Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

ഇന്ത്യന്‍ കാര്‍ വിപണിയിലെ അതികായന്‍മാരാണ് മാരുതി സുസുക്കി. ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ എന്നും മാരുതി സുസുക്കിയായിരുന്നു മുന്നില്‍ നിന്നത്. താങ്ങാനാവുന്ന വിലയില്‍ ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ ആദ്യ ചോയ്‌സ് മാരുതി ആണ്.

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

അത്തരത്തില്‍ ഈ ഉത്സവ സീസണില്‍ ഒരു പുതിയ കാര്‍ വീടിന്റെ പോര്‍ച്ചിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വമ്പന്‍ ഡീല്‍ ഒരുക്കിയിരിക്കുകയാണ് മാരുതി സുസുക്കി. Ciaz, Ignis, XL6 തുടങ്ങിയ മോഡലുകളാണ് ഇപ്പോള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാന്‍ സാധിക്കുക.

MOST READ: അഞ്ചു വര്‍ഷത്തെ സ്വപ്‌നം; 'ഡാര്‍ലിങ്' BMW 3 സീരീസ് സ്വന്തമാക്കി റോഷന്‍ മാത്യു

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

മാരുതി സുസുക്കി സിയാസ്

മിഡ്-സൈസ് സെഡാന്‍ സെഗ്മെന്റിലെ വില്‍പ്പന കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും പ്രീമിയം ഓഫറായ സിയാസിലൂടെ മാരുതി സുസുക്കിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് മാരുതി സിയാസ് മൊത്തത്തില്‍ മൂന്ന് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചു എന്ന നാഴികക്കല്ല് പിന്നിട്ടത്. സിയാസ് സെഡാനിന്റെ എല്ലാ വേരിയന്റുകളിലും മാരുതി സുസുക്കി നിലവില്‍ 48,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഓഫര്‍ ലഭ്യമാണ്.

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

മാരുതി സുസുക്കി ഇഗ്‌നിസ്

ഗ്രാമങ്ങളില്‍ നിന്നും സബര്‍ബന്‍ പ്രദേശങ്ങളില്‍ നിന്നും ആദ്യമായി കാര്‍ വാങ്ങുന്നവരെയാണ് ഈ മോഡലിലൂടെ മാരുതി ഉന്നം വെക്കുന്നത്. ഇതിലൂടെ ചെറിയ കാര്‍ സെഗ്മെന്റ് വലിയ അളവില്‍ വളരുമെന്ന് മാരുതി സുസുക്കി പ്രതീക്ഷിക്കുന്നു. കൂടാതെ മാരുതി സുസുക്കിയുടെ ഇഗ്‌നിസ് ഹാച്ച്ബാക്ക് ഈ പ്രദേശങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് വലിപ്പത്തിലും ബജറ്റിലും തികച്ചും അനുയോജ്യമായ വാഹനമാണ്.

MOST READ: വലിയ TFT ഡിസ്‌പ്ലേയും ഫയർ-റെസിസ്റ്റൻസുള്ള ബാറ്ററി പായ്ക്കും, Komaki Venice Eco സ്‌കൂട്ടർ വിപണിയിലേക്ക്

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

10,000 രൂപ വരെയുള്ള ഉപഭോക്തൃ ഓഫറും 15,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും 5,100 രൂപയുടെ റൂറല്‍ കോഓപറേറ്റീവ് ഓഫറും വാഹന നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നു. 3100 രൂപ വരെ ഷാഗുണ്‍ ഓഫറും ഉണ്ട്. ഈ ഓഫറുകള്‍ മാരുതി ഇഗ്നിസിന്റെ തിരഞ്ഞെടുത്ത വേരിയലന്റുകള്‍ക്കാണ് ബാധകം. കൂടാതെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്.

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

മാരുതി സുസുക്കി XL6 MPV

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ XL6 മറ്റെല്ലാത്തിലും ഉപരി വിശാലമായ ക്യാബിന് മുന്‍ഗണന നല്‍കുന്നത് തുടരുകയാണ്. മാരുതി സുസുക്കി 2019ലാണ് XL6 MPV വിപണിയില്‍ എത്തിച്ചത്. ടൊയോട്ട ഇന്നോവ അടക്കിവാഴുന്ന സെഗ്മെന്റില്‍ അതിവേഗം ശക്തമായ ചുവടുറപ്പിക്കാന്‍ മോഡലിന് സാധിച്ചു.

