പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രൺ C3 എന്ന മോഡലിനെ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ബജറ്റ് കാർ സെഗ്മെന്റിലേക്ക് പ്രവേശിക്കാൻ തയാറെടുക്കുകയാണ്. ഈ മാസം തന്നെ വാഹനത്തിനെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ നീക്കം.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

സിട്രൺ C3 യൂട്ടിലിറ്റി വാഹനത്തിന്റെ എഞ്ചിൻ വിശദാംശങ്ങൾ അവതരണത്തിനു മുന്നോടിയായി പുറത്തുവന്നിരിക്കുകയാണ്. കമ്പനി സമർപ്പിച്ച പുതിയ RTO രേഖയാണ് എസ്‌യുവിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഒരു സ്റ്റാൻഡേർഡ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് പുറമേ കൂടുതൽ ശക്തമായ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനും C3 മോഡലിന് ലഭിക്കും.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

യൂറോപ്പിൽ വാഗ്ദാനം ചെയ്യുന്ന പ്യുറെടെക് എഞ്ചിനുകൾക്ക് സമാനമായ പെട്രോൾ യൂണിറ്റുകളാണ് പുതിയ സിട്രൺ C3 എസ്‌യുവിയിലേക്ക് ചേക്കേറുന്നത്. വാഹനത്തിലെ ആദ്യത്തെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 81.5 bhp കരുത്തിൽ 118 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

അതേസമയം 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 110 bhp പവറിൽ Nm torque ആയിരിക്കും നിർമിക്കുക.അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡായി സിട്രൺ C3 എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുമ്പോൾ ഒരു 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് സജ്ജീകരണവും വാഹനത്തിലുണ്ടായിരിക്കുമെന്നതാണ് സന്തോഷകരമായ മറ്റൊരു കാര്യം.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ആർടിഒ രേഖകൾ പ്രകാരം ടർബോ-പെട്രോൾ എഞ്ചിൻ ടോപ്പ് എൻഡ് ഫീൽ വേരിയന്റ് ലെവലിൽ വാഗ്ദാനം ചെയ്തേക്കാമെന്നാണ്. വലിപ്പത്തിന്റെ കാര്യത്തിൽ നാല് മീറ്ററിൽ താഴെയായിരിക്കും വാഹനത്തിന്റെ സ്ഥാനം.

MOST READ: പുതിയ മുഖം, പുത്തൻ ഫീച്ചറുകൾ; അവതരണത്തിനു മുമ്പേ Hyundai Venue ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

അതായത് 3981 മില്ലീമീറ്റർ നീളം 1733 മില്ലീമീറ്റർ വീതി 1586 മില്ലീമീറ്റർ ഉയരം 2540 മില്ലീമീറ്റർ വീൽബേസ് എന്നിവയായിരിക്കും വരാനിരിക്കുന്ന സിട്രൺ C3 എസ്‌യുവിക്കുണ്ടായിരിക്കുക. ഇത് നിസാൻ മാഗ്നൈറ്റിന് ഏതാണ്ട് സമാനമായ വലിപ്പമാണെന്ന് പറയാം.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

C5 എയർക്രോസുമായി രാജ്യത്ത് സാന്നിധ്യമുറപ്പിച്ച ഫ്രഞ്ച് ബ്രാൻഡിന്റെ സുപ്രധാന ഉത്പന്നമായിരിക്കും ഈ വരാരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവി. വരാനിരിക്കുന്ന C3 മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പ് തലത്തിൽ കമ്പനി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

MOST READ: പിന്നിൽ നിന്നും മുന്നിലേക്കുള്ള പടയോട്ടം, ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി Tata Nexon

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ബ്രാൻഡിന്റെ C-ക്യൂബ്‌ഡ് പ്രോഗ്രാമിന് കീഴിൽ വികസിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ മോഡലായിരിക്കുമിത് എന്ന പ്രത്യേകതയുമുണ്ട്.90 ശതമാനത്തിലധികം പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ പ്രാദേശികമായി ഈ മോഡലിനെ നിർമിക്കുന്നത്. തെക്കേ അമേരിക്ക, ഇന്ത്യ തുടങ്ങിയ വളർന്നുവരുന്ന വിപണികൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് C3 മോഡൽ എന്നതും ശ്രദ്ധേയമാണ്.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

