ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

Written By:

ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ. രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്. കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം.

To Follow DriveSpark On Facebook, Click The Like Button
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ?

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക് മാത്രമാകും അറിയുക. ഈ കോഡുകള്‍ പറഞ്ഞു വെയ്ക്കുന്നത് എന്തെന്ന് പരിശോധിക്കാം —

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്.

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദ്ദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം.

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

അതേസമയം, രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില ട്രെയിനുകളില്‍ ഈ കോഡ് രീതി പാലിക്കപ്പെടാറില്ല. കോച്ച് സ്ലീപ്പറാണോ, അതോ എസിയാണോ എന്നാണ് കോഡിന്റെ ബാക്കി ഭാഗം സൂചിപ്പിക്കുന്നത്.

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

001-025 വരെയുള്ള കോഡ് അര്‍ത്ഥമാക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്. 025-050 വരെ സൂചിപ്പിക്കുന്നത് ഒരുമിച്ചുള്ള ഫസ്റ്റ് എസി, എസി ടൂ ടയര്‍ കോച്ചുകളെയാണ്.

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

050-100 വരെയുള്ള കോഡ് എസി ടൂ ടയര്‍ കോച്ചുകളെ സൂചിപ്പിക്കുമ്പോള്‍, 101-150 വരെയുള്ള കോഡുകള്‍ സൂചിപ്പിക്കുന്നത് എസി 3 ടയര്‍ കോച്ചുകളെയാണ്.

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ഇത് കൊണ്ട് മാത്രം തീരുന്നില്ല. ബാക്കി കോഡുകളുടെ അര്‍ത്ഥം ഇങ്ങനെ —

151-200: എസി ചെയര്‍ കാര്‍

201-400: സ്ലീപ്പര്‍ സെക്കന്‍ഡ് ക്ലാസ്

401-600: ജനറല്‍ സെക്കന്‍ഡ് ക്ലാസ്

601-700: 2L സിറ്റിംഗ് ജനശതാബ്ദി ചെയര്‍ കാര്‍

701-800: സിറ്റിംഗ് കം ലഗ്ഗേജ് റേക്ക്

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ഒപ്പം WCR, EF, NF എന്നീ കോഡുകള്‍ യഥാക്രമം നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ റെയില്‍വെ, ഈസ്റ്റ് റെയില്‍വെ, നോര്‍ത്ത് റെയില്‍വെകളെയാണ് വ്യക്തമാക്കുന്നത്. കോച്ചുകളില്‍ രേഖപ്പെടുത്തുന്ന മറ്റ് കോഡുകളുടെ അര്‍ത്ഥം —

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?
 • CN: 3 ടയര്‍ സ്ലീപ്പര്‍ കോച്ച്
 • CW: 2 ടയര്‍ സ്ലീപ്പര്‍ കോച്ച്
 • CB: പാന്‍ട്രി കാര്‍
 • CL: കിച്ചന്‍ കാര്‍
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?
 • CR: സ്റ്റേറ്റ് സലൂണ്‍
 • CT: ടൂറിസ്റ്റ് കാര്‍ - ഫസ്റ്റ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
 • CTS: ടൂറിസ്റ്റ് കാര്‍ - സെക്കന്‍ഡ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
Recommended Video
[Malayalam] 2018 Harley-Davidson Softail Range Launched In India - DriveSpark
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?
 • C: കൂപ്പെ
 • D: ഡബിള്‍-ഡെക്കര്‍
 • Y: ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്
 • AC: എയര്‍-കണ്ടീഷണ്‍ഡ്
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ടിക്കറ്റുകളില്‍ ഇന്ത്യന്‍ റെയില്‍വെ ഒരുക്കുന്ന ട്രെയിന്‍ നമ്പറിംഗ് സംവിധാനത്തിന്റെ പൊരുള്‍ കൂടി പരിശോധിക്കാം —

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി ടിക്കറ്റിന്റെ പിന്നില്‍ അഞ്ചക്ക കോഡും ഇന്ത്യന്‍ റെയില്‍വെ പതിപ്പിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ട്രെയിന്‍ ടിക്കറ്റുകളില്‍ ഇത് കാണാം. ഇതിന്റെ പ്രധാന്യം എന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ?

ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ആദ്യ അക്കം സൂചിപ്പിക്കുന്നത്:

 • 0- സ്‌പെഷ്യല്‍ ട്രെയിനുകള്‍ (അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉദ്ദാഹരണം)
 • 1- ദീര്‍ഘദൂര ട്രെയിനുകള്‍
 • 2-ദീര്‍ഘദൂര ട്രെയിനുകള്‍ (ഏതെങ്കിലും ശ്രേണിയില്‍ ഒന്നില്‍ ആരംഭിക്കുന്ന ട്രെയിന്‍ നമ്പറുകള്‍ കവിയുന്ന സാഹചര്യത്തില്‍)
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?
 • 3- കൊല്‍ക്കത്ത സബ്-അര്‍ബന്‍ ട്രെയിനുകള്‍
 • 4- ചെന്നൈ, ദില്ലി, സെക്കന്തരാബാദ്, മറ്റ് മെട്രോപൊളിറ്റന്‍ മേഖലകളിലുള്ള സബ്-അര്‍ബന്‍ ട്രെയിനുകള്‍
 • 5- പാസഞ്ചര്‍ ട്രെയിനുകള്‍
 • 6- മെമു ട്രെയിനുകള്‍
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?
 • 7- ഡെമു ട്രെയിനുകള്‍
 • 8- റിസര്‍വ്ഡ് ട്രെയിനുകള്‍
 • 9- മുംബൈ സബ്-അര്‍ബന്‍ ട്രെയിനുകള്‍
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?

ടിക്കറ്റിലെ ബാക്കിയുള്ള അക്കങ്ങള്‍ സൂചിപ്പിക്കുന്നത്?

ടിക്കറ്റില്‍ നല്‍കിയിട്ടുള്ള ആദ്യ അക്കത്തെ ആശ്രയിച്ചാണ് ബാക്കിയുള്ള നാല് അക്കങ്ങളുടെയും പ്രധാന്യം. റെയില്‍വെ സോണ്‍, ഡിവിഷന്‍ എന്നിവയെയാണ് ബാക്കിയുള്ള നാല് അക്കങ്ങളും പ്രതിപാദിക്കുന്നത്.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

കൂടുതല്‍... #off beat #ഓട്ടോ കൗതുകം
English summary
What These Numbers On Train Coaches Means. Read in Malayalam.
Please Wait while comments are loading...

Latest Photos