MOST READ: ഏറ്റവും ശക്തമായ 125 സിസി സ്‌കൂട്ടര്‍; Ntorq 125 Race XP നേപ്പാളിലും വില്‍പ്പനയ്ക്ക് എത്തിച്ച് TVS

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

മാരുതി സുസുക്കി XL6 നെക്സ ശൃംഖലയ്ക്ക് കീഴിലാണ് വില്‍ക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഒരു എംപിവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ മോഡല്‍ ഒരു ഓപ്ഷനായി പരിഗണിക്കാം. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ XL6 പ്രീമിയം MPV-യുടെ എല്ലാ വേരിയന്റുകളിലും 48,000 വരെ ആനുകൂല്യങ്ങള്‍ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. ഈ ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട ഓഫറുകളും വിലക്കിഴിവുകളും മാറ്റത്തിന് വിധേയമാണ്. അതിനാല്‍ ദയവായി കമ്പനി വെബ്‌സൈറ്റിലും ഡീലര്‍ഷിപ്പുകളിലും അപ്‌ഡേറ്റ് ചെയ്ത ഓഫറുകള്‍ പരിശോധിക്കുക.

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

വില പ്രഖ്യാപനത്തിന് മുമ്പ് തന്നെ മാരുതിയുടെ ഏറ്റവും പുതിയ മോഡലായ ഗ്രാന്‍ഡ് വിറ്റാര ഹിറ്റടിച്ച വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. മോഡലിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാര മിഡ് സൈസ് എസ്‌യുവി ഈ മാസം അവസാന വാരം ആഭ്യന്തര വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് നിര്‍മാതാക്കളുടെ പദ്ധതി.

MOST READ: ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ശശ്യേ! ഡീസൽ പവർട്രെയിനോട് ഗുഡ്ബൈ പറയാനൊരുങ്ങി

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

ഫൈവ് സീറ്ററിന് ഇതിനോടകം 53,000 ബുക്കിംഗ് ആണ് ലഭിച്ചത്. വേരിയന്റുകള്‍ അനുസരിച്ച് അഞ്ചര മാസം വരെയാണ് നിലവിലെ കാത്തിരിപ്പ് കാലാവധി. വാഹനത്തിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് ട്രിമ്മുകള്‍ക്കാണ് ഭയങ്കര ഡിമാന്‍ഡ്. മൊത്തം ബുക്കിംഗിന്റെ 43 ശതമാനവും സ്‌ട്രോങ് ഹൈബ്രിഡ് ട്രിമ്മാണ്. അതേസമയം 4WD കോണ്‍ഫിഗറേഷനില്‍ എത്തുന്ന മോഡലിനാണ് ബുക്കിംഗ് കുറവ്. വരും ദിവസങ്ങളില്‍ ഈ വേരിയന്റിന്റെ ബുക്കിംഗും വര്‍ധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

ഗ്ലോബല്‍ C പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ഗ്രാന്‍ഡ്‌വിറ്റാരയുടെ ടൊയോട്ട ബാഡ്ജിങ് പതിപ്പായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ നാല് ടോപ്പ് വേരിയന്റുകളുടെ വില ഇതിനകം പ്രഖ്യാപിച്ചിരുന്നു. ബാക്കി വേരിയന്റുകളുടെ വിലകള്‍ ഒക്ടോബര്‍ മാസം ആദ്യം വെളിപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Ciaz, XL6, Ignis മോഡലുകൾക്ക് വമ്പന്‍ വിലക്കിഴിവുമായി Maruti Suzuki

ഗ്രാന്‍ഡ് വിറ്റാരയുടെ ബേസ് വേരിയന്റിന് 9.35 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ടോപ്പ്-സ്‌പെക്ക് ട്രിമ്മിന് 19 ലക്ഷം രൂപയ്ക്കിടയിലായിരിക്കും വില. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവയ്ക്കെതിരെയാണ് ഗ്രാന്‍ഡ് വിറ്റാര വിപണിയില്‍ മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, September 20, 2022, 16:58 [IST]
English summary
Maruti suzuki offering discount for ciaz xl6 and ignis in this festive season
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X