30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ഗ്രാന്‍ഡ് ചെറോക്കി 4xe-യുടെ 30-ാം വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ച് അമേരിക്കന്‍ നിര്‍മാതാക്കളായ ജീപ്പ്. മോഡലിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഹണ്ടിംഗ്ടണ്‍ പ്ലേസിലെ ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

375 bhp കരുത്തും 637 Nm ടോര്‍ക്കും 2721 കിലോഗ്രാം പരമാവധി ടോവിങ്ങും നല്‍കുന്ന ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ഓള്‍-ഇലക്ട്രിക് റേഞ്ച് നല്‍കുന്ന ഏറ്റവും സാങ്കേതികമായി പുരോഗമിച്ചതും 4x4 ശേഷിയുള്ളതുമായ ഗ്രാന്‍ഡ് ചെറോക്കിയെ പ്രതിനിധീകരിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

പ്രത്യേക പതിപ്പായതുകൊണ്ട് തന്നെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും കുറച്ച് മാറ്റങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. എക്സ്റ്റീരിയറിലേക്ക് വന്നാല്‍, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി 4xe 30-ാം വാര്‍ഷിക സ്‌പെഷ്യല്‍ എഡിഷന്‍, പരിഷ്‌കരിച്ച ഫ്രണ്ട് ഫാസിയ, സിഗ്‌നേച്ചര്‍ ബ്ലൂ ടോ ഹുക്കുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, ഡ്യുവല്‍ പെയിന്‍ സണ്‍റൂഫ്, പുതിയ 20 ഇഞ്ച് ബ്ലാക്ക് വീലുകള്‍, പ്രത്യേക പതിപ്പ് ബാഡ്ജിംഗ് എന്നിവയുള്ള സവിശേഷമായ ബ്ലാക്ക്-ഔട്ട് എക്സ്റ്റീരിയര്‍ രൂപം അവതരിപ്പിക്കുന്നു.

MOST READ: ബൈക്ക് ഓടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിക്കാറുണ്ടോ? 3 മാസത്തേക്ക് ലൈസന്‍സ് കാണില്ല

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

കൂടാതെ ബോഡി-കളര്‍ റിയര്‍ ഫാസിയ, ലോവര്‍ മോള്‍ഡിംഗുകള്‍, സില്‍ ക്ലാഡിംഗുകള്‍, വീല്‍ ഫ്‌ലെയറുകള്‍ എന്നിവയും ഈ പതിപ്പിലെ സവിശേഷതകളാണ്. എക്സ്റ്റീരിയര്‍ പോലെ തന്നെ ഇന്റീരിയറും മനോഹരമാണെന്ന് വേണം പറയാന്‍.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ബ്ലാക്ക് കാപ്രി ലെതര്‍ സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ഒന്‍പത് സ്പീക്കര്‍ ആല്‍പൈന്‍ ഓഡിയോ സിസ്റ്റം, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള യുകണക്ട് 5, കൂടാതെ 3D ഗ്രാഫിക്‌സ് സഹിതം നാവിഗേഷന്‍ എന്നിവയും ഉള്ളില്‍ പ്രത്യേക പതിപ്പായ ഗ്രാന്‍ഡ് ചെറോക്കി 4xe ഫീച്ചര്‍ ചെയ്യുന്നു.

MOST READ: വില പോലെ വിൽപ്പനയിലും വിപ്ലവം തീർത്ത് Hunter 350, പോയ മാസം വിറ്റഴിഞ്ഞത് 18,197 യൂണിറ്റുകൾ

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ഫ്രണ്ട്/റിയര്‍ പാര്‍ക്ക് അസിസ്റ്റ്, ഇന്റര്‍സെക്ഷന്‍ കൊളിഷന്‍ അസിസ്റ്റ്, പാസീവ് എന്‍ട്രി, റെയിന്‍ സെന്‍സിംഗ് വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ സിസ്റ്റം എന്നിവയാണ് മറ്റ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ഗ്രാന്‍ഡ് ചെറോക്കി 4xe, 4×4 സെലക്-ടെറൈന്‍ ട്രാക്ഷന്‍ മാനേജ്മെന്റ് സിസ്റ്റത്തോടെയാണ് വരുന്നത്, ഇത് ലഭ്യമായ അഞ്ച് ഭൂപ്രദേശ മോഡുകള്‍ (ഓട്ടോ, സ്പോര്‍ട്ട്, റോക്ക്, സ്നോ, മഡ്/സാന്‍ഡ്) വാഗ്ദാനം ചെയ്യുന്നു. 360-ഡിഗ്രി സറൗണ്ട് വ്യൂ, ഡ്രൗസി ഡ്രൈവര്‍ ഡിറ്റക്ഷന്‍, നൈറ്റ് വിഷന്‍ ക്യാമറകള്‍ എന്നിവയുള്‍പ്പെടെ 110-ലധികം നൂതന സുരക്ഷയും സുരക്ഷാ സവിശേഷതകളും എസ്‌യുവിയില്‍ ഉണ്ട്.

