വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

വരുന്ന സെപ്റ്റംബർ 28-ന് ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. ബ്രാൻഡിന്റെ ജനപ്രിയ ഹാച്ച്‌ബാക്കായ ടിയാഗോയുടെ വൈദ്യുതീകരിച്ച പതിപ്പുമായാണ് ടാറ്റയുടെ ഈ വരവ്.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

നിലവിൽ ഇന്ത്യയിലെ ഇവി സെഗ്‌മെന്റിൽ ആധിപത്യം പുലർത്തുന്ന കാർ നിർമാതാക്കളിൽ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും ടിയാഗോ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. അടുത്ത ആഴ്ച്ച നടക്കുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ ടിയാഗോ ഇവിയിൽ വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

വിപണിയിൽ എസ്‌യുവികൾക്കും സെഡാനുകൾക്കും ഇലക്‌ട്രിക് പതിപ്പുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു ഹാച്ച്ബാക്ക് മോഡലിനെ ഇന്ത്യയിൽ ഇലക്‌ട്രിക് വേരിയന്റ് ലഭിക്കുന്നത് അപൂർവമായ കാര്യമാണ്. ടോപ്പ് വേരിയന്റുകളിൽ ലെതറെറ്റ് സീറ്റുകളും ക്രൂയിസ് കൺട്രോളും ഉൾപ്പെടെയുള്ള ചില സവിശേഷതകൾ ടിയാഗോയ്ക്കും ലഭിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചു.

MOST READ: പത്തല്ല, പതിനായിരമല്ല, ജുപ്പിറ്ററിന്റെ 50 ലക്ഷം വിൽപ്പനയുമായി TVS! പുത്തൻ വേരിയന്റും വിപണിയിൽ

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

"ഒരു പെഡൽ ചാർജ് അപ്പ്" എന്ന ടാറ്റയുടെ അടിക്കുറിപ്പോടെയുള്ള ഒന്നിലധികം റീജനറേഷൻ മോഡുകളും ഇവിക്ക് ലഭിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇലക്‌ട്രിക് ഹാച്ച്ബാക്ക് ഒരു പെഡൽ ഡ്രൈവിംഗ് വാഗ്ദാനം ചെയ്യുമെന്നും കമ്പനി പറയുന്നു.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നതിനായി ഒരു പ്രത്യേക സ്‌പോർട് മോഡ് (ഡയലിൽ S) ഉള്ള റോട്ടറി സ്റ്റൈൽ ഗിയർ സെലക്‌ടറും വാഹനത്തിന്റെ പ്രത്യേകകയായിരിക്കും. ഫാസ്റ്റ് ചാർജിംഗ് ശേഷിയോടെയാണ് ടിയാഗോ ഇവി വരുന്നത്.

MOST READ: മൊതലാളീ...ജംഗ ജഗ ജഗ! Tiago EV മുതൽ Hyundai EV വരെ ഇന്ത്യയ്ക്കായി ഒരുങ്ങുന്ന എൻട്രി ലെവൽ ഇലക്ട്രിക് കാറുകൾ

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

ടിഗോർ ഇവിയിൽ ഉപയോഗിക്കുന്ന അതേ 26kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് തന്നെയാണ് ടിയാഗോ ഇവിയിലും വരുന്നത്. ഇലക്ട്രിക് സെഡാനിൽ ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 80 ശതമാനം വരെ റീചാർജ് ചെയ്യാൻ ബാറ്ററി ഏകദേശം ഒരു മണിക്കൂർ സമയം മാത്രമാണ് എടുക്കുക.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

ഈ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ ടിയാഗോ ഇവി ഏകദേശം 300 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനയും. ടാറ്റ വാണിജ്യ ആവശ്യങ്ങൾക്കായി മാത്രം വിൽപ്പനയ്ക്ക് എത്തിക്കുന്ന എക്‌സ്പ്രസ്-ടിയിൽ ഉപയോഗിക്കുന്ന ഉയർന്ന ഊർജ സാന്ദ്രതയുള്ള 21.5 kWh, 16.5 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ടിയഗോയിൽ ഉപയോഗിച്ചേക്കാം.

