25 കി.മീ മൈേജുമായി Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

പെട്രോൾ വിലയെല്ലാം ഉയർന്നു തന്നെ നിൽക്കുമ്പോൾ സിഎൻജി കാറുകളുടെ ഡിമാന്റും ഇന്ത്യയിൽ ഉയർന്നു വരികയാണ്. മാരുതി സുസുക്കി കൈയ്യടക്കിവെച്ചിരിക്കുന്ന ഈ സെഗ്മെന്റിൽ പങ്കാളിയായ ടൊയോട്ടയും ഒരു സർപ്രൈസ് എൻട്രിക്ക് ഇറങ്ങുകയാണ്.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് ഗ്ലാൻസ പ്രീമിയം ഹാച്ച്‌ബാക്കിന്റെ സിഎൻജി പതിപ്പ് വരും ആഴ്ച്ചയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിന്റെ ഭാഗമായി , ടൊയോട്ട ഗ്ലാൻസ സിഎൻജി ഇന്ത്യൻ വിപണിയിൽ ഹോമോലോഗ് ചെയ്തു.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ടൊയോട്ട തങ്ങളുടെ സിഎൻജി കാറുകളെ ഇ-സിഎൻജി എന്ന് വിളിക്കാൻ സാധ്യതയുണ്ട്. മാരുതി സുസുക്കിയുടെ കാര്യത്തിൽ സിഎൻജി ശ്രേണിയെ S-CNG എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സി‌എൻ‌ജി കാറുകൾ മികച്ച പെർഫോമൻസ് നൽകുന്നതിനും സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ യാത്രകൾ ഉറപ്പാക്കുന്നതിനും മാരുതി ഉപയോഗിക്കുന്ന ഒരു കൂട്ടം സംവിധാനങ്ങളെയും സാങ്കേതികവിദ്യകളെയും ഇത് പ്രധാനമായും സൂചിപ്പിക്കുന്നു.

MOST READ: വിദേശ വിപണികൾക്കും പ്രയങ്കരനായി Dzire, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്‌ത കാർ

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ടൊയോട്ട ഗ്ലാൻസ സിഎൻജി S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാവുമെന്നാണ് അറിയാൻ കഴിയുന്നത്. എല്ലാ മോഡലുകളിലും ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ ഇടംപിടിക്കും.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ഈ സജ്ജീകരണം 6,000 rpm-ൽ പരമാവധി 76 bhp പവർ വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. ടൊയോട്ട ഗ്ലാൻസ സിഎൻജിക്ക് ഏകദേശം 25 കി.മീ/കിലോമീറ്ററോളം ഇന്ധനക്ഷമത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: Gold Star 650 റെട്രോ ബൈക്കിന്റെ ലോഞ്ച് വിവരങ്ങള്‍ വെളിപ്പെടുത്തി BSA; എതിരാളി Royal Enfield 650 ഇരട്ടകള്‍

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

പെട്രോളിൽ ഓടുമ്പോൾ എഎംടി ഓട്ടോമാറ്റിക്കിൽ കാർ 22.94 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. വലിപ്പം ഒന്നുതന്നെയാണെങ്കിലും ഗ്ലാൻസ സിഎൻജി അതിന്റെ പെട്രോൾ വകഭേദത്തേക്കാൾ 40 കിലോഗ്രാം ഭാരമുള്ളതാണ്. 1,410 കിലോഗ്രാം പെട്രോൾ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്ലാൻസ സിഎൻജിയുടെ മൊത്ത വാഹന ഭാരം 1,450 കിലോയാണ്.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

