Just In
- 2 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 5 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 7 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 21 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
‘ഉറപ്പാണ് എൽഡിഎഫ്': പുതിയ പ്രചാരണ വാചകം പുറത്തിറക്കി എല്‍ഡിഎഫ്
- Movies
മണിക്കുട്ടനെ നോട്ടമിട്ട് എഞ്ചല്‍; ഇത്തവണ ലാലേട്ടന് പ്രതീക്ഷ തകര്‍ത്തില്ലെന്ന് അശ്വതി
- Sports
ടെസ്റ്റ് റാങ്കിങ്: കരിയര്‍ ബെസ്റ്റിലേക്ക് ഉയര്‍ന്ന് രോഹിത്, പുജാരയ്ക്ക് തിരിച്ചടി, നേട്ടമുണ്ടാക്കി അശ്വിന്
- Finance
എണ്ണവില കുതിച്ചുയരുന്നു; ഒപെക് രാജ്യങ്ങളുടെ യോഗം മാര്‍ച്ച് നാലിന്, ഇന്ത്യയ്ക്ക് നിര്‍ണായകം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയ്ക്ക് പുറത്ത് എത്തിയപ്പോള്‍ പേര് മാറിയ കാറുകള്‍!
ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്കുകള്‍ക്ക് മുതല്‍ വമ്പന്‍ റോള്‍സ് റോയ്സുകള്‍ക്ക് വരെ ഇന്ന് ഇന്ത്യയില്‍ ഉപഭോക്താക്കളുണ്ട്. അതിനാല്‍ പുത്തന്‍ കാറുകളെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ മത്സരിക്കുന്ന വിദേശനിര്മ്മാതാക്കളും ഇന്ന് പതിവ് കാഴ്ചയാണ്.

എന്നാല്‍ ചിലപ്പോഴൊക്കെ പുതിയ കാറുകളെ ഇന്ത്യയില്‍ കൊണ്ടു വരുമ്പോള്‍ കാറുകളുടെ പേരില്‍ നിര്‍മ്മാതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. കാരണം പേരില്‍ വരുന്ന ചെറിയ ആശയക്കുഴപ്പം പോലും ഇന്ത്യന്‍ വിപണിയില്‍ കാറിന്റെ ഭാവി നിശ്ചയിക്കും.

മുമ്പ് സീക്ക വൈറസ് പടര്‍ന്ന് പിടിച്ചപ്പോള്‍ ടാറ്റ തങ്ങളുടെ കാറിന്റെ പേര് തന്നെ മാറ്റിയത് ആരും മറന്നിട്ടുണ്ടാവില്ല! അതുപോലെ തന്നെയാണ് തിരിച്ചും.

ഇന്ത്യന്‍ വിപണിയില്‍ തരംഗം തീര്‍ത്ത കാറുകള്‍ വിദേശ വിപണികളില്‍ എത്തുമ്പോള്‍ പലപ്പോഴും പേര് മാറ്റപ്പെടാറുണ്ട്. ഇതിന് പിന്നില്‍ കാരണങ്ങള്‍ പലതാകാം.

എന്തായാലും വിദേശ വിപണികളില്‍ തികച്ചും വ്യത്യസ്തമായ പേരില്‍ അറിയപ്പെടുന്ന ചില ഇന്ത്യന്‍ കാറുകളെ പരിശോധിക്കാം —

ഫിറ്റ് എന്ന പേരില്‍ ഹോണ്ട ജാസ്
ഒരേ കാറിനെ വിവിധ പേരില്‍ അവതരിപ്പിക്കുക, ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പതിവ് രീതിയാണ് ഇത്. ജാപ്പനീസ്, യൂറോപ്യന്‍, അമേരിക്കന്‍, ഏഷ്യന്‍ വിപണികളില്‍ വിവിധ പേരുകളിലാണ് ഒരേ കാറിനെ ഇവര്‍ അവതരിപ്പിക്കാറുള്ളത്.

ഇന്ത്യയില്‍ ജാസ് എന്ന് പേരില്‍ പ്രീമിയം ഹാച്ച്ബാക്ക് അറിയപ്പെടുമ്പോള്‍ ഫിറ്റ് എന്ന പേരിലാണ് ജാപ്പനീസ്, അമേരിക്കന്‍ വിപണികളില്‍ മോഡല്‍ വില്‍ക്കപ്പെടുന്നത്.

