കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ഏറ്റവും പുതിയ സൂപ്പർ എസ്‌യുവിയായ ഉറൂസ് പെർഫോമന്റെ അവതരിപ്പിച്ച് ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി. നിലവിലുള്ള ഉറൂസിന്റെ അതേ ഹൃദയവുമായാണ് വരുന്നതെങ്കിലും പെർഫോമൻസിൽ കാര്യമായ പരിഷ്ക്കാരവുമായാണ് പുത്തൻ വേരിയന്റ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിൻ തന്നെയാണ് ഉറൂസ് പെർഫോമന്റെയ്ക്കും തുടിപ്പേകുന്നതെങ്കിലും ഇത് 666 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതായത് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ 16 bhp പവറാണ് ഈ സ്പെഷ്യൽ പതിപ്പിന് നൽകാനാവുന്നതെന്ന് സാരം. അതേസമയം 850Nm ടോർക്ക് കണക്കിൽ മാറ്റമില്ലാതെ തുടരുകയാണ് ചെയ്യുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പൈക്‌സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബിൽ പ്രൊഡക്ഷൻ എസ്‌യുവി വിഭാഗത്തിൽ ഉറൂസ് പെർഫോമന്റെ ഒരു റെക്കോർഡ് സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. 2,60,000 ഡോളറാണ് പുതിയ ലംബോർഗിനി എസ്‌യുവിയുടെ വില വരുന്നത്. അതായത് ഏകദേശം 2.07 കോടി രൂപ. ഇത് ഇന്ത്യയിൽ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല.

MOST READ: കീശ കീറാതെ വാങ്ങാം, കൊണ്ടുനടക്കാം; 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് കാറുകൾ

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ഉറുസ് പെർഫോമന്റെ ഡെലിവറി ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് ലംബോർഗിനി പറഞ്ഞു. അതോടൊപ്പം അടുത്ത വർഷം തുടക്കത്തോടെ ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തെ ഇന്ത്യയിലും പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് നിലവിൽ രാജ്യത്ത് ഉറൂസിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ഉറൂസ് പെർഫോമന്റെയ്ക്ക് ഇപ്പോൾ 47 കിലോ ഭാരം കുറവാണ്. വർധിച്ച കരുത്തിനൊപ്പം, സൂപ്പർ-എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ പരമാവധി 306 കി.മീ. വേഗതയിൽ സഞ്ചരിക്കാനും പുതിയ ഉറൂസ് പെർഫോമന്റെയ്ക്ക് സാധിക്കും.

MOST READ: എസ്‌യുവി പ്രേമികളിലേക്ക് കൂടുതൽ അടുക്കാൻ Scorpio ക്ലാസിക്കിന്റെ പുതിയ പരസ്യ വീഡിയോയുമായി Mahindra

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

കൂടാതെ പിറെലി P Zero Trofeo R പെർഫോമൻസ് ടയറുകളുടെ ഒരു എസ്‌യുവി അഡാപ്റ്റഡ് പതിപ്പും വാഹനത്തിന് ഓപ്ഷണലായി ലഭിക്കുന്നുണ്ട്. ഉറൂസ് പെർഫോമന്റെയിലെ ഡ്രൈവ് മോഡുകളും ലംബോർഗിനി നവീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കൂടാതെ നിലവിലുള്ള സ്‌ട്രാഡ, സ്‌പോർട്ട്, കോർസ മോഡുകൾക്കൊപ്പം ഒരു പുതിയ റാലി മോഡാണ് വാഹനത്തിലേക്ക് ഇപ്പോൾ കൂടുതലായി അവതരിപ്പിച്ചിരിക്കുന്നത്.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ഈ പുതിയ മോഡ് അൽപ്പം ഓവർസ്റ്റീയർ ഉള്ളതായി ട്യൂൺ ചെയ്തിട്ടുണ്ടെന്ന് ലംബോർഗിനി പരാമർശിക്കുന്നു. നിലവിൽ മോഡലിൽ ഉണ്ടായിരുന്ന എയർ സ്പ്രിംഗുകൾക്ക് പകരം ഉറുസ് പെർഫോമന്റെയ്ക്ക് ഇപ്പോൾ ഒരു കോയിൽ സ്പ്രിംഗ് സജ്ജീകരണമാണ് പരിചയപ്പെടുത്തുന്നത്. പുതിയ ഉറൂസിന് മുമ്പത്തേക്കാൾ 20 mm ഉയക്കുറവുണ്ടെങ്കിലും 16 mm വീതിയും 25 mm നീളവുമുണ്ട് അധികമായുണ്ടെന്നും കമ്പനി പറയുന്നുണ്ട്.

