Maruti വാഗണ്‍ ആര്‍ സിഎന്‍ജി ഇപ്പോള്‍ വന്‍ വിലക്കുറവില്‍ വാങ്ങാം
ഉത്സവകാലം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ദീപാവലി ഇങ്ങടുത്തെത്തി. ഇപ്പോള്‍ മാരുതി സുസുക്കിയുടെ ഒരു ഹിറ്റ് മോഡല്‍ വന്‍ വിലക്കുറവില്‍ കിട്ടിയാലോ. മാരുതിയുടെ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള മോഡലായ വാഗണ്‍ ആര്‍ എസ്‌സിഎന്‍ജിയാണ് വന്‍ ഡിസ്‌കൗണ്ടുകളോടെ വില്‍ക്കുന്നത്.

6.42 ലക്ഷം രൂപയാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ എസ്-സിഎന്‍ജിയുടെ LXi വേരിയന്റിന്റെ വില. VXi വേരിയന്റിന് 6.86 ലക്ഷം രൂപ വില വരും (എക്‌സ്-ഷോറൂം). എന്‍ട്രി-ലെവല്‍ ടാള്‍ റൈഡിംഗ് ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് 2020-ലാണ് വിപണിയിലെത്തിയത്. താങ്ങാനാവുന്ന വിലയില്‍ നല്ല ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത് കാരണം ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്.

ഇപ്പോള്‍ ഹാച്ച്ബാക്ക് ആകര്‍ഷകമായ ക്യാഷ് ഡിസ്‌കൗണ്ടോടെയാണ് വില്‍ക്കുന്നത്. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 25,000 രൂപയുടെ ഔദ്യോഗിക കിഴിവുകള്‍ ഉള്‍പ്പെടെ 55,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. സിഎന്‍ജി ഇന്ധനത്തിന്റെ വിലക്കയറ്റം വില്‍പ്പനയെ ബാധിച്ചതിനാലാണ് ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിക്കിഴിവുകള്‍ നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്.

1.0-ലിറ്റര്‍ ത്രീ-സിലിണ്ടര്‍ K10B പെട്രോളും 1.2-ലിറ്റര്‍ K12M പെട്രോള്‍ എഞ്ചിനുകളാണ് സ്റ്റാന്‍ഡേര്‍ഡ് വാഗണ്‍ ആറിന് കരുത്ത് പകരുന്നത്. എന്നാല്‍ എസ്‌സിഎന്‍ജിയില്‍ ചെറിയ പെട്രോള്‍ യൂണിറ്റില്‍ മാത്രമേ ലഭ്യമാകൂ. 1.0 ലിറ്റര്‍ K10B എഞ്ചിന്‍ പെട്രോള്‍ മോഡില്‍ 68 bhp കരുത്തും 90 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. സിഎന്‍ജി മോഡില്‍ 59 bhp-യും 78 Nm-ഉം ഉണ്ടാക്കുന്നു.

എസ്-സിഎന്‍ജി ട്രിം ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവല്‍ ഇന്‍ഡിപെന്‍ഡന്റ് ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റുകളും ഇന്റലിജന്റ് ഇഞ്ചക്ഷന്‍ സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു. ജലത്തിന് തുല്യമായ ടാങ്ക് കപ്പാസിറ്റി 60 ലിറ്ററാണ്.

കിലോക്ക് 32.52 കി.മീ മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബോഡിയുടെ നിറമുള്ള ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, റൂഫ് ആന്റിന, ടു-ടോണ്‍ ഇന്റീരിയര്‍, എസി, ഹീറ്റര്‍, EDB ഉള്ള ABS, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകള്‍.
MOST READ: ചെസ്റ്റ് നമ്പർ 2, നിസാൻ X-ട്രെയിൽ; ഫോർച്യൂണറിന് ഒത്ത എതിരാളിയോ? അടുത്തറിയാം പഹയനെ

അടുത്തിടെ അവതരിപ്പിച്ച രണ്ടാം തലമുറ സെലെരിയോ ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ലഭ്യമാണ്. അതേസമയം തന്നെ എര്‍ട്ടിഗ സിഎന്‍ജിയുടെ കാത്തിരിപ്പ് കാലയളവ് ഏതാനും ആഴ്ചകളായി കുറഞ്ഞു. ആള്‍ട്ടോയ്ക്കും എര്‍ട്ടിഗയ്ക്കും പിന്നാലെ 2020-ല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവ് പുറത്തിറക്കിയ BSVI-അനുസരിച്ചുള്ള മൂന്നാമത്തെ എസ്‌സിഎന്‍ജി മോഡലാണ് വാഗണ്‍ ആര്‍ എസ്‌സിഎന്‍ജി.
MOST READ: ADAS ഇല്ലാതെ ഇപ്പോൾ എന്താഘോഷം; ഈ മോഡലുകളിലേക്കും സേഫ്റ്റി ഫീച്ചർ ഉടനെത്തും

ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാവ് ഈ വര്‍ഷം അവരുടെ എസ്-സിഎന്‍ജി പോര്‍ട്ട്‌ഫോളിയോ ക്രമാനുഗതമായി വിപുലീകരിക്കുന്നുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ പുതിയ മോഡലുകള്‍ തീര്‍ച്ചയായും വിപണിയിലെത്തും.

എസ്-പ്രെസ്സോ, സ്വിഫ്റ്റ് ഡിസയർ, സ്വിഫ്റ്റ്, ആൾട്ടോ, വാഗൺ ആർ തുടങ്ങിയ നിരവധി കാറുകൾക്ക് നിലവിൽ മാരുതി സുസുക്കി ലാഭകരമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാരുതി എസ്-പ്രസ്സോയുടെ മാനുവൽ വേരിയന്റിന് ലഭിക്കുന്ന 56,000 രൂപയുടെ കിഴിവുകളാണ് ഏറ്റവും ഉയർന്ന ഓഫർ.


Click it and Unblock the Notifications