പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

പ്രാദേശിക വിപണിയിൽ ഹാച്ച്ബാക്കുകളെ സൈഡാക്കി നിരവധി പുതിയ എസ്‌യുവികൾ അവതരിപ്പിക്കാൻ വലിയ പദ്ധതികൾ ആവിഷ്ക്കരിച്ച് മുന്നോട്ടു പോവുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

അടുത്ത മാസം ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവിയുടെ ഔദ്യോഗിക അവതരണം നടക്കുമ്പോൾ അടുത്ത വർഷം അതായത്, 2023-ൽ പുതിയൊരു എസ്‌യുവി കൂപ്പെ മോഡലിനെ കൂടെ ഇന്ത്യയിൽ എത്തിക്കാനുള്ള ഒരുക്കമാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്.

images are for representation purposes only

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

അതേസമയം ജിംനി ഓഫ്-റോഡിംഗ് ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയും അടുത്ത വർഷം പകുതിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബലേനോ ക്രോസ് എന്ന് തോന്നിക്കുന്ന മോഡലിന്റെ സ്പൈ ചിത്രങ്ങളും അടുത്തിടെ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

MOST READ: ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

ആന്തരികമായി YTB എന്ന കോഡ്‌നാമമുള്ള ഇത് ഈ വർഷം ആദ്യം മുഖം മിനുക്കിയ ബലേനോ പ്രീമിയം ഹാച്ച്‌ബാക്കിന്റെ ഒരു എസ്‌യുവി കൂപ്പെ പതിപ്പായിരിക്കുമെന്നാണ് അനുമാനം.2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചൂറോ-ഇ കൺസെപ്‌റ്റിന്റെ പ്രൊഡക്ഷൻ മോഡലാവും ഈ വരാനിരിക്കുന്ന എസ്‌യുവി കൂപ്പെ.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

വരാനിരിക്കുന്ന 2023 ഓട്ടോ എക്സ്പോയിലാവും ഇത് അരങ്ങേറ്റം കുറിക്കുക. തുടർന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിൽപ്പനയ്‌ക്കെത്തുന്ന രീതിയിലായിരിക്കും മാരുതി സുസുക്കി പദ്ധതികൾ ആവിഷ്ക്കരിക്കുക.

MOST READ: ഇലക്ട്രിക് വിപണിയില്‍ വലിയ മാറ്റത്തിനൊരുങ്ങി Mahindra; യുകെയില്‍ പുതിയ ഇവി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിച്ചു

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

ഹെഡ്‌ലാമ്പ് ക്ലസ്റ്ററും എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഗ്രാൻഡ് വിറ്റാര, ബലേനോ എന്നിവയിൽ നിന്നും കടമെടുത്ത് സമാനമായ ഡിസൈൻ സ്റ്റൈലിംഗായിരിക്കും വരാനിരിക്കുന്ന ഈ മാരുതി സുസുക്കി എസ്‌യുവി കൂപ്പെയിൽ ഉണ്ടാവുക. എന്നാൽ വ്യത്യസ്തമായ റൂഫായിരിക്കും കൂപ്പെ ശൈലിയിലേക്ക് പ്രതിഫലിപ്പിക്കുക.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

സ്‌റ്റൈലിഷ് ടു-പീസ് ടെയില്‍ ലാമ്പുകള്‍, ചെറുതായി സ്‌ക്വയര്‍ ചെയ്ത വീല്‍ ആര്‍ച്ചുകള്‍, ഉയര്‍ന്ന മൗണ്ട് സ്റ്റോപ്പ് ലൈറ്റുള്ള വലിയ റിയര്‍ സ്പോയിലര്‍, വലുതും എന്നാല്‍ സ്‌റ്റൈലിഷ് ഡോര്‍ മൗണ്ട് ചെയ്ത ORVM-കള്‍ എന്നിങ്ങനെയുള്ള ചില ഡിസൈന്‍ സവിശേഷതകള്‍ ഇതിലുണ്ടാവും.

