ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

വൈവിധ്യമാർന്ന മോഡലുകൾ വാഗ്ദാനം ചെയ്യുന്നതിൽ അഗ്രകണ്യരായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. വിപണിയിൽ അവതരിപ്പിച്ച എല്ലാ മോഡലുകളും നിലവിൽ വൻവിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്.

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ഏറ്റവും പുതുതായി വിപണിയിലെത്തിച്ച മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ വിജയവും കമ്പനിയുടെ സ്വീകാര്യതയെ എടുത്തുകാണിക്കുന്നു. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച HBX കൺസെപ്റ്റിനെ അടിസ്ഥാനമാക്കി നിർമിച്ച പഞ്ച് വെറും പത്ത് മാസത്തിനുള്ളിൽ പൂർത്തിയാക്കിയത് ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയാണ്.

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

മറ്റ് പല ടാറ്റ ഉൽപ്പന്നങ്ങളെയും പോലെ തന്നെ പഞ്ചും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വാങ്ങുന്നവർക്കിടയിൽ ജനപ്രിയമായി മാറിയ വാഹനമാണ്. പരുക്കൻ രൂപത്തിലുള്ള ചെറിയ എസ്‌യുവിക്കായി ടാറ്റ വൈവിധ്യമാർന്ന ജെനുവിൻ ആക്‌സസറികളും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: എസ്‌യുവി പ്രേമികളിലേക്ക് കൂടുതൽ അടുക്കാൻ Scorpio ക്ലാസിക്കിന്റെ പുതിയ പരസ്യ വീഡിയോയുമായി Mahindra

ടാറ്റ പഞ്ച് ഉപഭോക്താവിന് ഈ മൈക്രോ എസ്‌യുവിക്കായി യഥാർഥത്തിൽ എന്തൊക്കെ ആക്‌സസറികൾ വാങ്ങി മോടിപിടിപ്പിക്കാനാവുമെന്ന് കാണിക്കുന്ന ഒരു പുതിയ വീഡിയോ ടാറ്റ മോട്ടോർസ് ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ബ്രാൻഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത്.

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആദ്യത്തെ ആക്‌സസറി ഹെഡ്‌ലാമ്പിന് ചുറ്റുമുള്ള ക്രോം ഗാർണിഷാണ്. ഫ്രണ്ട് ബമ്പറിനും സമാനമായ ക്രോം ഗാർണിഷുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. താഴ്ന്ന വേരിയന്റുകൾക്ക് ടാറ്റ ഒരു ഫോഗ് ലാമ്പും ആക്‌സസറിയായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോഗ് ലാമ്പിന് ചുറ്റും ക്രോം അലങ്കാരവും ഒരു അനുബന്ധമായി നൽകുന്നു.

MOST READ: പുതുതലമുറ Alto K10 വില പരിധിയില്‍ യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും വാങ്ങാവുന്ന മികച്ച മോഡലുകള്‍

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ ടാറ്റ പഞ്ചിനായി ഡോർ വൈസറോ റെയിൻ വൈസറോ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇതുകൂടാതെ ലോവർ വിൻഡോ ക്രോം ഗാർണിഷും ലഭ്യമാണ്. ക്രോം ORVM കവറുകൾ ഒരു ജെനുവിൻ ആക്സസറിയായി നൽകുന്നുണ്ട്. മുന്നിലെയും വശങ്ങളിലെയും പോലെ, പിൻഭാഗത്തും ക്രോം ഗാർണിഷുകൾ ലഭിക്കുന്നുണ്ട്.

