അവതാരപ്പിറവിയുടെ ഒന്നാം വർഷം! Kushaq എസ്‌യുവിയിലേക്ക് പുത്തൻ ഫീച്ചറുകൾ ചേർത്ത് Skoda
മിഡ്-സൈസ് എസ്‌യുവി വിപണിയിൽ ഹ്യുണ്ടായി ക്രെറ്റയെയും കിയ സെൽറ്റോസിനെയും വെല്ലുവിളിച്ചെത്തിയ സ്കോഡയുടെ കുഷാഖ് ഇന്ത്യയിൽ അവതരിച്ചിട്ട് ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

ഒരു വയസ് പൂർത്തിയാക്കിയപ്പോൾ സ്കോഡയെ അത്യുന്നതങ്ങളിൽ എത്തിക്കാനായ കുഷാഖ് എസ്‌യുവിയിലേക്ക് നിരവധി പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ്. ഒന്നോ രണ്ടോ ഫീച്ചറുകൾ സമ്മാനിച്ച് മിനുക്കിയെടുക്കുകയല്ല ചെയ്‌തിരിക്കുന്നത്.

പകരം ഇപ്പോൾ നൽകിയിരിക്കുന്ന ചില ഫീച്ചറുകൾ സ്റ്റാൻഡേർഡായി കുഷാഖിന്റെ എല്ലാ വേരിയന്റുകളിലേക്കും കമ്പനി കൊണ്ടുവന്നിരിക്കുകയാണെന്ന് തന്നെ എടുത്തു പറയാം. അതായത് മിഡ്-സൈസ് എസ്‌യുവിയുടെ എലലാ വേരിയന്റുകളും ഇനി മുതൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) സ്റ്റാൻഡേർഡായി ഇടംപിടിക്കും.
MOST READ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങണോ പുതിയത് വാങ്ങണോ? ഏതാവും കൂടുതൽ മികച്ചത്

അതുപോലെ തന്നെ സ്കോഡ കുഷാഖിന്റെ 1.0 ലിറ്റർ TSI എഞ്ചിന് ഇപ്പോൾ സ്റ്റാൻഡേർഡായി ഒരു ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ലഭിക്കുന്നു. 1.0 ലിറ്റർ എഞ്ചിന്റെ ഇന്ധനക്ഷമത 7 മുതൽ 9 ശതമാനം വരെ വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നതു തന്നെ.

ഇതുകൂടാതെ കുഷാഖിന്റെ സ്റ്റൈൽ വേരിയന്റിന് ഇപ്പോൾ 20.32 സെന്റീമീറ്റർ വലിപ്പമുള്ള വെർച്വൽ കോക്ക്പിറ്റാണ് സ്കോഡ അവതരിപ്പിക്കുന്നത്. അത് അടിസ്ഥാനപരമായി ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണെന്ന ചുരുക്കി പറയാം. എസ്‌യുവിയുടെ മോണ്ടി കാർലോ വേരിയന്റിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു.

ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പുതിയ 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലേക്ക് ചേർത്തിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. പൂർണമായും ടച്ച് സ്ക്രീൻ നൽകുന്നതിനു പകരം അത് നോബുകളും സ്വിച്ചുകളുമായാണ് വരുന്നത്. അതുപോലെ തന്നെ കുഷാഖിന്റെ എല്ലാ വേരിയന്റുകളുടെയും ഹെഡ്‌ലൈനറും സ്കോഡ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

ആംബിഷൻ, സ്റ്റൈൽ വേരിയന്റുകൾക്കിടയിൽ ഒരു പുതിയ NSR അല്ലെങ്കിൽ നോൺ-സൺറൂഫ് സ്റ്റൈൽ വേരിയന്റുമുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ പുതിയ വേരിയന്റിൽ നിന്നും ഇലക്ട്രിക് സൺറൂഫ് ചെക്ക് ബ്രാൻഡ് ഒഴിവാക്കുകയാണ് ചെയ്‌തത്. ഇത് 1.0 TSI സ്റ്റൈൽ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
MOST READ: ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

കൂടാതെ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഈ വകഭേദത്തിന് സ്കോഡ നൽകൂ. ഇത് ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി വരുന്നില്ലെന്നതും പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. പകരം നാല് ഡയലുകളുള്ള ഒരു അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്കോഡ വേരിയന്റിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ കുഷാഖ് ഇപ്പോൾ അഞ്ച് വേരിയന്റുകളിൽ ലഭ്യമാണ്. ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ NSR, സ്റ്റൈൽ, മോണ്ടി കാർലോ എന്നിവയാണ് ഇവയെല്ലാം. സ്കോഡ കുഷാഖിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 11.29 ലക്ഷം രൂപ മുതലാണ്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിനായി 19.49 ലക്ഷം രൂപയും എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഫോക്‌സ്‌വാഗൺ ടൈഗൂൺ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, നിസാൻ കിക്‌സ് എന്നീ ശക്തരായ എതിരാളികൾക്കിടയിൽ ഇനി എങ്ങനെ കുഷാഖ് പിടിച്ചു നിൽക്കുമെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യ 2.0 തന്ത്രങ്ങൾക്കു കീഴിൽ പുതിയ കുഷാഖും സ്ലാവിയയും പുറത്തിറക്കിയതിനു ശേഷം സ്കോഡ ഇന്ത്യയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുവരുന്നത്.

വിവിധ ഫിനാൻസിംഗ് ഓപ്ഷനുകൾക്കൊപ്പം ആവേശകരമായ EMI സ്കീമുകളിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതികളും അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. വാഹനം ഇപ്പോൾ വാങ്ങിയാൽ ഇഎംഐ പിന്നീടുള്ള ഘട്ടത്തിൽ അടയ്ക്കുന്നതുൾപ്പടെയുള്ള പദ്ധതികളാണ് എസ്‌യുവിയിൽ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പരിചയപ്പെടുത്തുന്നത്.

ഈ സ്കീം കമ്പനി വിൽക്കുന്ന സ്റ്റോക്ക് കാറുകൾക്ക് മാത്രമേ ബാധകമാകൂവെന്നും ശ്രദ്ധിക്കേണം. രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് കുഷാഖിന് ലഭിക്കുന്നത്. അതിൽ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്കുമായി ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0 ലിറ്റർ TSI പെട്രോളാണ് ആദ്യത്തേത്.

114 bhp പവറിൽ പരമാവധി 178 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. അതേസമയം സ്കോഡ കുഷാഖിന്റെ രണ്ടാമത്തെ ഓപ്ഷൻ 1.5 ലിറ്റർ TSI എഞ്ചിനാണ്. മാനുവൽ ഗിയർബോക്‌സും 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയിരിക്കുന്ന ഈ യൂണിറ്റ് 148 bhp കരുത്തിൽ 250 Nm torque വരെ നൽകും.


Click it and Unblock the Notifications








