Just In
- 5 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 8 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 11 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Sports
കേരള പ്രീമിയര്‍ ലീഗ്: ജഴ്സി പുറത്തിറക്കി കേരള യുണൈറ്റഡ് എഫ്സി, ആദ്യ കളി മാര്‍ച്ച് ആറിന്
- Movies
അടിമുടി മാറ്റവുമായിട്ടാണ് ലാലേട്ടന് എത്തിയത്; സല്മാന് ഖാനെ പോലെ പൊട്ടിത്തെറിക്കുന്ന താരത്തെ കണ്ട് ആരാധകര്‍
- News
താന്‍ പറഞ്ഞത് മുനീറിന് മനസ്സിലായില്ല, എസ്ഡിപിഐയുമായുള്ള ബന്ധമാണ് പറഞ്ഞതെന്ന് ശോഭ സുരേന്ദ്രന്
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്തിട്ടും കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ ഇന്ത്യക്കാര്‍; ഐഎല്‍ഒ
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കറുത്ത നിറത്തിലുള്ള കാറുകളുടെ ഗുണങ്ങളും ദോഷങ്ങളും
പുതിയ കാര്‍ തെരഞ്ഞെടുക്കുക ഒരുപക്ഷെ എളുപ്പമായിരിക്കും. എന്നാല്‍ കാറിന് ഏത് നിറം വേണമെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകും.

മനസിന് ഇണങ്ങുന്ന നിറങ്ങളിലേക്ക് ചിലര്‍ കണ്ണെത്തിക്കുമ്പോള്‍, സ്ഥിതിഗതികള്‍ക്ക് അനുയോജ്യമായ നിറമാകും ചിലര്‍ തെരഞ്ഞെടുക്കുക.

വെള്ള കാറുകള്‍ക്ക് പ്രചാരമേറെയാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ വെള്ള നിറത്തിനൊപ്പം കറുത്ത കാറുകള്‍ക്കും ഇന്ന് ആവശ്യക്കാരേറി വരികയാണ്.

ലോകത്ത് ഏറ്റവും പ്രചാരമുള്ള കാര്‍ നിറങ്ങളില്‍ ഒന്നാണ് കറുപ്പ്. ആഢ്യത്തം, കരുത്ത്, സമ്പത്ത് എന്നിവയെ കറുത്ത നിറം പ്രതിനിധീകരിക്കുന്നുവെന്ന സങ്കല്പമാണ് കാര്‍ ലോകത്ത് ഉള്ളത്.

അതിനാല്‍ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കറുത്ത കാറുകള്‍ പരാജയപ്പെടാറുമില്ല. എന്നാല്‍ കറുത്ത കാറുകള്‍ക്ക് ഗുണങ്ങള്‍ക്ക് ഒപ്പം ദോഷങ്ങളുമുണ്ട്. അവ പരിശോധിക്കാം —


ഗുണങ്ങള്‍
1. തിളക്കമാര്‍ന്ന കറുത്ത കാറുകളില്‍ നിന്നും പെട്ടെന്ന് കണ്ണെടുക്കുക ഏതൊരു കാര്പ്രേമിയെയും സംബന്ധിച്ച് ഒരല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.

കാറിന്റെ ആകാരഭംഗിയെ എടുത്തുകാണിക്കാന്‍ കറുത്ത നിറത്തിന് പ്രത്യേക കഴിവാണ്.
Trending On DriveSpark Malayalam:
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ഡിസൈനില്‍ ലഭിച്ചിട്ടുള്ള ഓരോ വടിവും, വരയും കാഴ്ചക്കാരില്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ കറുത്ത് നിറത്തിന് സാധ്യമാണ്. സൂപ്പര്‍കാറോ, എസ്യുവിയോ, സെഡാനോ, ഹാച്ച്ബാക്കോ.. ഏത് കാറിന്റെയും പ്രശോഭ വര്‍ധിപ്പിക്കാനുള്ള കഴിവ് കറുത്ത് നിറത്തിനുണ്ട്.

2. ഉയര്‍ന്ന റീസെയില്‍ മൂല്യമാണ് കറുത്ത കാറുകളുടെ മറ്റൊരു ഗുണം. ആദ്യം സൂചിപ്പിച്ചത് പോലെ ലോകത്ത പ്രചാരമുള്ള കാര്‍ നിറങ്ങളില്‍ കറുപ്പ് മുന്‍നിരയിലാണ്.

വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകളുടെ അത്ര റീസെയില്‍ മൂല്യം ലഭിക്കില്ലെങ്കിലും മറ്റ് നിറങ്ങളെ അപേക്ഷിച്ച് കറുത്ത കാറുകള്‍ക്ക് ഭേദപ്പെട്ട റീസെയില്‍ മൂല്യം ലഭിക്കും.

ദോഷങ്ങള്‍
1. ചെളിയും പൊടിയും പിടിച്ച് പറ്റാനുള്ള കറുത്ത കാറുകളുടെ 'കഴിവ്' ഏറെ കുപ്രസിദ്ധമാണ്.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

വൃത്തിയായി സൂക്ഷിച്ചാല്‍ കറുത്ത കാറുകള്‍ കണ്ണഞ്ചിപ്പിക്കുമെങ്കിലും, ഏറെ നേരം ഇത് തുടരുക സാധ്യമല്ല. പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ കറുത്ത കാറുകള്‍ക്ക് ഏറെ നേരം തിളക്കമാര്‍ന്ന് നില്ക്കാന് സാധിക്കില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

2. കറുത്ത നിറത്തിലുള്ള കാറുകള്‍ക്ക് മെയിന്റനന്‍സ് കൂടും. കാരണം ചെറിയ സ്ക്രാച്ചുകളും പോറലുകളും പോലും കറുത്ത നിറത്തില്‍ എടുത്തു കാണിക്കും.

ചെറിയ സ്ക്രാച്ചുകളുടെ കാര്യത്തില്‍ അവസ്ഥ ഇതാണെങ്കില്‍, വലിയ സ്ക്രാച്ചുകളുടെയും ചതവുകളുടെയും കാര്യം പറയുകയേ വേണ്ട! കട്ടിയേറിയ തുണി കൊണ്ട് തുടച്ചാല്‍ പോലും ചില അവസരങ്ങളില്‍ കറുത്ത കാറില്‍ സ്ക്രാച്ച് വീണേക്കാം.

3. മറ്റ് നിറങ്ങളെ അപേക്ഷിച്ച് കറുത്ത് കാറുകള്‍ കഠിനമായ താപത്തെ അതിവേഗം ഉള്‍ക്കൊള്ളും. അതിനാല്‍ വേനല്‍ക്കാലത്ത് കറുത്ത നിറത്തിലുള്ള കാറുകളില്‍ ചൂട് ഒരല്പം കൂടുതലായിരിക്കും.

എക്സ്റ്റീരിയറിന് ഒപ്പം ഇന്റീരിയറിലേക്കും ചൂട് കടത്തി വിടാന്‍ കറുത്ത നിറത്തിന് സാധിക്കും.
Trending On DriveSpark Malayalam:
ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?
കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