റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

Written By:

റോയൽ എൻഫീൽഡിൽ നിന്ന് അടുത്തതായി വരാനുള്ളത് 'ഹിമാലയൻ' എന്നു പേരായ അഡ്വഞ്ചർ ടൂറർ ബൈക്കാണ്. കോൺടിനെന്റൽ കഫെ റേസറാണ് ഇതിനു മുമ്പ് പുറത്തിറങ്ങിയ പ്രധാന മോഡൽ. പുതിയ സെഗ്മെന്റുകളിലേക്ക് കയറിച്ചെല്ലാനുള്ള എൻഫീൽഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇവയെല്ലാം. കൂടാതെ വിദേശവിപണികളിലെ സാധ്യതകളും കമ്പനി അന്വേഷിക്കുന്നു.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

ഹിമാലയൻ അഡ്വഞ്ചർ ടൂറർ ബൈക്കിനെ പലയിടങ്ങളിലായി ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഹിമാലയനെ അടുത്തുകാണാനും അറിയാനും താൽപര്യമുണ്ടെങ്കിൽ കൂടെ വരൂ.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

ഡിസൈൻ തന്നെയാണ് ഹിമാലയൻ ബൈക്കിനെ ആകർഷകമാക്കുന്നത്. നവംബർ 20ന് തുടങ്ങുന്ന റോയൽ എൻപീൽഡ് റൈഡർ മാനിയയിൽ ഈ ബൈക്ക് ലോഞ്ച് ചെയ്യപ്പെടും. ഗോവയിലെ വാഗത്തോർ ബീച്ചിൽ വെച്ചാണ് ഈ പരിപാടി നടക്കുക.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

ഉയർന്ന ഫ്രണ്ട്, റിയർ സസ്പെൻഷനുകളാണ് വാഹനത്തിനുള്ളത്. ഉയർന്ന ശേഷികളുള്ള ഒരു അഡ്വഞ്ചർ ടൂറർ തന്നെയാണ് എൻഫീൽഡ് മനസ്സിൽ കണ്ടതെന്നുറപ്പ്.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

410 സിസിയാണ് വാഹനത്തിന്റെ എന്‍ജിന്‍ ശേഷി എന്നറിയുന്നു. എൽഇഡ് ടെയ്ൽ ലാമ്പ് യൂണിറ്റ്, മുകളിലേക്ക് പോസിഷൻ ചെയ്ത എക്സോസ്റ്റ്, മോണോ ഷോക്സ് തുടങ്ങിയ സവിശേഷതകൾ ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

Via Bikeadvice

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

നിലവില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പക്കലുള്ള 350 സിസി എന്‍ജിനില്‍ ട്യൂണിങ് പണികള്‍ നടത്തി പുതുക്കുകയാണ് ചെയ്യുന്നതെന്നും അതല്ല പുതിയൊരു എൻജിനാണെന്നും കേൾക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.

Via Motorvikatan

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

410സിസിയുടെ സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണിത്. രണ്ട് വേരിയന്റുകളിലാണ് വാഹനം വരിക. അഡ്വഞ്ചർ പതിപ്പും സാധാരണ പതിപ്പും.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനെന്റല്‍ ജിടി ബൈക്കിലുപയോഗിക്കുന്ന അതേ ചാസിയിലാണ് പുതിയ ബൈക്കിന്റെ നിര്‍മാണം എന്നറിയുന്നു.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

വിഖ്യാത ഡിസൈനര്‍ പിയറി ടെര്‍ബ്ലാന്‍ഷ് റോയല്‍ എന്‍ഫീല്‍ഡിനായി ചെയ്യുന്ന ആദ്യത്തെ പണിയാണിത്.

റോയൽ എൻഫീൽഡ് ഹിമാലയൻ ചാരപ്പടങ്ങൾ

ഇക്കാരണത്താല്‍ തന്നെ അത്യാകാംക്ഷയോടെയാണ് ഓട്ടോ ഉലകം പുതിയ ബൈക്കിനെ കാത്തിരിക്കുന്നത്. 2 ലക്ഷത്തിന്റെ പരിസരത്തായിരിക്കും ബൈക്കിന്റെ വില എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Via Autox

കൂടുതൽ

കൂടുതൽ

ബീമാപള്ളിയിലെ ഡര്‍ട്ട് ബൈക്ക് റാലി

ഒരു നല്ല റൈഡറാവാന്‍ 10 മാര്‍ഗങ്ങള്‍

20 വര്‍ഷത്തിനു ശേഷം നിങ്ങളുടെ ബൈക്ക് ഇങ്ങനെയിരിക്കും!

ഏറ്റവും 'ശേഷിയുള്ള' എന്‍ജിനുകള്‍ ഘടിപ്പിച്ച 10 ബൈക്കുകള്‍

മോട്ടോര്‍‍സ്പോര്‍ട്സ് - സിഗരറ്റ് പ്രണയത്തിന് ഒരു ചരമഗീതം

കൂടുതല്‍... #royal enfield himalayan #royal enfield
English summary
Spy Pics Royal Enfield Himalayan Adventure Tourer.
Story first published: Saturday, November 7, 2015, 15:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark