Ioniq 5-ന് മത്സരാധിഷ്ഠിത വില നല്‍കാന്‍ Hyundai; ലോഞ്ച് ഉടന്‍
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് അയോണിക് 5 ഈ വര്‍ഷാവസാനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് നിര്‍മാതാക്കളായ ഹ്യുണ്ടായി സ്ഥിരീകരിച്ചത്. ഈ ഉത്സവ സീസണില്‍ അയോണിക് 5-ന്റെ അരങ്ങേറ്റത്തിന് മുമ്പ് പുതുതലമുറ ട്യൂസോണും കമ്പനി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

2022-ലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ ആണ് ഹ്യൂണ്ടായി അയോണിക് 5. അടുത്തിടെ പുറത്തിറക്കിയ കിയ EV6-മായി ഇതിന് നിരവധി സാമ്യങ്ങളുണ്ട്. EV6 ഇലക്ട്രിക്കിന്റെ വിലകള്‍ ഇതിനോടകം തന്നെ കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു.

കിയ EV6 ന് നിലവില്‍ ജിടി ലൈന്‍ RWD-ക്ക് 59.95 ലക്ഷം രൂപയും ജിടി ലൈന്‍ AWD ട്രിമ്മുകള്‍ക്ക് 64.95 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. വാഹനത്തിന്റെ ഡെലിവറികള്‍ 2022 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്നും കിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
MOST READ: പുത്തൻ ഫോർച്യൂണർ മുതൽ പാലിസേഡ് വരെ; ഇന്ത്യയിൽ വരാനിരിക്കുന്ന ഫുൾ- സൈസ് എസ്‌യുവി മോഡലുകൾ

ലഭിക്കുന്ന സൂചനയനുസരിച്ച് EV6-നായി നാളിതുവരെ 300 ലധികം റിസര്‍വേഷനുകള്‍ നടത്തിയിട്ടുണ്ടെന്നും, CBU റൂട്ട് വഴിയാണ് ഇലക്ട്രിക് ക്രോസ്ഓവര്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതെന്നും കിയ ലോഞ്ച് സമയത്ത് പറഞ്ഞു. 2022-ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ ആയ കിയ EV6-ന് സമാനമായ രീതിയില്‍, ഹ്യുണ്ടായി അയോണിക് 5 അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്ന ജനപ്രീതി നേടിയിട്ടുണ്ട്.

എന്നിരുന്നാലും, ഇത് CKD റൂട്ട് വഴിയാണ് ലോഞ്ച് ചെയ്യപ്പെടുക, അതിനാല്‍ പ്രാദേശികമായി അസംബ്ലി അതിന്റെ കിയ EV6-നെതിരെ മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഏകദേശം 50 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ഈ മോഡലിനെ ഹ്യുണ്ടായി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

CKD, CBU റൂട്ട് വഴി വരുമ്പോള്‍ വിലയില്‍ ഇത്തരത്തില്‍ വ്യത്യാസം വരുന്നതിന് പ്രധാന കാരണം, മുഴുവന്‍ ഇറക്കുമതികള്‍ക്കും സാധാരണ ICE കാറുകള്‍ക്ക് സമാനമായ കസ്റ്റം തീരുവ ഈടാക്കുന്നു, അതേസമയം CKD റൂട്ട് വഴിയുള്ള വാഹനങ്ങള്‍ക്ക് 15 ശതമാനം നികുതി മാത്രമേ ലഭിക്കൂ.

വിതരണ ശൃംഖലയുടെ പരിമിതികള്‍ക്കിടയില്‍ ഹ്യുണ്ടായി അയോണിക് 5-ന് ആഗോളതലത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ഡെലിവറിയില്‍ അതിന്റെ സ്വാധീനം കാത്തിരിക്കേണ്ടിവരും, കൂടാതെ ഒരു പ്രാദേശിക അസംബ്ലി ലൈന്‍ സജ്ജീകരിക്കുന്നത് ചുമതലകള്‍ വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോള വിപണിയില്‍, അയോണിക് 5-ന് 58 kWh, 72.6 kWh ലിഥിയം അയണ്‍ ബാറ്ററി പാക്കുകളില്‍ വാഗ്ദാനം ചെയ്യുന്നു, ആദ്യത്തേത് 169 bhp കരുത്ത് സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് മോട്ടോര്‍ സജ്ജീകരണത്തെ ആശ്രയിച്ച് 217 bhp അല്ലെങ്കില്‍ 306 bhp കരുത്താണ് സൃഷ്ടിക്കുന്നത്.

അയോണിക് 5-ന്റെ എല്ലാ വകഭേദങ്ങളും ഉയര്‍ന്ന സുരക്ഷ, അസിസ്റ്റീവ്, വിനോദം, കണക്റ്റിവിറ്റി അധിഷ്ഠിത സവിശേഷതകള്‍ എന്നിവയോടെയാണ് വരുന്നത്. ഹ്യുണ്ടായി അടുത്തിടെ ബാറ്ററി പാക്ക് 77.4 kWh ആയി വിദേശത്തും അപ്ഗ്രേഡ് ചെയ്തിരുന്നു.

പ്രാദേശിക വിപണിയില്‍ 169 bhp പരമാവധി പവര്‍ ഔട്ട്പുട്ട് പുറത്തെടുക്കാന്‍ കഴിവുള്ള അടിസ്ഥാന 58 kWh ബാറ്ററി പായ്ക്കായിരിക്കും നിര്‍മാതാക്കള്‍ രാജ്യത്ത് കൊണ്ടുവരിയെന്നാണ് സൂചന. WLTP സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ ഏകദേശം 384 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

ഈ മോഡലിന് ഇത്തിരി വില അധികം ആണെങ്കിലും, താങ്ങാവുന്ന വിലയില്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ ചെറിയ ഇലക്ട്രിക് കാറുകളും അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഹ്യുണ്ടായി ഭാവിയില്‍ ഇന്ത്യയ്ക്കായി പുതിയ ചെറിയ ഇലക്ട്രിക് കാര്‍ വികസിപ്പിക്കാന്‍ തുടങ്ങിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വര്‍ഷം മുതല്‍ കൂടുതല്‍ പ്രീമിയം മോഡലുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതില്‍ കാര്‍ നിര്‍മാതാവ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു, ഇത് അയോണിക് 5-ന്റെ വരാനിരിക്കുന്ന ലോഞ്ചിന്റെ വ്യക്തമായ അംഗീകാരമാണ്.

2028-ഓടെ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായി 40 ബില്യണ്‍ രൂപ (512 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കാനുള്ള ഹ്യുണ്ടായിയുടെ പദ്ധതികളുടെ ഭാഗമാണ് പുതിയ ചെറിയ ഇലക്ട്രിക് കാര്‍. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ കോന ഇലക്ട്രിക് എസ്‌യുവിയുടെ രൂപത്തില്‍ ഒരു ഇലക്ട്രിക് കാര്‍ ഹ്യുണ്ടായിക്കുണ്ട്.


Click it and Unblock the Notifications