ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം നടക്കുന്നു!

By Santheep

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകളുടെ ഗണത്തിൽ പെടുന്നു ഇന്ത്യയിലെ റോഡുകൾ. ഐക്യരാഷ്ട്രസഭയടക്കമുള്ള നിരവധി ലോകസംഘടനകൾ ഇന്ത്യയിൽ വർധിച്ചുവരുന്ന റോഡപകടങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാരുകളുടെ അങ്ങേയറ്റത്തെ അനാസ്ഥയാണ് വർധിച്ചുവരുന്ന റോഡപകടങ്ങൾക്കു കാരണം. നിയമം പാലിക്കാൻ തയ്യാറല്ലാത്ത ജനങ്ങളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.

റോഡപകടങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2014ൽ ഓരോ മണിക്കൂറിൽ 16 അപകടമരണങ്ങൾ ഇന്ത്യൻ റോഡുകളിൽ സംഭവിച്ചിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങളിലേക്ക്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ള കണക്കുകളാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം നൽകുന്നത്. മണിക്കൂറിൽ പതിന്നാല് ജീവനുകൾ വീതമാണ് ഇന്ത്യൻ റോഡുകൾ എടുക്കുന്നത്!

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

കഴിഞ്ഞവർഷം ആകെ 1.41 ലക്ഷം പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ഏറ്റവും ആശങ്ക നിപ്പിക്കുന്ന ഒരു വസ്തുത കൂടി കണക്കുകൾ പറയുന്നുണ്ട്. 2013നെ അപേക്ഷിച്ച് മരണസംഖ്യ 3 ശതമാനംകണ്ട് ഉയർന്നിട്ടുണ്ട്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

4.8 ലക്ഷത്തോളം പേർക്കാണ് 2014ൽ റോഡപകടങ്ങളിൽപെട്ട് പരുക്കേറ്റത്. കൂടുതൽ മരണങ്ങൾ നടന്നത് യുപി, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ നിന്നാണ്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

അമിതവേഗതയാണ് വലിയവിഭാഗം റോഡപകടങ്ങൾക്കും കാരണമാകുന്നത് എന്നാണ് ലഭ്യമായ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ള വിവരങ്ങൾ കാണിക്കുന്നത്. 2014ലെ അപകടങ്ങളിൽ 30 ശതമാനവും ഇത്തരത്തിൽ പെട്ടവയായിരുന്നു. ആകെ 48,654 ജീവനുകളെടുത്തു അമിതവേഗത.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള ഓവർടേക്കിങ് മൂലം 42,000ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

എക്സ്പ്രസ്സ് ഹൈവേകളിലെ അപകടങ്ങളുടെ കണക്കും ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ടിട്ടുണ്ട്. ആകെ 1,802 മരണങ്ങളാണ് എക്സ്പ്രസ് ഹൈവേകളിൽ നടന്നത്. തെലങ്കാന എക്സ്പ്രസ്സ് ഹൈവേകളിൽ 279 മരണങ്ങൾ നടന്നു. ഹരിയാന, രാജസ്താൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള മരണങ്ങൾ കൂടുതൽ സംഭവിച്ചിട്ടുള്ളത്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

യുപിയിൽ ആകെ 16,284 റോഡപകട മരണങ്ങൾ നടന്നു. തമിഴ്നാട്ടിൽ 15,000 ജീവനുകളാണ് റോഡുകളിൽ അവസാനിച്ചത്. കൗതുകകരമായ മറ്റൊരു വിവരം കൂടി നൽകുന്നുണ്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. പാരാമിലിട്ടറി ജവാന്മാർ അധികവും കൊല്ലപ്പെടുന്നത് റോഡപകടങ്ങളിലാണെന്നാണ് കണക്ക്.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവുമധികം മരണങ്ങൾ നടക്കുന്നത് ദില്ലിയിലാണ്. (ട്രാഫിക് തിരക്കുകൾക്കും വാഹനങ്ങളുണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണത്തിനും കുപ്രസിദ്ധിയുള്ള അതേ നഗരം). 2,199 മരണങ്ങളാണ് ദില്ലിയിൽ 2014ൽ നടന്നത്. ചെന്നൈയിൽ ഇതേ കാലയളവിൽ 1,046 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടു.

ഇന്ത്യയിൽ മണിക്കൂറിൽ 16 റോഡപകടമരണം

2014ൽ ആകെ 13,787 വീലർ ഡ്രൈവർമാർ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ട്രക്കുകളും ടൂ വീലറുകളും ഉൾപെടുന്ന അപകടങ്ങൾ കൂടിവരുന്നതായാണ് കണക്കുകൾ പറയുന്നത്. ഇത്തരം അപകടങ്ങളിൽ 23,529 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

കൂടുതൽ

കൂടുതൽ

ഹൈദരബാദ് തീപ്പിടിത്തവും അമിത വേഗതയും

അവന്റഡോര്‍ ബസ്സുമായി കൂട്ടിയിടിച്ചു: ചിത്രങ്ങള്‍

ഇക്കോസ്പോര്‍ട് മീഡിയ ടെസ്റ്റിനിടെ ആക്സിഡന്‍റ്

വിചിത്രമായ ഈ ആക്സിഡണ്ട് ചിത്രങ്ങൾ കണ്ടില്ലെന്നോ?!!

More from DriveSpark

Article Published On: Tuesday, July 21, 2015, 12:45 [IST]
English summary
2014 Recorded 16 Deaths Every Hour On Indian Roads.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X