MOST READ: ധീരയോദ്ധാവായി പഞ്ച്, എസ്‌യുവിയുടെ കാമോ എഡിഷൻ വിപണിയിൽ; വില 6.85 ലക്ഷം മുതൽ

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

എക്‌സ്പ്രസ്-ടിയുടെ പവർ ഔട്ട്പുട്ട് 41 bhp, 105 Nm torque എന്നിങ്ങനെയാണ്. അതേസമയം 26kWh ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്ക് ഇത് 74 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. കൂടാതെ 5.7 സെക്കൻഡിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ടാറ്റ ടിയാഗോയ്ക്ക് കഴിവുണ്ടാകും.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

വരാനിരിക്കുന്ന ടിയാഗോ ഇവി കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായി എത്തുമെന്ന് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഇതിനകം മറ്റ് ഇവികളിൽ ഉപയോഗത്തിലുള്ള കാർ നിർമാതാവിന്റെ ZConnect സാങ്കേതികവിദ്യയായിരിക്കും.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

ഇത് സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയെ വരെ പിന്തുണയ്ക്കുന്നുണ്ട്. ടിയാഗോ ഇവിയിൽ പ്രീമിയം ലെതറെറ്റ് സീറ്റുകൾ ഉണ്ടാകുമെന്നും ടാറ്റ വെളിപ്പെടുത്തി. അവ ടോപ്പ് എൻഡ് വേരിയന്റുകളിൽ ഉപയോഗിക്കാനാണ് സാധ്യത.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

ടിഗോർ ഇലക്ട്രിക് സെഡാനിലെ ലിക്വിഡ് കൂളിംഗ് ടെക്‌നോളജി, IP67 റേറ്റഡ് ബാറ്ററി പായ്ക്ക്, ഉയർന്ന കാര്യക്ഷമതയുള്ള പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോർ എന്നിവ ഉൾപ്പെടുന്ന സിപ്‌ട്രോൺ പ്ലാറ്റ്‌ഫോമാവും ടിയാഗോ ഇലക്‌ട്രിക് ഹാച്ച്ബാക്കിനും അടിസ്ഥാനമാവുക. നിലവിൽ സെഡാന് 12.50 ലക്ഷം രൂപ മുതൽ 13.65 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

അതേസമയം ടിയാഗോ ഇലക്ട്രിക്കിന് 10 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഐസിഇ, സിഎൻജി പതിപ്പുകൾക്ക് പുറമെ ഒരു ഇവി പതിപ്പ് ലഭിക്കുന്ന ഇന്ത്യയിലെ ഏക ഹാച്ച്ബാക്ക് മോഡലായി ടിയാഗോ ഇവി മാറും.

വരുന്നത് ചില്ലറക്കാരനല്ല, Tiago ഇലക്‌ട്രിക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് Tata Motors

നേരത്തെ ഈ വർഷം ജനുവരിയിൽ ടിയാഗോയുടെ സിഎൻജി പതിപ്പ് ടാറ്റ പുറത്തിറക്കിയിരുന്നു. ഇവി വേരിയന്റ് ഉൾപ്പെടെ മൂന്ന് പതിപ്പുകളും ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ മോഡലായി ടിഗോർ അന്ന് മാറിയിരുന്നു. നെക്സോൺ ഇവി, നെക്സോൺ ഇവി മാക്‌സ്, നെക്സോൺ ഇവി പ്രൈം എന്നിവയുടെ ഇലക്‌ട്രിക് ശ്രേണിയിലെത്തുന്ന ടിയാഗോയെ ഏറെ പ്രതീക്ഷിയോടെയാണ് വിപണി നോക്കികാണുന്നത്.

Most Read Articles

Malayalam
English summary
Upcoming tata tiago ev to get connected car tech and fast charging
Story first published: Friday, September 23, 2022, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X