259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

സമീപകാലത്ത് ശ്രദ്ധേയമായ ചില പെർഫോമൻസ് കാറുകൾ നിർമിക്കുന്നതിൽ ഏറെ പ്രശസ്‌തരായവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ഗാസൂ റേസിംഗ് (GR) ഡിവിഷൻ.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

യാരിസ് ജിആർ, സുപ്ര ജിആർ, GR86 തുടങ്ങിയ മോഡലുകളെല്ലാം ഗാസൂ റേസിംഗ് ഡിവിഷന്റെ കരവിരുതിൽ അടുത്തിടെ ഒരുങ്ങിയ കിടിലൻ പെർഫോമൻസ് കാറുകളായിരുന്നു. കൂടാതെ ജിആർ സ്‌പോർട്ട് ശ്രേണിയിൽ ലഭ്യമായ ഈ മോഡലുകളുടെ കൂടുതൽ ടോൺ-ഡൗണും റോഡ്-ബയാസ്ഡ് ലൈനപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഒരു പുതിയ റാലി-സ്പെക്ക് GR സ്റ്റാർലെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. ഗ്ലാൻസയെ ടൊയോട്ട ചില പ്രത്യേക അന്താരാഷ്ട്ര വിപണികളിൽ സ്റ്റാർലെറ്റ് ആയാണ് വിൽക്കുന്നത്. ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി ബലേനോയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പാണ് ഗ്ലാൻസ. ബലേനോയ്ക്കും ഗ്ലാൻസയ്ക്കും ഈ വർഷം ആദ്യം ഒരു വലിയ നവീകരണവും ലഭിച്ചിരുന്നു.

MOST READ: മൈൽഡ്-ഹൈബ്രിഡ് ഡീസൽ എഞ്ചിനുമായി Toyota Fortuner എസ്‌യുവി ഒരുങ്ങുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

എന്നാൽ ഗ്ലാൻസയുടെ പഴയ മോഡലിനെ അടിസ്ഥാനമാക്കിയാണ് ടൊയോട്ട ഗ്ലാൻസ റാലി കാറിനെ നിർമിച്ചിരിക്കുന്നത്. ഈ റാലി പതിപ്പ് സ്റ്റാർലെറ്റിന്റെ ഒരൊറ്റ യൂണിറ്റ് മാത്രമേ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന റാലി ചാമ്പ്യൻഷിപ്പുകൾക്കായി ടൊയോട്ട റേസിംഗ് ഡിവിഷൻ കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചിട്ടുള്ളൂവെന്നതാണ് മറ്റൊരു കാര്യം.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

മെയ് 20, മെയ് 21 തീയതികളിൽ ബ്രെഡാസ്‌ഡോർപ് പട്ടണത്തിന് ചുറ്റുമുള്ള പ്രദേശത്തെ കേപ് ഓവർബർഗ് റാലിയിൽ കാർ അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ ദേശീയ റാലി ചാമ്പ്യൻമാരായ ഗൈ ബോട്രിൽ, സൈമൺ വാസി-ലൈൽ എന്നിവരാണ് ഇത് നയിച്ചത്. ജൂൺ 10 ന് നടക്കുന്ന സെക്കന്റ് റാലിയിൽ കാർ അടുത്തതായി മത്സരിക്കും.

MOST READ: Bolero സിറ്റി പിക്ക്-അപ്പിന് പുതിയ വേരിയന്റ് അവതരിപ്പിച്ച് Mahindra; വില 7.97 ലക്ഷം രൂപ

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

ഗ്ലാൻസയുടെ മുൻ ആവർത്തനത്തെ അടിസ്ഥാനമാക്കി റാലി പതിപ്പ് ജിആർ ഗ്ലാൻസ പൂർണമായും ദക്ഷിണാഫ്രിക്കയിൽ നിർമിച്ചതാണ്. FIA വ്യക്തമാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു റാലി കാറിന്റെ സ്വഭാവ സവിശേഷതകൾക്കനുസൃതമായി എഞ്ചിനിലും ബോഡിയിലും കാര്യമായ നവീകരണങ്ങളും കാണാനാവും.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