MOST READ: ഈ കുഞ്ഞൻ ഹാച്ച് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

10.25 ഇഞ്ച് ഫ്രണ്ട് പാസഞ്ചര്‍ സ്‌ക്രീന്‍, പിന്‍സീറ്റ് മോണിറ്ററിംഗ് ക്യാമറ സിസ്റ്റം, ബില്‍റ്റ്-ഇന്‍ ആമസോണ്‍ ഫയര്‍ ടിവിയുള്ള പിന്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഡിസ്പ്ലേകള്‍, പ്രീമിയം 19-സ്പീക്കര്‍, 950-വാട്ട് മക്കിന്റോഷ് ഓഡിയോ സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള യുകണക്ട് 5 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും ഇതിന് ലഭിക്കുന്നു.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

30 വര്‍ഷമായി ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന മോഡല്‍ അമേരിക്കന്‍ നിര്‍മാതാക്കളില്‍ നിന്നുള്ള മികച്ച വിജയകരമായി ഉത്പന്നങ്ങളില്‍ ഒന്നാണ് എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

MOST READ: സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാര്‍ ശ്രദ്ധിക്കുക; പൊലീസ് പെറ്റിയടിക്കാന്‍ കാത്തുനില്‍പ്പുണ്ട്

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

മാത്രമല്ല, ബ്രാന്‍ഡിനായി ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിക്കൊടുത്ത മോഡല്‍ കൂടിയാണിത്. നാളിതുവരെ ലോകമെമ്പാടുമായി ചേറോക്കിയുടെ ഏഴ് ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

1992 മുതല്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാവ് നിര്‍മ്മിച്ച മിഡ്-സൈസ് എസ്‌യുവികളുടെ ഒരു ശ്രേണിയാണ് ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി, ജീപ്പ് ഇപ്പോള്‍ കാറിനായി അഞ്ചാം തലമുറ മോഡലാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. പുതിയ തലമുറ ഗ്രാന്‍ഡ് ചെറോക്കി ഇപ്പോള്‍ മൂന്ന്-വരി ഫോര്‍മാറ്റില്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ, അത് ഗ്രാന്‍ഡ് ചെറോക്കി L എന്നറിയപ്പെടുകയും ചെയ്യുന്നു.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

അടുത്തിടെ കോമ്പസിനും ഒരു ആനിവേഴ്സറി എഡിഷന്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കോമ്പസ് വിപണിയില്‍ എത്തിയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായിട്ടാണ് ആനിവേഴ്സറി എഡിഷന്‍ അവതരിപ്പിച്ചത്. ഇതിന് 24.44 ലക്ഷം രൂപ മുതലാണ് എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്.

30 വര്‍ഷങ്ങള്‍ പിന്നിട്ട് Grand Cherokee; ആനിവേഴ്‌സറി എഡിഷന്‍ അവതരിപ്പിച്ച് Jeep

ജീപ്പ് കോമ്പസ് ആനിവേഴ്സറി എഡിഷന്‍, കോമ്പസ് എസ്‌യുവിയുടെ പ്രത്യേക പതിപ്പായതിനാല്‍, സ്റ്റാന്‍ഡേര്‍ഡ് ജീപ്പ് കോമ്പസ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ എസ്‌യുവിയില്‍ ചില കോസ്‌മെറ്റിക് നവീകരണങ്ങളും ജീപ്പ് അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം എഞ്ചിനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Friday, September 16, 2022, 13:03 [IST]
English summary
Jeep revealed grand cherokee 4xe 30th anniversary edition find here all changes and details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X