ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

ഇന്ത്യയിലെന്ന പോലെ തന്നെ വിദേശ രാജ്യങ്ങളിലും സുസുക്കിയുടെ വാഗൺആർ ജനപ്രിയനാണ്. ദേ ഇപ്പോൾ മുഖംമിനുക്കി കൂടുതൽ സുന്ദരനായി വാഹനം വിപണിയിലേക്ക് എത്തിയിരിക്കുകയാണ്.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള രൂപവും ഭാവവും മെച്ചപ്പെടുത്തുന്നതിലാണ് പ്രധാനമായും കമ്പനി ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഞ്ചിനും മറ്റ് ഹാർഡ്‌വെയറുകളും പോലെയുള്ള മെക്കാനിക്കൽ ഘടകങ്ങൾ പഴയ പതിപ്പിന് സമാനമാണ്.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

ഇന്ത്യൻ വിപണിയിൽ ജനുവരിയിലാണ് പുതുക്കിയ 2022 മാരുതി സുസുക്കി വാഗൺആർ 5.4 ലക്ഷം മുതൽ 7.1 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ അവതരിപ്പിക്കുന്നത്. സ്‌റ്റൈലിംഗ്, ടെക്‌നോളജി, സുഖസൗകര്യങ്ങൾ, സുരക്ഷ, പെർഫോമൻസ് എന്നിവയിലുടനീളം കുറച്ച് പരിഷ്ക്കാരങ്ങളുമായാണ് ടോൾബോയ് ഹാച്ച്ബാക്ക് വിപണിയിൽ എത്തിയത്.

MOST READ: ഒരുപാടുണ്ടല്ലോ! ഒന്നിന് പകരം നാല് മോഡലുകളുമായി യിഇന്ത്യൽ അരങ്ങേറ്റം കുറിക്കാൻ Moto Morini

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

കുറച്ചു പുതുമകൾ നിലനിർത്താനായി വാഹനത്തിലേക്ക് പുതിയ കളർ ഓപ്ഷനുകളും ബ്രാൻഡ് ചേർത്തു. ജപ്പാനിൽ 2023 സുസുക്കി വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റ് 1,217,700 യെൻ മുതൽ 1,509,200 യെൻ വരെയാണ് വില. അതായത് 7.22 ലക്ഷം മുതൽ 8.96 ലക്ഷം രൂപ വരെയെന്ന് ചുരുക്കം.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

താരതമ്യപ്പെടുത്തുമ്പോൾ വാഗൺആർ സ്റ്റിംഗ്രേ 1,688,500 യെൻ മുതൽ 1,811,700 യെൻ (10 ലക്ഷം മുതൽ 10.75 ലക്ഷം വരെ) വരെയുള്ള വിലയിലും വാഗ്ദാനം ചെയ്യും. വാഗൺആർ കസ്റ്റം Z മോഡലിന്റെ വില 1,474,000 യെൻ മുതൽ 1,756,700 യെൻ വരെയാണ്. ഇത് 8.75 ലക്ഷം മുതൽ 10.43 ലക്ഷം രൂപ വരെ മൂല്യം വരുമെന്ന് സാരം.

MOST READ: കാത്തിരിപ്പ് നീളില്ല; പുതുതലമുറ Bullet 350-യുടെ അവതരണം ഓഗസ്റ്റ് 5-ഓടെ, സൂചന നല്‍കി Royal Enfield

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചില പ്രധാന സവിശേഷതകളിൽ ഫ്രണ്ട് ഗ്രില്ലിലും ഫ്രണ്ട് ബമ്പറിലും മാറ്റങ്ങൾ വരുത്തിയ ഒരു പുതുക്കിയ ഫ്രണ്ട് ഫാസിയ ഉൾപ്പെടുന്നു. വാഗൺആർ കസ്റ്റം Z വേരിയന്റിന് സമാനമായ നവീകരണങ്ങളും ലഭിക്കുന്നുണ്ട്. എല്ലാം തന്നെ മിനി പാസഞ്ചർ കാറിന് സവിശേഷമായ ഒരു രൂപം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

അകത്തളത്തിലേക്ക് നോക്കിയാൽ ടൈപ്പ്-എ / ടൈപ്പ്-സി യുഎസ്ബി പവർ സോക്കറ്റ്, കീലെസ് പുഷ്-സ്റ്റാർട്ട് സിസ്റ്റം, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് എന്നിവയാണ് വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന സവിശേഷതകൾ. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്രധാന അപ്‌ഡേറ്റാണ് ഹീറ്റഡ് ഡ്രൈവർ സീറ്റ്.

