ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

ഇന്ത്യയിൽ ഉളള വാഹനപ്രേമികൾക്ക് അത്ര പരിചയമില്ലാത്ത വാഹനമായിരിക്കും മഹീന്ദ്ര റോക്സോർ. മഹീന്ദ്ര നോർത്ത് അമേരിക്കയിൽ വിൽക്കുന്ന വാഹനമാണ് റോക്സോർ. കഴിഞ്ഞ് തലമുറ ഥാറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട മോഡലാണ് റോക്സോർ.

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

സികെഡി റൂട്ട് വഴി അമേരിക്കയിലേക്ക് എത്തിച്ച് ഡിട്ട്റോയിറ്റിൽ ആണ് അസംബ്ലി ചെയ്യുന്നത്. അതോടൊപ്പം തന്നെ ജീപ്പ് എന്ന ബ്രാൻഡുമായി പല തരത്തിലുളള ഡിസൈൻ സാമ്യതകളുണ്ടെന്ന രീതിയിൽ തന്നെ റോക്സോർ വളരെയധികം വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

1987 മുതൽ ക്രിസ്ലറിൻ്റെ ഉടമസ്ഥയിലായിരുന്ന ബ്രാൻഡ് ഇപ്പോൾ സ്റ്റെല്ലന്റിസിൻ്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണുളളത്. ഇത് ഒരു അമേരിക്കൻ ബ്രാൻഡാണ്. മഹീന്ദ്രയ്ക്കെതിരെ സ്റ്റെലാൻ്റിസ് പല തവണ കേസുകൾ അരോപിച്ചിട്ടുണ്ട്. അത് മറ്റൊന്നിനുമല്ല, തങ്ങളുടെ ഡിസൈൻ പകർത്തിയെന്നത് കൊണ്ടാണ്. സ്റ്റെലാൻ്റിസിൻ്റെ പേറ്റൻ്റിൽ ഇരിക്കുന്ന വാഹനത്തിൻ്റെ ഡിസൈൻ മഹീന്ദ്ര പകർത്തിയാൽ അവർക്ക് കേസ് കൊടുക്കുക എന്നത് മാത്രമല്ലേ ഉളളു പോംവഴി.

MOST READ:Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

ഏകദേശം ആറുമാസത്തിനുള്ളിൽ മഹീന്ദ്ര പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയയുമായി എത്തി. ജീപ്പുമായി സാമ്യം തോന്നുന്ന എല്ലാ ഘടകങ്ങളും മാറ്റിയായിരുന്നു മഹീന്ദ്ര തങ്ങളുടെ പുതിയ റോക്സറിനെ അവതരിപ്പിച്ചത്. ഫെൻഡറുകൾ, വീൽ ആർച്ചുകൾ, വീൽ, ഹൂട്ട് ഡിസൈൻ, ഹൂഡ് ലാച്ചുകൾ, ഗ്രില്ലിൽ ലംബ സ്ലോട്ടുകൾ എന്നിവ പൂർണ്ണമായും ഇല്ലാതാക്കി. അങ്ങനെ പല ഘടകങ്ങളും വെട്ടിമാറ്റി ഇറക്കിയിട്ടും റോക്സറിനെ പ്രശ്ന്ങ്ങൾ വിടാതെ പിന്തുടരുകയാണ് ഇപ്പോഴും.

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

2020 റോക്സോർ ആദ്യം ഒരു ഗ്രീൻ സിഗ്നൽ നൽകിയിരുന്നു. മഹീന്ദ്രയുടെ പ്രതീക്ഷും 2020 റോക്സറിലായിരുന്നു എന്ന് തന്നെ പറയാം. പക്ഷേ സത്യം പറഞ്ഞാൽ സ്റ്റെലാൻ്റിസ് അത്ര സന്തോഷത്തിലായിരുന്നില്ല. മഹീന്ദ്രയ്ക്ക് എതിരെ ഒരു തുറുപ്പ് ചീട്ട് അവർ ഉറക്കുകയുടെ ചെയ്തു.2020 ന് മുൻപുളള റോക്സറിൻ്റെ വിൽപ്പന അമേരിക്കയിൽ നിർത്തലാക്കാനുളള കോടതി വിധി സ്റ്റെലാൻ്റിസ് വാങ്ങി. അത് കൊണ്ട് 2020ന് മുൻപുളള റോക്സോർ മഹീന്ദ്ര നിർത്തലാക്കി.