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ടെയിൽ ലാമ്പുകൾ, ടെയിൽ ഗേറ്റുകൾ, റിയർ ബമ്പർ റിഫ്‌ളക്ടർ എന്നിവയ്ക്കായി അവയിൽ ഒരു സെറ്റ് ലഭ്യമാണ്. താഴ്ന്ന വേരിയന്റുകൾക്ക് ടാറ്റ പഞ്ചിന്റെ ജെനുവിൻ അലോയ് വീലും ഒരു ആക്സസറിയായി അധിക വില മുടക്കി സ്വന്തമാക്കാമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

MOST READ: ഇലക്‌ട്രിക് ബൈക്ക് നിരയെ ഇളക്കിമറിച്ച് ഒബെൻ റോറിന്റെ ഗർജനം; ഇതുവരെ നേടിയത് 15,000 ബുക്കിംഗുകൾ

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

മഡ് ഫ്ലാപ്പുകളും ഒരു ആക്‌സസറിയായി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്റ്റീരിയറിനായി ലഭ്യമായ ആക്സസറികളാണിത്. ഇന്റീരിയറുകൾ കസ്റ്റമൈസ് ചെയ്യാനും നിരവധി സജ്ജീകരണങ്ങളാണ് ടാറ്റ മോട്ടോർസ് പഞ്ചിന്റെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യം കാണിച്ചിരിക്കുന്ന ആക്സസറി സ്കഫ് പ്ലേറ്റ് ആണ്. സ്കഫ് പ്ലേറ്റിൽ ട്രൈ-ആരോ പാറ്റേണാണ് വരുന്നത്. ഇത് മിക്ക ടാറ്റ കാറുകളിലും സാധാരണ കാഴ്ച്ചയാണ്.

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ 3D, 7D മാറ്റുകളും കമ്പനി നൽകുന്നുണ്ട്. താഴ്ന്ന വേരിയന്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് രസകരമായ മറ്റൊരു ആക്സസറി റിവേഴ്സ് പാർക്കിംഗ് ക്യാമറയാണ്. ഇതിനായി ക്യാമറ ഡിസ്പ്ലേ ORVM-ലാണ് ഘടിപ്പിച്ചിരിക്കുന്നത്. മാഗ്നറ്റിക് സൺഷേഡുകൾ, 3D ട്രങ്ക് മാറ്റ്, പാഴ്സൽ ട്രേ എന്നിവയും പഞ്ചിന്റെ ഔദ്യോഗിക ആക്സസറിയായി വാഗ്ദാനം ചെയ്യുന്നു.

MOST READ: Scorpio Classic - Scorpio-N - Thar 4x4; 16 ലക്ഷം രൂപയില്‍ താഴെ ഇവരില്‍ ആരാകും മികച്ചത്?

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ഈ ആക്സസറികളുടെ വില വീഡിയോയിൽ സൂചിപ്പിച്ചിട്ടില്ല. അത് അറിയാനുള്ള ഏറ്റവും നല്ല മാർഗം അടുത്തുള്ള ടാറ്റ ഡീലർഷിപ്പുമായി ബന്ധപ്പെടുക എന്നതാണ്. എസ്‌യുവി എന്ന ടാഗ്‌ലൈനോടു കൂടി മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് എത്തിയ പഞ്ചിന് ഗംഭീര വിൽപ്പനയാണ് നടക്കുന്നത്. ടാറ്റ മോട്ടോർസ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ വാഹനമാണിത്.

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ടാറ്റയുടെ ALFA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്നതിനാൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കാനും പഞ്ച് മൈക്രോ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. എഞ്ചിൻ ഓപ്ഷനുകളിലേക്ക് വരുമ്പോൾ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിലൂടെ പരിചിതമായ അതേ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെയും ഹൃദയം.

ആക്‌സസറികളുടെ പൊടിപൂരം, പഞ്ചിനെ മോടിയാക്കാൻ പുതിയ ടെക്‌നിക്കുമായി Tata Motors

ഈ എഞ്ചിൻ പരമാവധി 86 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ടാറ്റ പഞ്ച് യഥേഷ്‌ടം തെരഞ്ഞെടുക്കാം. മാനുവൽ പതിപ്പിന് 18.82 കിലോമീറ്റർ മൈലേജും മൈക്രോ എസ്‌യുവിയുടെ എഎംടി പതിപ്പിന് 18.97 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, August 22, 2022, 16:07 [IST]
English summary
Tata motors introduces new video for punch micro suv s genuine accessories
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X