Nissan Magnite എസ്‌യുവിയുടെ ഈ വേരിയന്റുകളും ഫീച്ചറുകളും ഇനിയില്ല, കാരണം ഇതാണ്
ഇന്ത്യയിലെ സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിൽ എത്തിയതു മുതൽ വൻ വിജയം കൈവരിച്ച മാഗ്നൈറ്റ് ഇതുവരെ ഒരു നിസാൻ മോഡലിനും കൈവരിക്കാൻ സാധിക്കാതിരുന്ന നേട്ടങ്ങൾ കൊയ്താണ് വിപണിയിൽ കുതിക്കുന്നത്. അനേകം ഫീച്ചറുകളും കിടിലൻ എഞ്ചിൻ ഗിയർബോക്‌സ് ഓപ്ഷനുകളുമാണ് വാഹനത്തിനെ ഹിറ്റാക്കിയത്.

ദേ ഇപ്പോൾ വേരിയന്റ് നിരയിൽ ചില പരിഷ്ക്കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിസാൻ മാഗ്നൈറ്റ്. ചില ഫീച്ചറുകളും വേരിയന്റുകളുമാണ് ജാപ്പനീസ് ബ്രാൻഡ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.

എല്ലാ വാഹന നിർമാതാക്കളെയും വേട്ടയാടുന്ന ആഗോള ചിപ്പ് ക്ഷാമമാണ് നിശബ്‍ദമായ ഈ നീക്കം ചെയ്യലിനു കാരണം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകൾ ഇപ്പോൾ തെരഞ്ഞെടുത്ത ഫീച്ചറുകൾ ഒഴിവാക്കിയാണ് നിരത്തിലേക്ക് എത്തുന്നത്.
MOST READ: വിവിധ മോഡലുകളില്‍ വില വര്‍ധനവുമായി Toyota; പുതുക്കിയ വില വിവരങ്ങള്‍ ഇങ്ങനെ

അതേസമയം സിവിടി ഗിയർബോക്‌സ് ഓപ്ഷൻ മാഗ്നൈറ്റിന്റെ ഉയർന്നതും മികച്ചതുമായ വേരിയന്റുകളിലേക്ക് പരിമിതപ്പെടുത്താനും നിസാൻ തയാറായി. XV എക്‌സിക്യൂട്ടീവ് ടർബോ, XL ടർബോ വേരിയന്റുകൾക്ക് CVT ഗിയർബോക്‌സ് നിർത്തലാക്കി. ഇനി മുതൽ ഓട്ടോമാറ്റിക് യൂണിറ്റ് ഇപ്പോൾ ഏറ്റവും മികച്ച XV ടർബോ, XV പ്രീമിയം ടർബോ വേരിയന്റുകളിൽ മാത്രമായാണ് കമ്പനി വാഗ്‌ദാനം ചെയ്യുക.

ഈ പുതുക്കിയ വിലയോടെ സിവിടി ഓട്ടോമാറ്റിക്കുള്ള നിസാൻ മാഗ്നൈറ്റ് എസ്‌യുവി സ്വന്തമാക്കണേൽ 9.68 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില മുടക്കേണ്ടി വരും. ഇത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് എത്തുന്നത്. 99 bhp കരുത്തിൽ 160 Nm torque വരെ ഉത്പാദിപ്പിക്കാനും ഈ യൂണിറ്റ് പ്രാപ്‌തമാണ്.

ആദ്യത്തേത് 72 bhp പവറുള്ള 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ ലഭ്യമാണ്.