MOST READ:കാറുകളിൽ പിൻസീറ്റ് ബെൽറ്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ നിർദേശം നൽകി യൂബർ

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

ആറാമത്തെ യുഎസ് സർക്യൂട്ട് കോടതിയിൽ സ്റ്റെലാൻ്റിസ് അപ്പീൽ കൊടുത്തത് റോക്സോർ എന്ന മോഡൽ ജീപ്പുകളുമായി സാമ്യം സൃഷ്ടിക്കുന്നുണ്ടെന്നും അത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു എന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ അതിനുളള സാധ്യതയില്ലെന്നും തെറ്റായ നിലവാരം പ്രയോഗിച്ചുവെന്നും. ഈ ഡിട്രോയിറ്റ് ആസ്ഥാനമായുള്ള കോടതി 2020 ന് ശേഷമുള്ള മഹീന്ദ്ര റോക്സോർ ഉൽപ്പന്നങ്ങളെ തടഞ്ഞു, പക്ഷേ, 2020 പോസ്റ്റിന് ശേഷമുള്ള റോക്സോർ തടയുന്നതിനുള്ള എഫ്സിഎയുടെ അഭ്യർത്ഥനകൾ നിരസിക്കുകയും ചെയ്തു.

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

2020ന് ശേഷമുള്ള മഹീന്ദ്രയുടെ റോക്സോർ സ്റ്റെലാൻ്റിസ് എന്ന ബ്രാൻഡിൻ്റെ പേറ്റൻ്റുകൾ ലംഘിച്ചില്ലെന്ന് ഒരു ഐടിസി വിധിയെ അടിസ്ഥാനമാക്കി യുഎസ് ജില്ലാ ജഡ്ജി ഗെർഷെ ഡ്രെയിൻ വിധിച്ചിരുന്നു. ഒരു സാധാരക്കാരൻ പെട്ടെന്ന് നോക്കിയാൽ ആ വാഹനം ജീപ്പ് അല്ല എന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.

MOST READ:മിസ്ത്രി: ആ 100 കിലോമീറ്ററിനുള്ളില്‍ ഈ വര്‍ഷം പൊലിഞ്ഞത് 60-ലധികം ജീവനുകള്‍

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

ഡിട്രോയിറ്റ് കോടതി മഹീന്ദ്രയെ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുമെന്ന് ആറാം സർക്യൂട്ട് കോടതി തിങ്കളാഴ്ച അറിയിച്ചു. ജീപിന്റെ ഡിസൈൻ പേറ്റൻ്റുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന് യുഎസ് സർക്യൂട്ട് ജഡ്ജി ഹെയ്ൻ വൈറ്റ് എഴുതി.

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

ജീപ്പിൻ്റെ ഡിസൈൻ പേറ്റൻ്റുകളിൽ നിന്ന് "സുരക്ഷിതമായ അകലം" പാലിക്കുന്നുണ്ട് എന്ന വിധി ലഭിക്കുക എന്നതാണ് മഹീന്ദ്രയെ കാത്തിരിക്കുന്ന തലവേദന. തങ്ങൾക്ക് അനുകൂലമായി വിധിക്കുമെന്ന വിശ്വാസത്തിലാണ് മഹീന്ദ്ര.

MOST READ:രാജ്യത്ത് വില്‍ക്കുന്ന മോഡലുകളില്‍ ഇതൈാന്നും ഇല്ല! വിദേശത്ത് എത്തുന്ന Suzuki Ertiga ഫീച്ചര്‍ സമ്പന്നന്‍

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

രണ്ടുപേര്‍ക്കു ഇരിക്കാവുന്ന നാലു വീല്‍ ഡ്രൈവ് റോക്സോറില്‍ 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് 62 bhp കരുത്തും 195 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏകദേശം ഒമ്പത് ലക്ഷം രൂപയാണ് മഹീന്ദ്ര റോക്‌സോറിന്റെ വില.

ഇത് റോക്സർ ആണോ മാൻഡ്രേക്കാണോ? മഹീന്ദ്ര വീണ്ടും പുലിവാൽ പിടിക്കുമോ

ഡിസൈനില്‍ വലിയ മാറ്റങ്ങളുമായിട്ടായിരുന്നു റോക്‌സറിന്റെ രണ്ടാം വരവ്. 1970കളിലെ ലാന്‍ഡ് ക്രൂയിസര്‍ എഫ്‌ജെയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് റോക്‌സറിനു നല്‍കിയിരിക്കുന്നത്. വിവാദമായ ഏഴ് സ്ലാറ്റ് ഗ്രില്ലിന് പകരം എഫ്‌ജെ ക്രൂയിസറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലും ഹെഡ്‌ലൈറ്റിന് ചുറ്റലും മെറ്റല്‍ സ്ട്രാപ്പും, ഓഫ് റോഡ് ബമ്പറും, 16 ഇഞ്ച് ടയറുകളും നല്‍കിയാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മാറ്റിയിരിക്കുന്നത്.

MOST READ:Nexon CNG മുതൽ Harrier EV വരെ; Tata -ൽ നിന്ന് വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഇങ്ങനെ

More from DriveSpark

Article Published On: Wednesday, September 21, 2022, 12:22 [IST]
English summary
Mahindra roxor again in problem in north america
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X