'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

കൂടുതൽ സാഹസികമായ ഐഡി കാറുകൾക്കായുള്ള പൊതുജനാഭിപ്രായം തേടുന്നതിനായി ഇലക്ട്രിക് ID4 GTX എസ്‌യുവിയുടെ ഓഫ്-റോഡ് അധിഷ്ഠിത ID എക്‌സ്ട്രീം വേരിന്റിനെ പരിചയപ്പെടുത്തി ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

ആദ്യ കാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന രൂപവുമായാണ് ID എക്‌സ്‌ട്രീമിന്റെ വരവ്. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മുന്നിൽ ബുൾ ബാറുകൾ, ചങ്കി ഓഫ് റോഡ് ടയറുകൾ, റൂഫ് മൗണ്ടഡ് എൽഇഡി ലൈറ്റ് ബാർ എന്നിവയെല്ലാം ഓഫ്റോഡ് അധിഷ്‌ഠിത ഇലക്ട്രിക് വാഹനത്തിൽ കാണാനാവും.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

ഇത് റോഡ് കേന്ദ്രീകൃതമായി പുറത്തിറക്കിയിരിക്കുന്ന ID4 GTX പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ID എക്‌സ്ട്രീമിന് ചില ഓഫ് റോഡ് ഫോക്കസ് ഘടകങ്ങൾ ലഭിച്ചിട്ടുണ്ടെന്നു മാത്രം. അതോടൊപ്പം ചില ആധുനിക പെർഫോമൻസ് പരിഷ്ക്കാരങ്ങളും ഫോക്‌സ്‌വാഗൺ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും പറയുന്നു.

MOST READ: Pan America വാങ്ങാന്‍ ഇതാണ് ബെസ്റ്റ് സമയം; 4 ലക്ഷം രൂപ വരെ വെട്ടിക്കുറച്ച് Harley Devidson

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

അതായത് ഓഫ് റോഡ്-നിർദ്ദിഷ്ട മെച്ചപ്പെടുത്തലുകൾക്ക് പുറമേ ID എക്‌സ്‌ട്രീമിന് GTX-ന്റെ 387 bhp കരുത്തുള്ള ബാറ്ററി പായ്ക്കിനെ അപേക്ഷിച്ച് 475 bhp പവർ വികസിപ്പിക്കാനാവും. അപ്‌റേറ്റ് ചെയ്‌ത റിയർ മോട്ടോറിലൂടെയും സോഫ്റ്റ്‌വെയർ പരിഷ്‌ക്കരണങ്ങളിലൂടെയുമാണ് ഈ നേട്ടം കമ്പനി കൈവരിച്ചിരിക്കുന്നത്.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

എന്നാൽ ഈ ഉയർന്ന പവർ കണക്കുകൾ ID എക്‌സ്ട്രീമിന്റെ റേഞ്ച് കുറയ്ക്കാൻ കാരണമാവും. എന്നാൽ അത് എത്രത്തോളമെന്ന് ഇപ്പോൾ വ്യക്തമല്ല. ഉയർന്ന റാലി റണ്ണിംഗ് ഗിയർ, 18 ഇഞ്ച് ഓഫ്-റോഡ് വീലുകൾ എന്നിവയെല്ലാം വാഹനത്തിന് ഒരു പരുക്കൻ രൂപം സമ്മാനിക്കുന്നുണ്ട്.

MOST READ: എന്‍ട്രി ലെവല്‍ സെഗ്മെന്റിലെ ഗെയിം ചെയിഞ്ചര്‍ മോഡലുകള്‍; Maruti Alto K10 Vs Renault Kwid താരതമ്യം ഇതാ

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

അധിക എൽഇഡി ലൈറ്റുകളും പൂർണമായും അടഞ്ഞ അലുമിനിയം അണ്ടർബോഡിയും ഉള്ള റൂഫ് കാരിയറും ഇതിന് ലഭിക്കുന്നതും കാഴ്ച്ചയിൽ മനോഹാരിത നൽകുന്നുണ്ട്. ID എക്‌സ്ട്രീമിന് കുറച്ച് അക്കൗസ്റ്റിക് സാന്നിധ്യം നൽകുന്നതിനായി വീൽ ഹൗസിംഗുകളിൽ ഘടിപ്പിച്ചിട്ടുള്ള നോയ്‌സ് മേക്കറും ഈ കൺസെപ്റ്റ് കാറിൽ കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

എന്നാൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വ്യക്തമല്ല. എങ്കിലും കിവി റാലി ഡ്രൈവർ ഹെയ്ഡൻ പാഡോണിന്റെ ഹ്യുണ്ടായി കോന ഇവിയിൽ പരീക്ഷിച്ചതിന് സമാനമായ ഒരു ഉപകരണം ഇതിലുണ്ട്. ആയതിനാൽ ഇത് V10- കാലഘട്ടത്തിലെ F1 കാറുകൾക്ക് സമാനമായ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്.

