വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

വോൾവോ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് മോഡലായ XC40 റീചാർജ് വിപണിയിലേക്ക് എത്തിക്കാൻ ഒരുങ്ങുകയണ്. കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ബ്രാൻഡിന്റെ ഹോസ്‌കോട്ട് പ്ലാന്റിൽ ഇലക്‌ട്രിക് എസ്‌യുവിയെ പ്രാദേശികമായി അസംബിൾ ചെയ്യുമെന്ന പ്രഖ്യാപനവും സ്വീഡിഷ് നിർമാതാക്കളിൽ നിന്നും വന്നിരിക്കുകയാണിപ്പോൾ.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

ഇലക്‌ട്രിക് എസ്‌യുവിയെ പ്രാദേശികമായി അസംബിൾ ചെയ്യുമെന്ന പ്രഖ്യാപനം എത്തിയതോടെ ഇന്ത്യയിൽ വൈദ്യുത വാഹനങ്ങൾ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ആഡംബര വാഹന നിർമാതാക്കളായി വോൾവോ മാറുമെന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ഇത് പ്രധാനമായൊരു നീക്കമാണ്. കാരണം XC40 റീചാർജിനുള്ള വില വളരെ ആക്രമണാത്മകമായി നിശ്ചയിക്കാൻ കമ്പനിയെ ഇത് സഹായിക്കുമെന്നതു തന്നെയാണ്.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

നിലവിൽ വോൾവോ ഇന്ത്യ തങ്ങളുടെ മിക്കവാറും എല്ലാ മോഡലുകളും പ്രാദേശികമായി തന്നെയാണ് അസംബിൾ ചെയ്യുന്നത്. മുൻനിര XC90, XC60, XC40, S90 സെഡാൻ എന്നിവയാണ് രാജ്യത്ത് ഇത്തരത്തിലെത്തുന്ന മറ്റ് മോഡലുകൾ. വോൾവോയിൽ നിന്നും ഇന്ത്യയിൽ പൂർണ ഇറക്കുമതിയായി എത്തുന്നത് S60 സെഡാൻ മാത്രമാണ്.

MOST READ: ഇന്ത്യയ്ക്കും മൈക്രോ ഇലക്‌ട്രിക് കാർ വരുന്നു, PMV EaS-E ഇവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചു; വില 4 ലക്ഷം രൂപ

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

XC40 റീചാർജിന്റെ ഔദ്യോഗിക അവതരണം 2022 ജൂലൈയിൽ നടക്കുമെന്നും വേൾവോ നേരത്തെ അറിയിച്ചിരുന്നു. തുടർന്ന് ഈ വർഷം ഒക്ടോബർ മുതൽ ഇലക്‌ട്രിക് എസ്‌യുവിക്കായുള്ള ഡെലിവറിയും കമ്പനി ആരംഭിക്കും. ഇന്ത്യയിൽ ഒരു സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ആഢംബര വാഹന നിർമാതാക്കളിൽ ഒരാളായിരുന്നു വോൾവോ.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

എന്നാൽ പ്രഖ്യാപനത്തിൽ ഇത് ഒതുങ്ങി നിന്നപ്പോൾ വോൾവോയ്ക്കു മുമ്പേ തന്നെ ജർമൻ എതിരാളികളായ മെർസിഡീസ് ബെൻസ്, ഔഡി, ബിഎംഡബ്ല്യു എന്നിവർ ഇലക്‌ട്രിക് മോഡലുകളെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക്കുകയും ചെയ്‌തു.

MOST READ: പെയിന്റിംഗിന് മാത്രം ഏകദേശം ഒരു കോടി രൂപ! മൂന്നാമതും Rolls Royce Cullinan സ്വന്തമാക്കി അംബാനി

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

എന്നിരുന്നാലും ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷയുള്ള വാഹനങ്ങൾ നിർമിക്കുന്ന ബ്രാൻഡിൽ നിന്നും എത്തുന്ന ആദ്യത്തെ ഇലക്‌ട്രിക് മോഡലിനെ സ്വീകരിക്കാൻ ഇന്ത്യ കാത്തിരിക്കുകയാണ്.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

സെമികണ്ടക്‌ടർ ചിപ്പുകളുടെ കുറവ് കാരണമാണ് XC40 റീചാർജിന്റെ അവതരണം ഇത്രയേറെ വൈകിയത്. XC40 റീചാർജ് അതിന്റെ കോം‌പാക്‌ട് മോഡുലാർ ആർക്കിടെക്ച്ചർ (CMA) പ്ലാറ്റ്ഫോം പെട്രോളിൽ പ്രവർത്തിക്കുന്ന അതിന്റെ സാധാരണ എസ്‌യുവിയുമായാണ് പങ്കിടുന്നത്. അതുപോലെ ബ്ലാങ്ക്ഡ്-ഓഫ് ഗ്രിൽ പോലുള്ള ചെറിയ സ്റ്റൈലിസ്റ്റിക് ടച്ചുകളോടെ അതിന്റെ ഡിസൈനിന്റെ ഭൂരിഭാഗവും നിലനിർത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