MOST READ: വരുമോ ADAS ടെക്? മുഖംമിനുക്കി Harrier, Safari എസ്‌യുവികൾ പുറത്തിറക്കാനുള്ള പ്ലാനുമായി Tata Motors

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

എസ്‌യുവി കൂപ്പെ പോലുള്ള മേൽക്കൂരയുള്ള മാരുതി സുസുക്കി ബലേനോ ക്രോസ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും സ്‌പോർട്ടി എസ്‌യുവിയായി മാറുമെന്നതാണ് സന്തോഷകരമായ മറ്റൊരു വസ്‌തുത. അതേ ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് ആർക്കിടെക്ചറാണ് ഇതിനെ കമ്പനി നിർമിക്കുന്നതും.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

എന്നാൽ വലിപ്പം ബലേനോ പ്രീമിയം ഹാച്ചിനെക്കാൾ വലുതായിരിക്കും. ബലേനോയ്ക്ക് മുകളിലായും പുതിയ ബ്രെസ കോംപാക്ട് എസ്‌യുവിക്ക് താഴെയുമായിരിക്കും എസ്‌യുവി കൂപ്പെ സ്ഥാനം പിടിക്കുക. പ്രീമിയം ഡീലർഷിപ്പുകളുടെ നെക്‌സ ശൃംഖലയിലൂടെ YTB മോഡലിന്റെ വിൽപ്പന നടത്തും.

MOST READ: ബജറ്റ് 8 ലക്ഷമാണോ? ഈ പൈസയ്ക്ക് വാങ്ങാൻ കഴിയുന്ന മികച്ച മോഡലുകൾ ഇവയൊക്കെ!!!

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

തുടർന്ന് അടുത്ത വർഷം എപ്പോഴെങ്കിലും മാരുതി സുസുക്കിയുടെ പങ്കാളിയായ ടൊയോട്ടയ്ക്ക് ബലേനോയ്ക്കും അർബൻ ക്രൂയിസറിനും സമാനമായ രീതിയിൽ ഇതിനെ റീബാഡ്‌ജ് ചെയ്യുമെന്നുമാണ് സൂചന. മുമ്പ് ബലേനോ RS കണ്ട അതേ മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഈ എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുക.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

ബലേനോ RS എഞ്ചിൻ 1.0 ലിറ്റർ, 3-സിലിണ്ടർ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനാണ്. ഇത് 102 bhp കരുത്തിൽ പരമാവധി 150 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ബലേനോയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനേക്കാൾ 18 bhp, 35 Nm torque കൂടുതലാണ് ഇതിന്റെ പവറും ടോർക്കും.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

ബ്രെസയിൽ നിന്നുള്ള 1.5 ലിറ്റർ K15C ഫോർ-പോട്ട് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഈ മോഡലിന് കരുത്ത് പകരുമോ ഇല്ലയോ എന്ന് കണ്ടറിയണം. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എച്ച്‌യുഡി, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടെ ബലേനോ, ബ്രെസ എന്നിവയുമായി വാഹനത്തിന്റെ ഇന്റീരിയറിന് ധാരാളം സാമ്യതകളുമുണ്ടാവും.

പുത്തൻ Maruti എസ്‌യുവി കൂപ്പെയ്ക്ക് തുടിപ്പേകാൻ എത്തുന്നത് ബലേനോ RS മോഡലിന്റെ ടർബോ എഞ്ചിൻ

അതേസമയം സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ട്രാക്ഷന്‍ കണ്‍ട്രോള്‍ (TC), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാകും സ്റ്റാൻഡേർഡായി മാരുതി സുസുക്കി എസ്‌യുവി കൂപ്പെയിൽ മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്ന പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
English summary
New maruti baleno based suv coupe to use turbo petrol engine from baleno rs
Story first published: Wednesday, August 17, 2022, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X