ഫുക്കുഷിയാമ ആണവദുരന്തത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശ്മശാനം!

By Santheep

ഫുക്കുഷിയാമ ആണവദുരന്തം 2011ലാണ് സംഭവിച്ചത്. ആണവോർജ വിരുദ്ധമുന്നേറ്റങ്ങൾക്ക് സോദാഹരണപ്രഭാഷണത്തിനുള്ള ഒരു നല്ല അവസരമായി വന്നു ഈ ദുരന്തം. ജപ്പാൻ അധികൃതർ ലോകമാധ്യമങ്ങളിൽ നിന്ന് ഈ ദുരന്തത്തെ മറച്ചുവെക്കാൻ കിണഞ്ഞ് ശ്രമിച്ചു. എന്നാൽ, ചെർണോബിൽ ദുരന്തം നടന്നതിനു ശേഷമുള്ള ഏറ്റവും കൊടിയ ദുരന്തമായി ഫുക്കുഷിയാമ അറിയപ്പെടുന്ന തരത്തിലേക്ക് പിന്നീട് വിവരങ്ങൾ ലോകത്തിനു മുമ്പിലേക്ക് എത്തിച്ചേരുകയുണ്ടായി.

ഫുക്കുഷിയാമ ദുരന്തം സംഭവിക്കുമ്പോൾ എല്ലാം വിട്ടോടിയവർ നിരവധിയാണ്. വീടും കാറുകളും അക്കാലമത്രയും നേടിയ സമ്പാദ്യവുമെല്ലാം വിട്ട് തടി കാക്കാനായി മനുഷ്യർ ഓടിപ്പോയി. ഈയിടെ, പൂർണമായും വിജനമായ ഫുക്കുഷിയാമയിലേക്ക് ഒരു ഫോട്ടോഗ്രാഫർ കടന്നു ചെന്നു. അദ്ദേഹത്തിനു ലഭിച്ച ചിത്രങ്ങളിൽ കാടും പടലവും കയറിയ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഒരു വൻനിര തന്നെ കണ്ടെത്തികയുണ്ടായി. അവ കാണാം താഴെ.

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

ഒരുകാലത്ത് ട്രാഫിക് തിരക്കുകളും മറ്റുമായി സജീവമായിരുന്ന ഇടങ്ങളാണ് ഈ കാടുപിടിച്ചു കിടക്കുന്നത്. ആണവദുരന്തത്തിന്റെ സജീവഘട്ടം കഴിഞ്ഞുപോയെങ്കിലും ഇവിടം ഇപ്പോഴും വാസയോഗ്യമായിട്ടില്ല. ഈ കാറുകൾ ഉടമകൾക്ക് എടുത്തുകൊണ്ടു പോകാനും അനുവാദമില്ല.

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

വാഹനങ്ങൾക്കുള്ളിൽ അണുവികിരണങ്ങൾ ഇപ്പോഴുമുണ്ട് എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇവയിൽ വലിയ വിഭാഗവും നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. അധികൃതർ കൈവെച്ചിട്ടില്ലാത്ത ചില വാഹനങ്ങളാണ് ചിത്രങ്ങളിൽ കാണുന്നത്. ചിത്രത്തിൽ കാണുന്നത് ഒരു റോഡാണ് എന്നറിയുക!

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

ഈ മോട്ടോർസൈക്കിൾ ഒരു കരണ്ട് കാലിലോ മറ്റോ കെട്ടിയിട്ട നിലയിലാണുള്ളത്. ദുരന്തം സംഭവിച്ചപ്പോൾ ആരോ ഉപേക്ഷിച്ചു പോയതാവാം എന്നൂഹിക്കുന്നു. വണ്ടിയോടിച്ചോണ്ട് പോകാമായിരുന്നില്ലേ എന്നെല്ലാം നമുക്കിവിടെയിരുന്ന് വെറുതെ ആലോചിക്കാം എന്നുമാത്രം.

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

സുനാമിയെത്തുടർന്നാണ് ആണവ റിയാക്ടർ അപകടത്തിൽ പെടുന്നത്. മത്സരസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഗോ കാർട്ടുകളാണ് ചിത്രത്തിൽ.

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

12.5 മൈൽ ചുറ്റളവിലുള്ള എല്ലാം ഒഴിപ്പിച്ചെടുത്തിരിക്കുകയാണ്.

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

ചിത്രത്തിൽ കാണുന്നത് പ്രദേശത്തെ റേഡിയേഷൻ റീഡിങ്ങാണ്. അപകടകരമായ നിലയിൽ തന്നെയാണ് ഇപ്പോഴും ഇവിടുത്തെ റേഡിയേഷൻ നില.

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

ഭൂമികുലുക്കത്തിന്റെ പിന്നാലെയാണ് സുനാമിയുണ്ടാകുന്നത്. സുനാമിയിൽ ആണവറിയാക്ടറിന് തകരാർ സംഭവിക്കുകയായിരുന്നു. ചിത്രത്തിൽ കാണുന്നത് ഭൂകമ്പത്തിൽ വണ്ടുപോയ പ്രദേശമാണ്. കുറെ ഉള്ളികൾ മേയുന്നതും കാണാവുന്നതാണ് ചിത്രത്തിൽ.

© Arkadiusz Podniesinski/REX/SIPA

‌ഫുക്കുഷിയാമ ആണവദുരന്തം: ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ

160,000 പേരെ ഈ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇതിൽ 120,000 പേർക്ക് ഇപ്പോഴും സ്വന്തം നാട്ടിലേക്ക് തിരിച്ചുചെല്ലാനും തങ്ങളുടെ കാറുകളും മറ്റ് സ്ഥാവരജംഗമങ്ങൾ ഏറ്റെടുക്കാനും സാധിച്ചിട്ടില്ല.

© Arkadiusz Podniesinski/REX/SIPA

കൂടുതൽ

കൂടുതൽ

ചൈനയിലെ ഞെട്ടിക്കുന്ന ട്രാഫിക് ജാം ചിത്രങ്ങൾ വൈറലാകുന്നു!

പാളത്തിൽ കുടുങ്ങിയ ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

മിഷെല്‍ ഒബാമയെ ത്രസിപ്പിച്ച ബൈക്ക് സ്റ്റണ്ട്

2000 കോടി വിലയുള്ള ഒബാമയുടെ വിമാനം കാണാം

ഇന്ത്യയിലെ ഏറ്റവും അപകടം നിറഞ്ഞ പാതകള്‍

Source: Linternaute

Most Read Articles

Malayalam
English summary
Fukushima Nuclear Disaster and Cars.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X