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ഉയർന്ന വേരിയന്റുകളിൽ സ്റ്റാൻഡേർഡ് ആയി നൽകിയിരുന്ന ബമ്പർ മൗണ്ടഡ് എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ XV വേരിയന്റിൽ ഒരു ഓപ്ഷനായാണ് നിസാൻ മാഗ്നൈറ്റിൽ ലഭ്യമാക്കിയിരിക്കുന്നത്. മികച്ച XV പ്രീമിയം വേരിയന്റിലെ സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റാണ് ഡിആർഎല്ലുകൾ.
MOST READ: യൂസ്ഡ് കാര്‍ വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട രേഖകള്‍ ഇതൊക്കെ

എസ്‌യുവിയുടെ ഒരു വേരിയന്റിലും ലഭ്യമല്ലാത്ത എൽഇഡി ബൈ-പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് മറ്റൊരു പ്രധാന മാറ്റം. ഇനി മുതൽ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമേ ഇവ ഒരു ആക്സസറിയായി ഇവ ഇനി തെരഞ്ഞെടുക്കാൻ കഴിയൂ.

അതേസമയം കുറച്ച് മാസങ്ങൾക്ക് മുമ്പ് നിസാൻ മാഗ്നൈറ്റ് 50,000 യൂണിറ്റ് എന്ന ഉത്പാദന നാഴികക്കല്ലും മറികടന്നിരുന്നു. നിലവിൽ കോംപാക്‌ട് എസ്‌യുവിക്കായി നിസാൻ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ നേടിയിട്ടുണ്ട്. XE, XL, XV എക്സിക്യൂട്ടീവ്, XV, XV പ്രീമിയം വേരിയന്റുകളിൽ മാഗ്നൈറ്റ് സബ്-4 മീറ്റർ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധാക്കും.
MOST READ: കാലത്തിനൊത്ത് മാറാം! ഹാച്ച്ബാക്കിൽ നിന്ന് അപ്പ്ഗ്രേഡ് ചെയ്യാനാവുന്ന ബെസ്റ്റ് എസ്‌യുവികൾ

5.88 ലക്ഷം രൂപ മുതൽ 10. ലക്ഷം രൂപ വരെയാണ് നിസാൻ മാഗ്നൈറ്റിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. 2020 ഡിസംബറോടെയാണ് എസ്‌യുവി ഇന്ത്യൻ വിപണിക്കായി അവതരിപ്പിക്കുന്നത്. ഒരു ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന വിലയ്ക്ക് എസ്‌യുവിയെ പരിഗണിക്കാമെന്ന് ഇന്ത്യക്കാർക്ക് കാണിച്ചുകൊടുക്കുകയായിരുന്നു മാഗ്നൈറ്റിലൂടെ നിസാൻ ചെയ്‌തത്.

കമ്പനിയുടെ നെക്സ്റ്റ് ട്രാൻസ്ഫോർമേഷൻ പ്ലാനിന് കീഴിൽ പുറത്തിറക്കിയ ആദ്യത്തെ ആഗോള ഉൽപ്പന്നമാണ് മാഗ്നൈറ്റ് എന്നതും ശ്രദ്ധേയമാണ്. 2022 ജൂണിലെ നിസാൻ ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ വിൽപ്പന 3,515 യൂണിറ്റുകളായിരുന്നു. 2021 ജൂണിനെ അപേക്ഷിച്ച് 0.3 ശതമാനം വളർച്ചയാണ് കമ്പനി നേടിയെടുത്തത്.

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് നിസാൻ മാഗ്നൈറ്റ് എന്നതും വിൽപ്പന വർധിക്കാൻ കാരണമായിട്ടുണ്ട്. ഫെബ്രുവരിയിൽ നടന്ന ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ സബ് കോംപാക്ട് എസ്‌യുവിക്ക് 4 സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് ലഭിച്ചത്.

ഇന്ത്യയിലെ വമ്പൻമാരെല്ലാം അണിനിരക്കുന്ന സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോൺ, ടൊയോട്ട അർബൻ ക്രൂയിസർ, റെനോ കൈഗർ, കിയ സോനെറ്റ്, ടാറ്റ പഞ്ച് എന്നിവയുമായാണ് നിസാൻ മാഗ്നൈറ്റിന്റെ മത്സരം നടക്കുന്നത്.


Click it and Unblock the Notifications








