വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഈ മണ്‍സൂണ്‍ സീസണിലും, തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകളില്‍ ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ. റെനോയുടെ കണക്കനുസരിച്ച്, തെരഞ്ഞെടുത്ത മോഡലുകളില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് 82,000 രൂപ വരെ ആനുകൂല്യങ്ങളാകും ലഭിക്കുക.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

നിലവില്‍ 3 മോഡലുകള്‍ മാത്രമാണ് റെനോ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഈ 3 മോഡലുകളില്‍ റെനോ ക്വിഡ്, കൈഗര്‍, ടൈബര്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ 3 മോഡലുകളില്‍, റെനോ ക്വിഡ് എന്‍ട്രി ലെവല്‍ മോഡലാണ്. മോഡല്‍ തിരിച്ചുള്ള ഓഫര്‍ വിവരങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ ക്വിഡ്

ഇന്ത്യന്‍ വാഹന വിപണിയില്‍ ഫ്രഞ്ച് വാഹന നിര്‍മാതാക്കളുടെ എന്‍ട്രി ലെവല്‍ മോഡലാണ് ക്വിഡ്, താരതമ്യേന ഒതുക്കമുള്ളതും ആകര്‍ഷകമായ എസ്‌യുവി പോലുള്ള നിലപാട് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഓഫറുകളെ സംബന്ധിച്ചിടത്തോളം, റെനോ ക്വിഡിന്റെ MY21 മോഡലുകള്‍ക്ക് 35,000 രൂപ വരെ ആനുകൂല്യങ്ങളുണ്ട്. ഇതിന് പുറമെ 37,000 രൂപ വരെ പ്രത്യേക ലോയല്‍റ്റി ബോണസും ഉണ്ട്. ഇതോടൊപ്പം, r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താവിന് 10,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന ഒരു എക്‌സ്‌ചേഞ്ച് ആനുകൂല്യവുമുണ്ട്.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

മറുവശത്ത്, പുതിയ മോഡലുകള്‍ക്ക് 30,000 രൂപ വരെ ആനുകൂല്യങ്ങളും 37,000 രൂപ വരെയുള്ള പ്രത്യേക ലോയല്‍റ്റി ആനുകൂല്യങ്ങളും 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ ക്വിഡിനെക്കുറിച്ച് പറയുമ്പോള്‍, റെനോ ക്വിഡിനൊപ്പം രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ റെനോ വാഗ്ദാനം ചെയ്യുന്നു. 53.26 bhp പവറും 72 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 0.8 ലിറ്റര്‍ എഞ്ചിനാണ് അടിസ്ഥാന എഞ്ചിന്‍ ഓപ്ഷന്‍.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

67.06 bhp പീക്ക് പവറും 91 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന വലിയ 1.0 ലിറ്റര്‍ എഞ്ചിനാണ് അടുത്ത എഞ്ചിന്‍ ഓപ്ഷന്‍. റെനോ ക്വിഡിലെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 5-സ്പീഡ് AMT ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്നു. ക്വിഡിന് നിലവില്‍ 4.62 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം) വില ആരംഭിക്കുന്നത്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് Mahindra Scorpio N -ന്റെ കളർ ഓപ്ഷനുകൾ ഉൾപ്പടെ കൂടുതൽ വിവരങ്ങൾ പുറത്ത്

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ കൈഗര്‍

ക്വിഡില്‍ നിന്ന് വ്യത്യസ്തമായി, കൈഗര്‍ ഒരു സബ്-ഫോര്‍ മീറ്റര്‍ എസ്‌യുവിയാണ്, ഈ മോഡലിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപ മുതലാണ് (എക്‌സ്‌ഷോറൂം, ഇന്ത്യ). വിപണയില്‍ എത്തി അധികം വൈകാതെ തന്നെ ജനപ്രീയ മോഡലായി മാറാനും കൈഗറിന് സാധിച്ചിരുന്നു.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഓഫറുകളുടെ കാര്യത്തില്‍, കൈഗറില്‍ 55,000 രൂപ വരെ പ്രത്യേക ലോയല്‍റ്റി ആനുകൂല്യമാണ് റെനോ അവതരിപ്പിക്കുന്നത്. ചില ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും ലഭിക്കും. പുതുതായി അവതരിപ്പിച്ച r.e.li.v.e സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ 10,000 രൂപ വരെ വാഗ്ദാനം ചെയ്യുന്ന ഒരു എക്‌സ്‌ചേഞ്ച് ബെനിഫിറ്റ് പ്രോഗ്രാമുമുണ്ട്.

MOST READ: ഇന്ത്യൻ വിപണിയിൽ 2022 മെയ് മാസ വിൽപ്പനയിൽ തിളങ്ങിയ 10 എസ്‌യുവികൾ

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ കൈഗറിനെ കുറിച്ച് പറയുമ്പോള്‍, എസ്‌യുവി അതിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കലുകള്‍ എന്നിവ നിസാന്‍ മാഗ്‌നൈറ്റ് എസ്‌യുവിയുമായി പങ്കിടുന്നു. നിസാന്‍ മാഗ്നൈറ്റിനെപ്പോലെ, റെനോ കൈഗറും രണ്ട് 1.0 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. ബേസ് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മോഡല്‍ 71.05 bhp പീക്ക് പവറും 96 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

മറുവശത്ത്, കൂടുതല്‍ ശക്തമായ 1.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വേരിയന്റ് 98.63 bhp പീക്ക് പവറും 160 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ, റെനോ കൈഗര്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് വരുന്നത്.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

റെനോ ട്രൈബര്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ റെനോയുടെ ടൈബര്‍ ഒരു ബജറ്റ്-സൗഹൃദ 7-സീറ്റര്‍ എംപിവി ആണെങ്കിലും, മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗോടെ 7 യാത്രക്കാരും എംവിവിയില്‍ സുരക്ഷിതരായിരിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മാതാവ് ഉറപ്പാക്കിയിട്ടുണ്ട്.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഓഫറുകളെക്കുറിച്ച് പറയുമ്പോള്‍, ഇതില്‍ 2022 മോഡലുകളില്‍ 40,000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തുന്നത്. അതേസമയം 2022 ലിമിറ്റഡ് എഡിഷന്‍ മോഡലുകളില്‍ 44,000 രൂപയുടെ പ്രത്യേക ലോയല്‍റ്റി ആനുകൂല്യം കമ്പനി നല്‍കുന്നുണ്ട്.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

71.01 bhp പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റെനോ ട്രൈബറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിലോ (AMT) സ്വന്തമാക്കാവുന്നതാണ്.

വേഗമാകട്ടെ! മോഡലുകളില്‍ മികച്ച് ഓഫറുകള്‍ പ്രഖ്യാപിച്ച് Renault

ഈ മണ്‍സൂണ്‍ കാലത്ത് റെനോ അതിന്റെ മുഴുവന്‍ മോഡല്‍ ശ്രേണിയിലും മാന്യമായ ഓഫറുകളാണ് ആവതരിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു റെനോ കാര്‍ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഒരുപക്ഷേ ഇത് ഏറ്റവും മികച്ച സമയമായിരിക്കുമെന്ന് വേണം പറയാന്‍.

More from DriveSpark

Article Published On: Tuesday, June 7, 2022, 14:00 [IST]
English summary
Renault announced offers for the entire product in june 2022 read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X