സിഎൻജി ടാങ്കിന്റെ അധിക ഭാരം മൂലമാണ് ഈ വ്യത്യാസം. ടൊയോട്ട ഗ്ലാൻസ സിഎൻജി വേരിയന്റുകൾക്ക് പെട്രോളിൽ പ്രവർത്തിക്കുന്ന എതിരാളികളേക്കാൾ ഏകദേശം 90,000 മുതൽ 100,000 രൂപ വരെ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ഗ്ലാൻസ പെട്രോൾ S, G, V വേരിയന്റുകൾ നിലവിൽ യഥാക്രമം 7.48 ലക്ഷം, 8.51 ലക്ഷം, 9.51 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാണ്.ബലേനോ സിഎൻജിക്ക് മുന്നോടിയായി ഗ്ലാൻസ സിഎൻജി പുറത്തിറക്കിയാൽ സിഎൻജി ഓപ്ഷൻ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം ഹാച്ചായിരിക്കും ഇതെന്നതും ശ്രദ്ധേയമായിരിക്കും.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ടൊയോട്ടയുടെ സിഗ്‌നേച്ചർ ക്രോം ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, കാർബൺ ഫൈബർ ടെക്‌സ്‌ചറുള്ള സ്‌പോർട്ടി ഫ്രണ്ട് ബമ്പർ, സ്‌ലിക്ക് അലോയ് വീലുകൾ, ഇൻഡിക്കേറ്ററുകളുള്ള ഓട്ടോ ഒആർവിഎമ്മുകൾ, യുവി പ്രൊട്ടക്റ്റ് ഗ്ലാസ്, എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയ സവിശേഷതകളുള്ള സ്‌പോർട്ടി പ്രൊഫൈലാണ് ഗ്ലാൻസയ്ക്കുള്ളത്.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ഇന്റിരീരയറും ഫീച്ചറുകളാൽ സമ്പന്നമായതിനാൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഹലോ ഗൂഗിൾ, ഹേയ് സിരി വോയ്‌സ് കമാൻഡുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയും ഗ്ലാൻസയിൽ കമ്പനി വാഗ്‌ദാനം ചെയ്യും.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ടൊയോട്ടയുടെ ഐ-കണക്‌ട് പ്ലാറ്റ്‌ഫോം വഴി വാഗ്ദാനം ചെയ്യുന്ന കണക്റ്റഡ് കാർ സാങ്കേതികവിദ്യയുടെ ശ്രേണിയുമായാണ് ഗ്ലാൻസ വരുന്നത് എന്ന കാര്യവും ഹൈലൈറ്റാണ്. റിമോട്ട് ആക്‌സസും കൺട്രോളും, ഫൈൻഡ് മൈ കാർ, ജിയോ ഫെൻസിങ്, ടോ അലേർട്ട്, ഓട്ടോ കൊളീഷൻ നോട്ടിഫിക്കേഷൻ, വെഹിക്കിൾ ഹെൽത്ത് റിപ്പോർട്ട്, മാൽഫങ്ഷൻ ഇൻഡിക്കേറ്റർ എന്നിവയാണ് കാറിന്റെ ചില പ്രധാന കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നത്.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, എബിഎസ് / ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് ഡോർ ലോക്ക് ബൈ സ്പീഡ്, ഹൈ സ്പീഡ് അലർട്ട് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസറുകളും ക്യാമറയും, ക്രൂയിസ് കൺട്രോൾ, ഓൾ പവർ വിൻഡോ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ, ഇമോബിലൈസർ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളാണ് പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി ഒരുക്കിയിരിക്കുന്നതും.

Glanza സിഎൻജി വരുന്നു, ഹോമോലോഗേഷൻ പൂർത്തിയാക്കിയെന്ന് Toyota

ടൊയോട്ടയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ 2022 സെപ്‌റ്റംബർ 28-ന് ഫ്ലെക്‌സ് ഇന്ധന ഓപ്ഷനോടുകൂടിയ ടൊയോട്ട കാമ്രി സെഡാൻ കമ്പനി ഉടൻ അവതരിപ്പിക്കും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്നാണ് ഈ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നത്. ടൊയോട്ട കാമ്രി ഫ്ലെക്‌സ് ഫ്യുവൽ കാറിന്റെ മറ്റ് വിശദാംശങ്ങളൊന്നും ഇപ്പോൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

More from DriveSpark

Article Published On: Saturday, September 17, 2022, 9:57 [IST]
English summary
Toyota completed the homologation for glanza cng launch soon more details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X