ആക്സന്റ് എന്ന പേരില്‍ ഹ്യുണ്ടായി വേര്‍ണ
രണ്ടാം തലമുറ ആക്സന്റിലൂടെയാണ് ഇന്ത്യ ആദ്യമായി ഹ്യുണ്ടായിയുടെ സെഡാനെ പരിചയപ്പെട്ടത്.
Trending On DriveSpark Malayalam:
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍
ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്റോണായി മാറിയ മാരുതി എസ്റ്റീം

രാജ്യാന്തര വിപണികള്‍ ആക്സന്റിനെ പഴഞ്ചനായി എഴുതി തള്ളിയപ്പോള്‍ ഇന്ത്യന്‍ വിപണി ഹ്യുണ്ടായി ആക്സന്റിനെ മുറുകെ പിടിച്ചു. അതിനാല്‍ ആക്സന്റിന്റെ മൂന്നാം തലമുറയെ വേര്ണയായാണ് ഇന്ത്യയില്ഹ്യുണ്ടായി അവതരിപ്പിച്ചത്.

അറ്റോസ് പ്രൈം/അമിക്ക എന്ന പേരില്‍ ഹ്യുണ്ടായി സാന്‍ട്രോ
മാരുതി 800 നും, ആള്‍ട്ടോയ്ക്കും ഒപ്പം ഇന്ത്യ നെഞ്ചോട് ചേര്‍ത്ത കാറാണ് ഹ്യുണ്ടായി സാന്‍ട്രോ. 'ടോള്‍ ബായ്' ഡിസൈനും, കുറഞ്ഞ മെയിന്റനന്‍സും സാന്‍ട്രോയെ ഇന്ത്യയില്‍ ഹിറ്റാക്കി മാറ്റി.


അറ്റോസിനെ അടിസ്ഥാനമാക്കി ഒരുക്കിയ കാറിനെ സാന്ട്രോയായാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2015 ല്‍ വിപണിയില്‍ നിന്നും പൂര്‍ണമായും പിന്‍വലിക്കപ്പെട്ട സാന്‍ട്രോയെ വീണ്ടും രാജ്യത്ത് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍.

KA+ എന്ന പേരില്‍ ഫോര്‍ഡ് ഫിഗൊ
ദക്ഷിണാഫ്രിക്ക, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിത ഫിഗൊകള് അറിയപ്പെടുന്നത് KA+ എന്ന പേരിലാണ്. ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന ഫോര്‍ഡ് കാര്‍ കൂടിയാണ് ഫിഗൊ അല്ലെങ്കില്‍ KA+.
Trending On DriveSpark Malayalam:
ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍
നിങ്ങള്‍ക്ക് അറിയാത്ത ആറ് ട്രാഫിക് നിയമങ്ങള്‍

സുസൂക്കി SX4 എന്ന പേരില്‍ മാരുതി എസ്-ക്രോസ്
സെഡാന് ബോഡി സ്റ്റൈലിങ്ങിലാണ് SX4 നെ കമ്പനി ഇന്ത്യയ്ക്ക് നല്‍കിയത്. വലിയ ഹാച്ച്ബാക്കുകളുമായുള്ള ഇന്ത്യന്‍ വിപണിയുടെ പരിചയക്കുറവാണ് ഇതിന് കാരണം.

പിന്നീട് SX4 ന് പകരം സിയാസിനെ മാരുതി ഇന്ത്യയില്‍ അണിനിരത്തിയെങ്കിലും യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ ഇന്നും SX4 തുടരുകയാണ്. യഥാര്‍ത്ഥത്തില്‍ SX4 ന്റെ പുതിയ തലമുറയാണ് എസ്-ക്രോസായി വീണ്ടും ഇന്ത്യയില്‍ എത്തിയത്.

ലൊറ എന്ന പേരില്‍ സ്കോഡ ഒക്ടാവിയ
ഇന്ത്യയില്‍ ആദ്യ തലമുറ ഒക്ടാവിയയുടെ വിജയക്കുതിപ്പിന് ശേഷം ചെക്ക് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച രണ്ടാം തലമുറ ഒക്ടാവിയയാണ് 'ലൊറ'. മികവാര്‍ന്ന പ്രകടനവും പ്രീമിയം ഫീച്ചറുകളും ആദ്യ തലമുറ ഒക്ടാവിയയുടെ പ്രചാരത്തിന് കാരണമായി.

പിന്നീട് രണ്ടാം തലമുറയെ ഒക്ടാവിയ എന്ന പേരില്‍ തന്നെ വിദേശ വിപണികളില്‍ സ്കോഡ അണിനിരത്തിയപ്പോള്‍, ലൊറ എന്ന പേരിലാണ് സെഡാന് ഇന്ത്യയില്‍ എത്തിയത്.

