പാളത്തിൽ കുടുങ്ങിയ ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

By Santheep

ക്രോസ്സിങ്ങിൽ വാഹനം കുടുങ്ങുന്നതും അപകടം സംഭവിക്കുന്നതുമെല്ലാം പുത്തരിയല്ല നമുക്ക്. എത്രയോ സംഭവങ്ങൾ ദിനംപ്രതിയെന്നോണം റിപ്പോർട്ട് ചെയ്യപ്പെടുന്നു. എന്നാൽ, ഒരു ലിമോസിൻ ലെവൽ ക്രോസ്സിൽ കുടുങ്ങുന്നതും ട്രെയിൻ പാഞ്ഞുവന്ന് അതിനെ എടുത്തോണ്ടു പോകുന്നതുമൊന്നും നിങ്ങൾ നേരത്തെ കണ്ടിരിക്കില്ല.

ഇവിടെ അങ്ങനെയൊരപകടമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോയും താഴെ കാണാം.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

യുഎസ്സിലെ ഇൻഡ്യാനയിൽ എൽകാർട്ട് കൗണ്ടിയിലാണ് സംഭവം നടക്കുന്നത്.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

ലിമോസിനിൽ കുറെ കൗമാരപ്രായക്കാരാണ് ഉണ്ടായിരുന്നത്. അവരിൽ ഏതൊ ഒരുത്തന്റെ പിറന്നാൾ പാർട്ടി ആഘോഷിക്കാൻ പോകുകയായിരുന്നു.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

ലെവൽ ക്രോസ്സിങ്ങിൽ വെച്ച് വണ്ടി പാളത്തിൽ കുടുങ്ങി. ഗ്രൗണ്ട് ക്ലിയറൻസ് കുറവായതും ചക്രങ്ങൾ തമ്മിലുള്ള അകലം കൂടുതലായതും വിനയായി. വണ്ടിക്ക് പാളത്തിൽ നിന്നും നീങ്ങാനായില്ല.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

നാട്ടുകാർ കൂടി ഉന്താനും തള്ളാനുമൊക്കെ തുടങ്ങി. ഇതിനിടെ ട്രെയിൻ വളവ് തിരിഞ്ഞുവന്നു. ഒരാൾ തന്റെ കൈയിലിരുന്ന ചുവപ്പുതുണി കൊണ്ട് വീശുകയും മറ്റും ചെയ്തു. തീവണ്ടി സഡൻ ബ്രേക്കിട്ടോളുമെന്നാണ് പുള്ളി കരുതിയത് എന്ന് തോന്നുന്നു.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

ട്രെയിൽ ഒട്ടും ലക്ഷ്യം പിഴച്ചില്ല. നേരെ പാളത്തിലിരുന്ന ലിമോസിനെ ഇടിച്ച് പാഞ്ഞു. ലിമോസിനുമായി ദീർഘനേരം സഞ്ചരിച്ച് ട്രെയിൻ നിന്നു.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

സംഭവസ്ഥലത്തുണ്ടായിരുന്ന നോയ് നോർമൻ എന്ന ഫോട്ടോഗ്രാഫറാണ് ഈ കാഴ്ച കാമറയിൽ പകർത്തിയത്.

ലിമോസിനെ വഹിച്ച് ട്രെയിൻ മീറ്ററുകളോളം

സംഭവസമയത്ത് വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല എന്നതിനാൽ ആളപായമൊന്നുമുണ്ടായില്ല.

കൂടുതൽ

കൂടുതൽ

ആസനചുംബനം അപകടകരമാകുന്നതെങ്ങനെ?

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം നടക്കുന്നു!

വിചിത്രമായ ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

റോഡ് നിയമത്തോടുള്ള നമ്മുടെ പുച്ഛത്തിന് 25 തെളിവുകള്‍

'പാരഡൈസ് ഇന്‍ ഹെവന്‍' നരകവാഹനമായപ്പോള്‍

Most Read Articles

Malayalam
കൂടുതല്‍... #accident #limousine
English summary
limousine vs Train Crash Elkhart County.
Story first published: Monday, October 5, 2015, 17:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X