MOST READ: Virtus സെഡാനുകള്‍ ഇനി മെക്‌സിക്കോ നിരത്തുകളിലും; 3,000 യൂണിറ്റുകള്‍ കയറ്റി അയച്ച് Volkswagen

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന് വരാനിരിക്കുന്ന ഇവി കാറുകളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. ID എക്‌സ്ട്രീം ഓഫ്റോഡ് കണസെപ്റ്റ് കാർ ഉപയോഗിച്ച് ഫോക്‌സ്‌വാഗൺ തങ്ങളുടെ ഇലക്ട്രിക് മൊബിലിറ്റിയെ ഒരു പുതിയ പെർഫോമൻസ് തലത്തിലേക്ക് ഉയർത്തുകയാണെന്ന് MEB ഉൽപ്പന്ന ലൈൻ മേധാവി സിൽക്ക് ബാഗ്‌സ്‌ചിക്ക് പറഞ്ഞു.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

കൂടുതൽ ഓഫ്-റോഡ് അധിഷ്ഠിത ഫോക്‌സ്‌വാഗൺ ഇവികൾക്ക് പൊതുജനങ്ങളുടെ പ്രതികരണം അളക്കാൻ ബ്രാൻഡ് പദ്ധതിയിടുന്നതായും ബാഗ്‌സ്‌ചിക്ക് സൂചന നൽകി. സ്വിറ്റ്‌സർലൻഡിലെ ലോകാർനോയിൽ നടന്ന ഫോക്‌സ്‌വാഗൺ പിന്തുണയ്‌ക്കുന്ന ഐഡി ലൈനപ്പിന്റെ ആരാധകരുടെ ഒത്തുചേരലിലാണ് ഈ ID എക്‌സ്‌ട്രീം പ്രദർശിപ്പിച്ചിരിക്കുന്നത്.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

പ്രൊഡക്ഷൻ പതിപ്പിന് ഗ്രീൻലൈറ്റ് നൽകുന്നതിനു മുമ്പ് ഈ കൺസെപ്റ്റിനോടുള്ള പൊതു പ്രതികരണം ജർമൻ വാഹന നിർമാതാക്കൾ വിലയിരുത്തും. നിലവിൽ ഫോക്‌സ്‌വാഗൺ ഇന്ത്യൻ നിരത്തുകളിൽ ID4 ഇലക്ട്രിക് എസ്‌യുവി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

ഇന്ത്യയ്‌ക്കായുള്ള ഫോക്‌സ്‌വാഗണിന്റെ ആദ്യ ഇവി അടുത്ത വർഷം CBU റൂട്ട് വഴി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവി ഘടക വിതരണക്കാരുടെ അടിത്തറ ഇപ്പോഴും രാജ്യത്ത് മുഖ്യധാരയിലല്ലാത്തതിനാല്‍ പ്രാദേശിക നിർമാണം ഇനിയും 3 മുതല്‍ 4 വര്‍ഷം വരെ അകലെയാണെന്നാണ് കമ്പനിയുടെ അഭിപ്രായം.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

ID4 ഇവിയുടെ ഇന്ത്യയിലെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ഭാവി വൈദ്യുതീകരണത്തിന്റെ ഗതിയെന്നും ബ്രാൻഡ് പറഞ്ഞു. വൈദ്യുത ആവാസവ്യവസ്ഥയെ വിലയിരുത്തുന്നതിനുള്ള ഒരു ടെസ്റ്റ്ബെഡായി ID4 ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രായോഗികമായ സ്വന്തമൊയരു ഇടം ഉണ്ടാക്കാൻ ആന്തരികവുമായ പ്രവർത്തനങ്ങൾ ഉപയോഗിക്കാനും കമ്പനി ഉന്നമിട്ടിട്ടുണ്ട്.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

ID4 ഇലക്ട്രിക് എസ്‌യുവിയിൽ 77 kWh ബാറ്ററി പായ്ക്കാണ് തുടിക്കുന്നത്. സ്‌കോഡ എന്യയാക് iV-യില്‍ കാണുന്ന അതേ ബാറ്ററി പാക്കില്‍ നിന്നാണ്, അടിസ്ഥാന വേരിയന്റിനായി സിംഗിള്‍ മോട്ടോര്‍ 2-വീല്‍-ഡ്രൈവ് സിസ്റ്റം അല്ലെങ്കില്‍ ഡ്യുവല്‍-മോട്ടോര്‍ ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റം ലഭിക്കുന്നത്.

'ID Xtreme' ഓഫ്-റോഡ് ഫോക്കസ്‌ഡ് കൺസെപ്റ്റ് കാറുമായി Volkswagen

കൂടാതെ, ടൂറെഗ് എസ്‌യുവി പോലുള്ള മറ്റ് ആഗോള മോഡലുകളും പൂർണ ഇറക്കുമതിയായി ഇന്ത്യൻ വിപണിയിലേക്ക് കൊണ്ടുവരാനും കാർ നിർമാതാവ് ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. ഐതിഹാസിക മോഡലായിരുന്ന പോളോയും വെന്റോയും നിർത്തലാക്കിയ കമ്പനി ഇപ്പോൾ ടൈഗൂൺ, വെട്ടിസ് എന്നീ മോഡലുകളിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 13, 2022, 17:07 [IST]
English summary
Volkswagen revealed the id xtreme an off road focused concept car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X