവിധാനവും മോഡലിനുണ്ട്. ഇതെല്ലാം 49:51 ഭാരം വിതരണത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

2,180 കിലോഗ്രാം ഭാരത്തിനൊപ്പം ട്യൂൺ ചെയ്ത V12, പരിഷ്ക്കരിച്ച ഗിയർബോക്‌സ് എന്നിവ ഉപയോഗിച്ച് മാരനെല്ലോയുടെ ആദ്യ എസ്‌യുവിക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിലും 10.6 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയിലും കുതിക്കാൻ കഴിയും. 310 കിലോമീറ്റർ വേഗതയാണ് പുരോസാങ്ഗ്വേയ്ക്ക് പരമാവധി പുറത്തെടുക്കാനാവുക.


Click it and Unblock the Notifications