അതേസമയം, ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ മൂന്നാം തലമുറ സെഡാനെ വീണ്ടും ഒക്ടാവിയ എന്ന പേരില്‍ തന്നെയാണ് കമ്പനി നല്കിയിരിക്കുന്നതും.

സുസൂക്കി ആള്‍ട്ടോ എന്ന പേരില്‍ മാരുതി എ-സ്റ്റാര്‍
നിസാന്‍ പിക്സോയ്ക്ക് എതിരെ യൂറോപ്യന്‍ വിപണിയിലേക്ക് ഇന്ത്യയില്‍ നിന്നും കമ്പനി വികസിപ്പിച്ച കാറാണ് എ-സ്റ്റാര്‍ (ആള്‍ട്ടോ-സ്റ്റാര്‍). എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച ആള്‍ട്ടോയില്‍ ആശയക്കുഴപ്പം വരുത്താന്‍ മാരുതി തയ്യാറായിരുന്നില്ല.

അതിനാല്‍ പുത്തന്‍ കാറിനെ 'എ-സ്റ്റാര്‍' എന്ന പേരില്‍ ഇന്ത്യയില്‍ മാരുതി അവതരിപ്പിച്ചു. ഇതേ എ-സ്റ്റാറാണ് ആള്‍ട്ടോയായി വിദേശ വിപണികളില്‍ എത്തുന്നത്. നിലവില്‍ എ-സ്റ്റാറിന്റെ ഉത്പാദനം മാരുതി നിര്‍ത്തിയിരിക്കുകയാണ്.

സുസൂക്കി കള്‍ട്ടസ് എന്ന പേരില്‍ മാരുതി എസ്റ്റീം
ഇന്ത്യ കണ്ട ആദ്യ ആധുനിക സെഡാനാണ് മാരുതി 1000. 1989 ലാണ് മാരുതി 1000 നെ കമ്പനി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ 1.3 ലിറ്റര്‍, ജി-സീരീസ് പെട്രോള്‍ എഞ്ചിനില്‍ ഒരുക്കിയ സെഡാനെ 'എസ്റ്റീം' എന്ന പേരിലാണ് മാരുതി ലഭ്യമാക്കിയതും.

എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ സുസൂക്കി 'കള്ട്ടസാ'യാണ് എസ്റ്റീം അറിയപ്പെട്ടത്. സെഡാന് എന്നതിലുപരി ഹാച്ച്ബാക്കായാണ് സുസൂക്കി കള്‍ട്ടസ് പേരെടുത്തതും.

എവറസ്റ്റ് എന്ന പേരില്‍ ഫോര്‍ഡ് എന്‍ഡവര്‍
ഇന്ത്യയില്‍ മാത്രമാണ് എന്‍ഡവര്‍ എന്ന പേരില്‍ കരുത്തന് എസ്യുവിയെ ഫോര്‍ഡ് അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ 'എവറസ്റ്റ്' എന്നാണ് എന്‍ഡവറിന്റെ ശരിയായ നാമം.

എന്നാല്‍ എസ്യുവിയുമായി ഇന്ത്യയില്‍ ഫോര്‍ഡ് എത്തിയപ്പോഴേക്കും എവറസ്റ്റ് എന്ന് പേര് മറ്റൊരു കമ്പനി നേടി കഴിഞ്ഞിരുന്നു (എവറസ്റ്റ് മസാല). തത്ഫലായി എവറസ്റ്റിന് പകരം എന്‍ഡവറായി എസ്യുവി ഇന്ത്യയില്‍ അണിനിരന്നു.

ജി-വിസ് എന്ന പേരില്‍ റേവ
ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് കാറാണ് റേവ. പിന്നീട് സംഭവിച്ച പരിണാമങ്ങളില്‍ REVAi, REVA L-ion എന്ന പേരിലും ഇലക്ട്രിക് കാര്‍ അറിയപ്പെട്ടു. എന്തായാലും ഇപ്പോള്‍ E2o പ്ലസ് എന്നാണ് കാറിന്റെ പേര്.

ഒരുകാലത്ത് 26 രാജ്യങ്ങളിലേക്ക് വരെ റേവയെ കമ്പനി കയറ്റുമതി ചെയ്തിരുന്നു. ജി-വിസ് എന്ന പേരിലാണ് റേവ കാര്‍ യുകെ യില്‍ വില്‍ക്കപ്പെട്ടത്.
Trending On DriveSpark Malayalam:
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും
'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here