എസ്‌യുവിയെ 2021 സെപ്റ്റംബറിൽ ഇന്ത്യക്കായി പരിചയപ്പെടുത്തിയിരുന്നെങ്കിലും നിർമാണം ആരംഭിക്കാൻ 2022 പകുതിയാകുമെന്നും സിട്രൺ നേരത്തെ വ്യക്തമാക്കിയിരുന്ന കാര്യമാണ്.

MOST READ: സ്പെയർ കീ എത്താൻ 6 മാസം! പുത്തൻ Hyundai ഉപഭോക്താക്കൾ ഇനി കാർകീ കൂടുതൽ ശ്രദ്ധിക്കണം

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

സിട്രൺ C3 എസ്‌യുവിയുടെ രൂപഘടന ഒരു ക്രോസ്-ഹാച്ച്ബാക്കിന്റേതു പോലെയാണ്. അതോടൊപ്പം C5 എയർക്രോസിൽ നിന്നുള്ള സമാനതകളും ഡിസൈനിൽ കാണാനാവും. പരുക്കനും വിചിത്രവുമായ സ്‌റ്റൈലിംഗ്, സ്‌പ്ലിറ്റ് ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഒന്നിലധികം ഡ്യുവൽ ടോൺ ഓപ്ഷനുകൾ എന്നിവ വാഹനത്തിന് ഒരു യുണീക് സ്വഭാവം തന്നെയാവും സമ്മാനിക്കുക.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ബോഡിക്കു ചുറ്റുമുള്ള ക്ലാഡിംഗ് ഒരു പരുക്കൻ ശൈലി എസ്‌യുവിക്ക് സമ്മാനിക്കുന്നുമുണ്ട്. ചതുരാകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധേയമാവും. അതേസമയം എസ്‌യുവിയുടെ മൊത്തത്തിലുള്ള ആകർഷണം മെച്ചപ്പെടുത്തുന്നത് വ്യത്യസ്ത റൂഫ്, ബോഡി കളർ ഓപ്ഷനുകൾ മിക്സ് ചെയ്യാനും തെരഞ്ഞെടുക്കാനുമുള്ള അവസരവും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഒരുക്കുമെന്നാണ് വാർത്തകൾ.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ വ്യത്യസ്‌തമായ ഡാഷ്‌ബോർഡ് ഹൈലൈറ്റുകളും അതുല്യമായ എസി വെന്റുകളും പോലുള്ള ഘടകങ്ങൾക്കൊപ്പം ക്യാബിനിനുള്ളിലും അതേ വിചിത്രമായ ആകർഷണം ദൃശ്യമാകും. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

C3 എസ്‌യുവിക്ക് 315 ലിറ്റർ ബൂട്ട്, 1 ലിറ്റർ ഗ്ലൗ ബോക്സ്, രണ്ട് 2 ലിറ്റർ ഡോർ പോക്കറ്റുകൾ, പിന്നിൽ 1 ലിറ്റർ ഡോർ പോക്കറ്റ്, സെന്റർ കൺസോളിൽ ഒരു സ്റ്റോറേജ് കമ്പാർട്ട്മെന്റ്, കപ്പ് ഹോൾഡറുകൾ എന്നിവയെല്ലാം നൽകി എസ്‌യുവിയെ തികച്ചും പ്രായോഗികമാക്കാനും സിട്രണ് സാധിച്ചിട്ടുണ്ട്.

പവർ കണക്കുകളിൽ കേമൻ തന്നെ! Citroen C3 എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ പുറത്ത്

ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ ടാറ്റ പഞ്ച്, മാരുതി സുസുക്കി സ്വിഫ്റ്റ്, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ വമ്പൻമാരുമായാകും സിട്രൺ C3 മത്സരിക്കുക.

More from DriveSpark

Article Published On: Tuesday, June 7, 2022, 11:38 [IST]
English summary
New citroen c3 suv engines and power figures leaked ahead of india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X