ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍: സ്മാര്‍ട് ഫോര്‍റെയില്‍

Written By:

സ്മാര്‍ട് കാറുകളെ ഇതിനകം തന്നെ നമ്മള്‍ പലയിടങ്ങളിലായി കണ്ടുമുട്ടിയിട്ടുണ്ട്. നഗരങ്ങളില്‍ ഉപയോഗിക്കാനായി നിര്‍മിക്കപ്പെട്ട ഈ വാഹനങ്ങള്‍ 4 മീറ്റര്‍ റോഡുകളുടെ ഉടമകളായ ഇന്ത്യാക്കാരെ ആകര്‍ഷിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. ട്രാഫിക് കുരുക്കുകളില്‍ പെട്ട് ജീവിതത്തില്‍ വലിയൊരു പങ്ക് സമയം നഷ്ടപ്പെടുത്തുന്ന ലോകമെങ്ങുമുള്ള നഗരവാസികളെ സ്മാര്‍ട് കാറുകള്‍ ഹഠാദാകര്‍ഷിക്കുന്നു.

തങ്ങളുടെ കാറുകളുടെ ഡിസൈന്‍പരവും സാങ്കേതികവുമായ നഗരാഭിമുഖ്യം ആളുകളെ അറിയിക്കാന്‍ സ്മാര്‍ട് ഒരു പുതിയ പരസ്യതന്ത്രവുമായി എത്തിയിരിക്കുകയാണ്. സ്മാര്‍ട് ഫോര്‍ഫോര്‍ എന്ന മോഡലിനെ ലോകത്തിലെ ഏറ്റവും ചെറിയ തീവണ്ടിയായി കമ്പനി മാറ്റിയിരിക്കുന്നു! താഴെ ചിത്രങ്ങളും വിവരങ്ങളും കാണുക.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

ആറുമാസത്തോളം സ്മാര്‍ട് എന്‍ജിനീയര്‍മാര്‍ കഠിനാധ്വാനം ചെയ്താണ് തീവണ്ടിപ്പാളത്തിലോടുന്ന ഈ കാര്‍ നിര്‍മിച്ചെടുത്തിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

സ്മാര്‍ട് ഫോര്‍ഫോര്‍ മോഡലിലാണ് എന്‍ജിനീയര്‍മാര്‍ പണിഞ്ഞത്. 2014 മുതല്‍ നിര്‍മാണത്തിലുള്ള വാഹനമാണിത്.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

ഈ കാറിനെക്കൂടാതെ സ്മാര്‍ട് ഫോര്‍ടു, സ്മാര്‍ട് ഫോര്‍ടു ഇഡി എന്നീ വാഹനങ്ങള്‍ കൂടി കമ്പനി പുറത്തിറക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

സ്മാര്‍ട് ഫോര്‍റെയില്‍ എന്നാണ് പാളത്തിലോടാനായി പ്രത്യേകം മോഡിഫൈ ചെയ്യപ്പെട്ട ഈ ഫോര്‍ഫോര്‍ മോഡലിന് പേര് നല്‍കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

ഒരു ട്രെയിനിനു വേണ്ട എല്ലാ സാങ്കേതികത്തികവോടും കൂടി നിര്‍മിക്കപ്പെട്ട ഈ വാഹനത്തെ പൂര്‍ണസജ്ജമായ മിനി ട്രെയിന്‍ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

പാളങ്ങളില്‍ സഞ്ചരിക്കാനുള്ള ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുകയാണ് വാഹനത്തില്‍. ആക്‌സിലുകള്‍ക്കിടയില്‍ ഉരുക്കില്‍ നിര്‍മിച്ച കമ്പി ഉപയോഗിച്ച് സപ്പോര്‍ട്ട് നല്‍കുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

ഒരു സ്വകാര്യ കമ്പനി നടത്തുന്ന റെയില്‍പാളത്തിലാണ് സ്മാര്‍ട് ഫോര്‍റെയിലിന്റെ ടെസ്റ്റ് നടന്നത്. ഏതാണ്ട് 16 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു ഈ 'തീവണ്ടി'.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

ലൈസന്‍സുള്ള ഒരു എന്‍ജിന്‍ ഡ്രൈവറാണ് ഫോര്‍റെയിലിനെ ഓടിച്ചത്. ആറു തവണ ഈ കാര്‍ പാളങ്ങളില്‍ ഓടിച്ചു.

ലോകത്തിലെ ഏറ്റവും ചെറിയ ട്രെയിന്‍

ഈ കാറിനെ ഇനി പാളത്തില്‍ കാണുകയില്ലായെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇതൊരു പബ്ലിസിറ്റി പരിപാടിയായിരുന്നു.

English summary
Smart Forrail Is A ForFour Modified To Run On Rails.
Story first published: Thursday, July 2, 2015, 10:00 [IST]
Please Wait while comments are loading...

Latest Photos