MOST READ: ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ഒരു കാർബൺ ഫൈബർ ബോണറ്റ് ഇപ്പോൾ സ്റ്റാൻഡേർഡായി ഉറൂസ് പെർഫോമന്റെയിലേക്ക് എത്തിയിട്ടുണ്ട്. കൂടാതെ കൂടുതൽ പ്രൊമിനന്റ് ലൈനുകളും രണ്ട് ഫങ്ഷണൽ എയർ വെന്റുകളും എസ്‌യുവിയിലേക്ക് കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. ബോണറ്റിൽ ഭാഗികമായി തുറന്നുകാട്ടപ്പെട്ട കാർബൺ ഫൈബർ ഒരു ഓപ്ഷണലായാണ് നൽകുന്നത്.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

അതുപോലെ ഒരു കാർബൺ ഫൈബർ റൂഫും ലംബോർഗിനി ഓപ്ഷണലായി ഒരുക്കിയിട്ടുണ്ട്. ഉറുസ് പെർഫോമന്റെ മുൻ ബമ്പറും പുതിയ എയർ വെന്റുകൾ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്യാനും ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കൾ മറന്നിട്ടില്ല. ഇത് എഞ്ചിനെ നന്നായി തണുപ്പിക്കാൻ സഹായിക്കുന്ന ഘടകമായതിനാൽ പെർഫോമൻസിൽ ഇത് കാര്യമായി പ്രതിഫലിക്കും.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

വശക്കാഴ്ച്ചയിൽ ഓപ്‌ഷണൽ 23 ഇഞ്ച് അലോയ് വീലുകൾക്കായുള്ള ഒരു പുതിയ ഡിസൈൻ കൂടാതെ ഉറുസ് പെർഫോമന്റെയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. പിൻഭാഗത്ത് പുതിയ എസ്‌യുവിക്ക് ബമ്പറിനും പുതിയ വെന്റിനുമായി പുതുക്കിയ ഡിസൈൻ ഒരുക്കിയിട്ടുണ്ടെന്നു വേണം പറയാൻ.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ലംബോർഗിനി പറയുന്ന ഒരു പുതിയ പിൻ സ്‌പോയിലറും ഇതിലുണ്ട്. അത് 38 ശതമാനം ഡൌൺഫോഴ്‌സ് കുറയാൻ സഹായിക്കുന്ന ഒന്നാണ്. അകത്തളത്തിലേക്ക് നോക്കിയാൽ ഉറുസ് പെർഫോമന്റെയ്ക്ക് ഇപ്പോൾ ബ്ലാക്ക് അൽകന്റാര നിറം സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

ലെതർ ഓപ്ഷണൽ സീറ്റുകൾക്ക് ഒരു പുതിയ ഷഡ്ഭുജാകൃതിയിലുള്ള ഡിസൈൻ നൽകിയിരിക്കുന്നതും ശ്രദ്ധേയമാണ്. ഇതുകൂടാതെ ലംബോർഗിനി ഒരു ഡാർക്ക് പായ്ക്കേജും വാഗ്ദാനം ചെയ്യുന്നു. അത് ഉടനീളം വിവിധ ആക്‌സന്റുകൾക്ക് മാറ്റ് ബ്ലാക്ക് ഫിനിഷ് നൽകുന്നു.

കാലുകൊടുത്താൽ കുതിച്ചുപായാം, പുതിയ Urus Performante വേരിയന്റുമായി Lamborghini

സൂപ്പർ എസ്‌യുവിക്ക് സീറ്റുകൾ, ഡോറുകൾ, റൂഫ് ലൈനിംഗ് എന്നിവയിൽ പെർഫോമന്റ് ബാഡ്ജിംഗ് നൽകിയിട്ടുണ്ട്. ഔഡി RSQ8, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ് 707, പോർഷ കയീൻ ടർബോ ജിടി എന്നിവയുമായാണ് പുതിയ ലംബോർഗിനി ഉറൂസ് പെർഫോമന്റെ മത്സരിക്കുന്നത്. അടുത്ത മാസം അരങ്ങേറ്റം കുറിക്കുന്ന വരാനിരിക്കുന്ന ഫെറാറി പുരോസാംഗ്യു എസ്‌യുവിക്കും ഒത്ത എതിരാളിയാണിത്.

More from DriveSpark

Article Published On: Saturday, August 20, 2022, 15:29 [IST]
English summary
Lamborghini unveiled the new urus performante variant with 666 bhp power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X