MOST READ: പഞ്ചിന് വിശ്രമിക്കാം, മൈക്രോ എസ്‌യുവി സെഗ്മെന്റിനെ കൈയ്യിലെടുക്കാൻ Citroen C3 ജൂലൈ 20-ന് എത്തും

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

ഇത് ഹരിത ബദലായി അടയാളപ്പെടുത്തുന്ന പ്രധാന സവിശേഷതകളിൽ ഒന്നാണ്. 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ പനോരമിക് സൺറൂഫ്, ടെയിൽഗേറ്റിനുള്ള ഹാൻഡ്‌സ് ഫ്രീ ഫംഗ്‌ഷൻ, ടു-സോൺ ക്ലൈമറ്റ് കൺട്രോൾ, ആൻഡ്രോയിഡ് പവർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും വരാനിരിക്കുന്ന XC40 റീചാർജ് ഇലക്‌ട്രിക് എസ്‌യുവിയിൽ വോൾവോ ഉൾപ്പെടുത്തിയിട്ടുണ്ട്.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

ഒരു വോൾവോ കാർ ആയതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ XC40 റീചാർജ് ഒരു വിട്ടുവീഴ്ച്ചയ്ക്കും തയാറായിട്ടില്ല എന്നതാണ് മറ്റൊരു വസ്‌തുത.

MOST READ: P-8 Voyager; ലോകത്തിലെ ആദ്യ ലോംഗ് റേഞ്ച് ഇലക്ട്രിക് ഹൈഡ്രോഫോയിൽ ടാക്സി ബോട്ട് അവതരിപ്പിച്ച് Candela

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

ഏഴ് എയർബാഗുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ, ക്രോസ് ട്രാഫിക് അലേർട്ട്, 360-ഡിഗ്രി ക്യാമറ, ഓട്ടോ പാർക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും അതിലേറെയും സവിശേഷതകളും കോർത്തിണക്കിയാണ് ഇലക്‌ട്രിക് എസ്‌യുവി നിർമിച്ചെടുക്കുക.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

XC40 റീചാർജ് ഓൾ-വീൽ ഡ്രൈവ് സജ്ജീകരണത്തോടെയാണ് വരുന്നത്. രണ്ട് 204 bhp ഇലക്ട്രിക് മോട്ടോറുകൾ കൂടി ചേരുന്നതോടെ 408 bhp കരുത്തിൽ 660 Nm torque വരെ നൽകാൻ വോൾവോയുടെ ഇലക്‌ട്രിക് എസ്‌യുവിക്ക് സാധിക്കും. വെറും 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത വൈകരിക്കാൻ സാധിക്കുന്ന മോഡലിന് പരമാവധി വേഗത 180 കിലോമീറ്ററാണ്.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

വാഹനത്തിലെ 78k Wh അണ്ടർ-ഫ്ലോർ ബാറ്ററി പായ്ക്കിന് ഒറ്റ ചാർജിൽ 418 കിലോമീറ്റർ റേഞ്ച് നൽകാനും കഴിയും. ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ XC40 റീചാർജിന് നേരിട്ടുള്ള എതിരാളികളുണ്ടാകില്ല എന്നതും നേട്ടമായേക്കും. പ്രാദേശിക അസംബ്ലി ചെയ്യുന്നതോടെ വില മറ്റ് ആഡംബര ഇലക്‌ട്രിക് കാറുകളേക്കാൾ വളരെ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വില പിടിച്ചു നിർത്താൻ നിർണായക നീക്കവുമായി Volvo, XC40 റീചാർജ് പ്രാദേശികമായി അസംബിൾ ചെയ്യും

എന്നിരുന്നാലും അടുത്തിടെ പുറത്തിറക്കിയ ബിഎംഡബ്ല്യു i4 (69.90 ലക്ഷം രൂപ), കിയ EV6 (59.95 ലക്ഷം-64.5 ലക്ഷം) എന്നിവ താരതമ്യപ്പെടുത്തുമ്പോൾ വിലയുടെ കാര്യത്തിൽ വളരെ അടുത്തായിരിക്കും വോൾവോ XC40 റീചാർജ് എന്നാണ് അനുമാനം. മാത്രമല്ല, പുതിയ വോൾവോ ഇലക്ട്രിക് XC40 പൂർണമായി ലോഡുചെയ്‌ത റീചാർജ് പ്രോ വേരിയന്റിലാകും ലഭ്യമാവുക.

More from DriveSpark

Article Published On: Wednesday, June 8, 2022, 16:25 [IST]
English summary
Volvo india will be locally assemble the xc40 recharge electric suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X