കാഴ്ച്ചയിൽ റാലി ജിആർ സ്റ്റാർലെറ്റ് സ്റ്റാൻഡേർഡ് ഗ്ലാൻസയിൽ നിന്ന് വളരെ വ്യത്യസ്തമായി തന്നെയാണ് ഒരുക്കിയിരിക്കുന്നതെന്നു പറയാം. ഒരു സ്നാസി നിറവും ബോഡി ഗ്രാഫിക്‌സും ഉപയോഗിച്ച് ശരിക്കും റാലി മോഡലായാണ് വാഹനം എത്തിയിരിക്കുന്നത്. വൈറ്റ് റാലി വീലുകളാണ് കാറിന് നൽകിയിരിക്കുന്നത്. അതോടൊപ്പം ഒരു വലിയ ടെയിൽ സ്‌പോയിലറും പിൻവശത്ത് ഇടംപിടിച്ചിട്ടുണ്ട്.

MOST READ: വിപണിയില്‍ എത്തിയിട്ട് മൂന്ന് വര്‍ഷം; വില്‍പ്പന 3 ലക്ഷം പിന്നിട്ട് Hyundai Venue

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

ഭാരം കുറയ്ക്കുന്നതിനായി ടൊയോട്ട സ്റ്റാർലെറ്റിന്റെ ഇന്റീരിയറുകൾ പൂർണമായും അഴിച്ചുമാറ്റിയിട്ടുണ്ട്. റോൾ-കേജ്, സ്പെയർ വീൽ, അഗ്നിശമന ഉപകരണം എന്നിവ പോലുള്ള റാലി ഉപകരണങ്ങൾ ഇപ്പോൾ കാറിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ പ്രധാനമായി ദക്ഷിണാഫ്രിക്കയിലെ വലംകൈ ഡ്രൈവ് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി ഡ്രൈവർ സീറ്റ് ഇടത് വശത്തേക്ക് മാറ്റിയതും ശ്രദ്ധേയമാണ്.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

പ്രതീക്ഷിച്ചതുപോലെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും ഹാച്ച്ബാക്കിന്റെ സസ്പെൻഷൻ വളരെയധികം റീ-ട്യൂൺ ചെയ്തിട്ടുണ്ട്. ഇതിന് റെയ്‌ഗർ ഡാംപറുകളും അൽകോൺ ബ്രേക്കുകളും ടൊയോട്ട സമ്മാനിച്ചിട്ടുണ്ടെന്നാണ് വിവരം.

MOST READ: ഒന്നും രണ്ടുമല്ല 2.99 ലക്ഷം; Sixties & Vieste മോഡലുകളുടെ വിലകൾ വെളിപ്പെടുത്തി Keeway

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

3S-GTE എന്നറിയപ്പെടുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ജിആർ റാലി സ്റ്റാർലെറ്റിന്റെ ഹൃദയം. ഈ യൂണിറ്റ് ഒരുകാലത്ത് ടൊയോട്ടയുടെ ആഗോള ലൈനപ്പിലെ ജനപ്രിയ തെരഞ്ഞെടുപ്പായിരുന്നു. സെലിക്ക പോലുള്ള ഐക്കണിക് മോഡലുകളിലാണ് ഈ എഞ്ചിൻ തുടിച്ചിരുന്നത്. സ്റ്റോക്ക് രൂപത്തിൽ എഞ്ചിൻ 184 bhp കരുത്തായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

എന്നാൽ ജിആർ റാലി സ്റ്റാർലെറ്റിൽ എഞ്ചിൻ പരമാവധി 259 bhp പവറിൽ 324 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് നാല് വീലിലേക്കും പവർ കൈമാറുന്ന ഒരു സീക്വൻഷ്യൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒരു Motec എഞ്ചിൻ കൺട്രോൾ യൂണിറ്റ് എല്ലാ ഇലക്ട്രോണിക്സുകളും നിയന്ത്രിക്കുന്നു.

259 bhp കരുത്തുള്ള Glanza റാലി കാർ നിർമിച്ച് ടൊയോട്ട ഗാസൂ റേസിംഗ്

താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണാഫ്രിക്കയിലെ റോഡ്-ലീഗൽ സ്റ്റാർലെറ്റിന് 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ മോട്ടോർ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Tuesday, May 31, 2022, 9:40 [IST]
English summary
Toyota introduced new glanza gr rally model with 259 bhp power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X