MOST READ: കമ്പനി ആരംഭിച്ചതിനു ശേഷം ഇതാദ്യം, ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയുമായി ടൊയോട്ട

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

പുത്തൻ സുസുക്കി വാഗൺആറിന്റെ ഇന്റീരിയർ കളർ വേരിയന്റിനെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നുമുണ്ട്. അതിൽ ഓൾ-ബ്ലാക്ക്, ഓൾ-ബീജ് ഓപ്ഷൻ വരെ ഉൾപ്പെടുന്നു. ജപ്പാൻ വിപണിയിലെ വാഗൺആറിന് കേന്ദ്രീകൃതമായി ഘടിപ്പിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫുൾ വിഡ്ത്ത് എസി പാനലും ഉണ്ട്. സുസുക്കി കണക്ട് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോമിനൊപ്പം ഫ്ലോട്ടിംഗ്-ടൈപ്പ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പ്രവർത്തിക്കുന്നു.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

സുരക്ഷയുടെ കാര്യത്തിൽ ഫ്രണ്ട് സീറ്റ് എസ്ആർഎസ് സൈഡ് എയർബാഗുകൾ, എസ്ആർഎസ് കർട്ടൻ എയർബാഗുകൾ, വെഹിക്കിൾ സ്പീഡ് ട്രാക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ സപ്രഷൻ, പെഡസ്ട്രിയൻ ഡിറ്റക്ഷൻ എന്നിവ ഉൾപ്പെടുന്നു. ഈ ഫീച്ചറുകളിൽ ഭൂരിഭാഗവും വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയി നൽകും.

MOST READ: 2022 Maruti Suzuki Grand Vitara മൈല്‍ഡ് vs സ്‌ട്രോംഗ് ഹൈബ്രിഡ് - പ്രധാന വ്യത്യാസങ്ങള്‍

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

ഡസ്ക് ബ്ലൂ മെറ്റാലിക്, ടെറാക്കോട്ട പിങ്ക് മെറ്റാലിക്, ഫോഗി ബ്ലൂ പേൾ മെറ്റാലിക് എന്നിങ്ങനെ പുതിയവ ഉൾപ്പെടെ മൊത്തം 10 കളർ ഓപ്‌ഷനുകൾ സ്റ്റാൻഡേർഡ് വാഗൺആർ ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാകും. അതേസമയം സ്റ്റിംഗ്രേ, വാഗൺആർ കസ്റ്റം Z എന്നിവ യഥാക്രമം 6, 8 കളർ ഓപ്ഷനുകളിൽ ലഭ്യമാകും. മൂൺലൈറ്റ് വയലറ്റ് പേൾ മെറ്റാലിക്കിന്റെ പുതിയ കളർ ഓപ്ഷൻ സ്റ്റിംഗ്രേയ്ക്ക് ലഭിക്കുന്നു.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

വാഗൺആർ കസ്റ്റം Z പതിപ്പിന് ഡെനിം ബ്ലൂ മെറ്റാലിക്, പ്യുവർ വൈറ്റ് പേൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. വാഗൺആറിനുള്ള കളർ ഓപ്ഷനുകളിൽ സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ വരെയും ഉൾപ്പെടുന്നുണ്ട്. മാത്രമല്ല ഡ്യുവൽ-ടോൺ കളർ വേരിയന്റുകൾക്ക് ഉപയോഗിക്കുന്ന തീമിൽ വ്യത്യാസങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

NA പെട്രോളിലും മൈൽഡ്-ഹൈബ്രിഡ് കോൺഫിഗറേഷനിലും വാഗ്ദാനം ചെയ്യുന്ന 660 സിസി എഞ്ചിനാണ് ജപ്പാനിലെ വാഗൺആറിന് കരുത്തേകുന്നത്. ഈ എഞ്ചിന്റെ ടർബോ പതിപ്പ് സ്റ്റിംഗ്രേ, കസ്റ്റം Z എന്നിവയ്‌ക്കൊപ്പം ലഭ്യമാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് എന്നിവയും ഉൾപ്പെടുന്നു.

ഇത് മാരുതിയല്ല, സുസുക്കി വാഗൺആർ; പുതുരൂപത്തിൽ വിപണിയിൽ

2WD, 4WD വേരിയന്റുകളാണ് വാഗൺആർ വിപണിയിൽ എത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. CVT ഗിയർബോക്‌സുമായി ജോടിയാക്കിയ മൈൽഡ്-ഹൈബ്രിഡ് എഞ്ചിനിൽ നിന്നും 25.2 കിലോമാറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നും ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി അവകാശപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, August 3, 2022, 9:50 [IST]
English summary
Suzuki introduced 2023 model wagonr facelift with a fresh look
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X