EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

ഇന്ത്യന്‍ വിപണിയില്‍ ഒരു വൈദ്യുതീകരണ വര്‍ഷമാണ് വരാനിരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ AMG EQS 53 പുറത്തിറക്കിയ കമ്പനി ഇപ്പോള്‍ അടുത്ത മാസം EQS 580 അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് വാര്‍ത്തകള്‍.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

ഏറ്റവും പുതിയ മെര്‍സിഡീസ് ബെന്‍സ് EQS 580 2022 സെപ്റ്റംബര്‍ 21-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ ജര്‍മ്മന്‍ കാര്‍ നിര്‍മാതാവിന്റെ ഇന്ത്യയില്‍ നിന്നുള്ള പ്രാദേശികമായി അസംബിള്‍ ചെയ്ത ആദ്യത്തെ ഇലക്ട്രിക് കാറായിരിക്കും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന കുറച്ച് കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

ഡിസൈന്‍ & പ്ലാറ്റ്ഫോം

EQE സെഡാനും EQE, EQS എസ്‌യുവികള്‍ക്കും അടിവരയിടുന്ന കമ്പനിയുടെ സമര്‍പ്പിത ഇലക്ട്രിക് വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (EVA) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് മെര്‍സിഡീസ് ബെന്‍സ് EQS 580 ഒരുങ്ങുന്നത്.

MOST READ: 10 ലക്ഷം രൂപയില്‍ താഴെ യൂസ്ഡ് വിപണിയില്‍ നിന്നും വാങ്ങാവുന്ന ബിഎസ് VI മോഡലുകള്‍ ഇതൊക്കെ

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

ഡിസൈനിന്റെ കാര്യത്തില്‍, EQS 580-ന് പരിചിതമായ മെര്‍സിഡീസ്-EQ സ്വഭാവസവിശേഷതകള്‍ ഉണ്ടാകും. കോണീയ ഓള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകളാല്‍ ചുറ്റപ്പെട്ട ബ്ലാക്ഡ്-ഔട്ട് ഗ്രില്ലും സവിശേഷതയായി ഇടംപിടിക്കും. ഈ പ്രീമിയം ലക്ഷ്വറി ഇലക്ട്രിക് സെഡാന് ഫ്രെയിംലെസ്സ് ഡോറുകള്‍, ഫ്‌ലഷ് ഹാന്‍ഡിലുകള്‍, സ്റ്റാന്‍ഡേര്‍ഡ് 19 ഇഞ്ച് മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയും ലഭിക്കുന്നു.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍

മെര്‍സിഡീസ് ബെന്‍സ് EQS 580-ന്റെ 4മാറ്റിക് പതിപ്പ് രാജ്യത്ത് അവതരിപ്പിക്കും. 4മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയ 516 bhp കരുത്തും 856 Nm പീക്ക് ടോര്‍ക്കും ഈ പവര്‍ട്രെയിന്‍ വികസിപ്പിക്കുന്നു.

MOST READ: രണ്ടല്ല, നാലു വേരിയന്റുകൾ; iMT ഗിയർബോക്‌സും ഉണ്ടാവില്ല, Venue N-Line പതിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

EQS 580-ന് 107.8 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് WLTP ടെസ്റ്റ് സൈക്കിളില്‍ 770 കിലോമീറ്റര്‍ വരെ ക്ലെയിം ചെയ്ത ശ്രേണി വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. തെരഞ്ഞെടുത്ത കുറച്ച് വിപണികളില്‍ ഈ മോഡലിന്റെ റിയര്‍-വീല്‍ ഡ്രൈവും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

ചാര്‍ജിംഗ് വിവരങ്ങളിലേക്ക് വന്നാല്‍, സാധാരണ 22 കിലോവാട്ട്, 11 കിലോവാട്ട് എസി ഓപ്ഷനുകള്‍ക്ക് പുറമെ ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനുമായാണ് മെര്‍സിഡീസ് EQS വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ഡയാന രാജകുമാരിക്കു വേണ്ടി ഫോര്‍ഡ് നിർമിച്ച കാർ; ലേലത്തില്‍ പോയത് വമ്പന്‍ തുകയ്ക്ക്

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

200 കിലോവാട്ട് വരെ വേഗതയുള്ള ഡിസി ഫാസ്റ്റ് ചാര്‍ജിംഗിന് 31 മിനിറ്റിനുള്ളില്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ വരെ ഓടാന്‍ ആവശ്യമായ റീചാര്‍ജ് വാഹനത്തിന് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: ബേസ് മോഡലിനെ ടോപ്പ് വേരിയന്റാക്കാം, Harrier എസ്‌യുവിയിൽ കിടിലൻ ആക്‌സസറികളുമായി Tata

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

സിംഗിള്‍ ചാര്‍ജില്‍ 700 കിലോമീറ്ററിലധികം മികച്ച ഡ്രൈവിംഗ് ശ്രേണി വാഹനം വാഗ്ദാനം ചെയ്യും. മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്ന ടെസ്‌ല മോഡല്‍ S പോലുള്ള ചില പ്രധാന മോഡലുകളെ മറികടക്കാന്‍ ഇത് മതിയെന്നും ജര്‍മ്മന്‍ ബ്രാന്‍ഡ് അവകാശപ്പെടുന്നു.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

അളവുകള്‍

ഇനി വാഹനത്തിന്റെ അളവുകള്‍ പരിശോധിച്ചാല്‍, 5,216 mm ആണ് വാഹനത്തിന്റെ നീളം. 1,926 mm വീതിയും, 1,512 mm ഉയരവും, 3,210 mm വീല്‍ബേസും വാഹനത്തിനുണ്ട്. 610 ലിറ്ററാണ് മെര്‍സിഡീസ് ബെന്‍സ് EQS-ന്റെ ബൂട്ട് സ്‌പെയ്‌സ്.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

ലോഞ്ച് തീയതി & എതിരാളികള്‍

ഏറ്റവും പുതിയ മെര്‍സിഡീസ് ബെന്‍സ് EQS 580, 2022 സെപ്റ്റംബര്‍ 21-ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

EQS 580 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി Mercedes Benz; പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ ഇതൊക്കെ

പെര്‍ഫോമന്‍സ്-ഓറിയന്റഡ് AMG EQS 53 ഇന്ത്യയിലേക്ക് ഒരു CBU ആയി ഇറക്കുമതി ചെയ്തപ്പോള്‍, EQS 580 പ്രാദേശികമായി മെര്‍സിഡീസ് ബെന്‍സ്, ഇന്ത്യയയില്‍ അസംബിള്‍ ചെയ്യും- മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള ചക്കനില്‍ സ്ഥിതി ചെയ്യുന്ന ക്ലാസ് ഉല്‍പ്പാദന കേന്ദ്രം. ഇത് ഔഡി ഇ-ട്രോണ്‍ GT, പോര്‍ഷ ടെയ്കാന്‍ തുടങ്ങി മോഡലുകള്‍ക്കെതിരെ മത്സരിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Wednesday, August 31, 2022, 8:30 [IST]
English summary
Mercedes benz eqs 580 india launch date announced find here what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X