Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് എസ്‌യുവി ആക്സസ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍, അല്‍കസാറിന്റെ പുതിയ 'എക്സിക്യൂട്ടീവ്' അടിസ്ഥാന വകഭേദങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ ഹ്യുണ്ടായി. ഈ വേരിയന്റുകള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

നിലവില്‍, അല്‍കസാര്‍ വേരിയന്റുകള്‍ 16.44 ലക്ഷം മുതല്‍ 20.25 ലക്ഷം വരെ വില പരിധിയില്‍ ലഭ്യമാണ്. കൂടുതല്‍ താങ്ങാനാവുന്ന വേരിയന്റുകള്‍ എസ്‌യുവിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

2022 ഏപ്രിലില്‍, മിഡ്-സൈസ് എസ്‌യുവി വില്‍പ്പനയില്‍ അല്‍കസാര്‍ മൂന്നാം സ്ഥാനത്താണ്. XUV700, ഹാരിയര്‍ എന്നിവയെ പിന്നിലാക്കുമ്പോള്‍, ടാറ്റ സഫാരി, എംജി ഹെക്ടര്‍ തുടങ്ങിയ എതിരാളികളെക്കാള്‍ മുന്നിലായിരുന്നു ഇത്. ഒരു പുതിയ, കൂടുതല്‍ താങ്ങാനാവുന്ന വേരിയന്റ് ലോഞ്ച് ചെയ്യുന്നത് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

MOST READ: പ്രായോഗിക ഗുണങ്ങളുണ്ടായിട്ടും സ്ഥാനം എസ്‌യുവികൾക്ക് പിന്നിൽ! ക്രോസ്ഓവറുകളുടെ പരാജയത്തിന് പിന്നിലെ കാരണങ്ങൾ

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

അല്‍കസാറിന്റെ പുതിയ എക്സിക്യൂട്ടീവ് വകഭേദങ്ങള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. ഡീസല്‍ വേരിയന്റുകള്‍ക്ക് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാകുമെങ്കിലും, പെട്രോള്‍ എക്‌സിക്യൂട്ടീവ് വേരിയന്റുകള്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ മാത്രമേ ഉണ്ടാകൂ.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

അല്‍കസാര്‍ ഡീസല്‍ വേരിയന്റുകളില്‍ 115 bhp പരമാവധി കരുത്തും 250 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. 159 bhp കരുത്തും 191 Nm ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ യൂണിറ്റാണ് ഗ്യാസോലിന്‍ മോട്ടോര്‍.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് Mahindra Scorpio N -ന്റെ കളർ ഓപ്ഷനുകൾ ഉൾപ്പടെ കൂടുതൽ വിവരങ്ങൾ പുറത്ത്

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച്, പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 14.5 kmpl, 20.4 kmpl എന്നിങ്ങനെ സെഗ്മെന്റ് ഇന്‍-സെഗ്മെന്റ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ARAI പരിശോധനാ ഫലങ്ങള്‍ പ്രകാരമാണിതെന്നും റിപ്പോര്‍്ട്ടില്‍ പറയുന്നു.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

XUV700, ഹാരിയര്‍ തുടങ്ങിയ എതിരാളികളുടെ പ്രാരംഭ വില അല്‍കസാറിനേക്കാള്‍ കുറവായതിനാല്‍, പുതിയ എക്സിക്യൂട്ടീവ് വേരിയന്റുകളില്‍ ഈ വിടവ് കുറയ്ക്കാന്‍ ഹ്യുണ്ടായി ശ്രമിച്ചേക്കാം.

MOST READ: Mahindra Scorpio -ൽ സിനിമ സ്റ്റൈൽ ഹിറ്റ് ആന്റ് റൺ! ഒരു നിമിഷത്തെ കോപത്തിന് ഉടമയ്ക്ക് എട്ടിന്റെ പണി

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

കമ്പനി ലക്ഷ്യമിടുന്ന വിലക്കുറവിനെ ആശ്രയിച്ച്, പുതിയ അല്‍കസാര്‍ വേരിയന്റുകള്‍ക്ക് ചില സവിശേഷതകള്‍ പിന്‍വലിക്കേണ്ടിയും വരും. പുതിയ എക്സിക്യൂട്ടീവ് വേരിയന്റുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് ആവശ്യമുള്ള പ്രതികരണം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഹ്യുണ്ടായി വിലയും ഫീച്ചര്‍ ലിസ്റ്റും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിച്ചേക്കുമെന്നാണ് സൂചന.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

അല്‍കസാര്‍ എക്സിക്യൂട്ടീവ് വേരിയന്റുകളുടെ കാര്യത്തില്‍ ലഭ്യമല്ലാത്ത ഫീച്ചറുകളില്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍, ഹ്യുണ്ടായി ലോഗോ പ്രൊജക്ഷനോടുകൂടിയ പുഡില്‍ ലാമ്പുകള്‍, സൈഡ് ഫൂട്ട് സ്റ്റെപ്പ് എന്നിവ ഉള്‍പ്പെടുന്നു. ഒആര്‍വിഎം, റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ സ്പോയിലര്‍ എന്നിവയ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന ബ്ലാക്ക്ഡ്-ഔട്ട് സ്റ്റൈലിംഗും നഷ്ടമാകും.

MOST READ: മോട്ടോര്‍സൈക്കിള്‍ നിരയിലുമുണ്ട് ഒരുപാട്! 2022 ജൂണില്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളുകള്‍ ഇതാ

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

ഉള്ളിലേക്ക് വന്നാല്‍, കോഗ്‌നാക് ബ്രൗണ്‍, ബ്ലാക്ക് ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഡോര്‍ ആംറെസ്റ്റ്, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, മുന്‍ നിര വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, രണ്ടാം നിര ഹെഡ്റെസ്റ്റ് കുഷ്യന്‍, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നില്ല.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

പനോരമിക് സണ്‍റൂഫ്, 2, 3 വരി എസി വെന്റുകള്‍, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാകുന്ന ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

പ്രകടനത്തിന്റെ കാര്യത്തില്‍, അല്‍കസാര്‍ എക്‌സിക്യൂട്ടീവ് വേരിയന്റുകള്‍ക്ക് ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയില്ലാതെ ചെയ്യേണ്ടി വന്നേക്കാം. സുരക്ഷാ മുന്‍വശത്ത്, നഷ്ടമായ ഇനങ്ങളില്‍ ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, സറൗണ്ട് വ്യൂ മോണിറ്റര്‍, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍ എന്നിവയും ഉള്‍പ്പെടാം.

Alcazar-ന്റെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ Hyundai; വില കുറഞ്ഞ വേരിയന്റ് അണിയറയില്‍

ഇവ ഇല്ലെങ്കിലും, അല്‍കസാര്‍ എക്സിക്യൂട്ടീവ് വേരിയന്റുകള്‍ക്ക് സമഗ്രമായ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടായിരിക്കും. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്ന സുരക്ഷ ഫീച്ചറുകളാണ്.

More from DriveSpark

Article Published On: Tuesday, June 7, 2022, 12:21 [IST]
English summary
Hyundai planning to launch new base variant for alcazar soon in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X