മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

By Santheep

മോട്ടോര്‍സ്‌പോര്‍ടിനെ ഒരു സ്‌പോര്‍ട് ഐറ്റമായി ഇന്ത്യ ഗവണ്‍മെന്റ് ഇതുവരെ അംഗീകരിച്ചിരുന്നില്ല. എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിലാണ് റേസിങ് പെട്ടിരുന്നത് ഇതുവരെ. ഇത് റേസിങ് പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കും റേസിങ് താരങ്ങള്‍ക്കുമെല്ലാം വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ലോകത്തിലെ വിവിധതരം മോട്ടോര്‍സൈക്കിള്‍ റേസിങ്ങുകള്‍

പുതിയ വാര്‍ത്തകള്‍ പറയുന്നത്, റേസിങ്ങിനെ ഇന്ത്യ ഗവണ്‍മെന്റ് ഒരു സ്‌പോര്‍ട് ഇനമായി അംഗീകരിച്ചു എന്നാണ്. കൂടുതല്‍ വായിക്കാം താഴെ.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

ഇന്ത്യയില്‍ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് സംഘാടകര്‍ പിന്‍മാറിയതിനു പിന്നിലെ പ്രശ്‌നം ഇതായിരുന്നു. എന്റര്‍ടെയ്‌മെന്റ് വിഭാഗത്തില്‍ പെടുന്നതിനാല്‍ ആ നിലയ്ക്കുള്ള നികുതി അടയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

ഇത്രയധികം നികുതി അടയ്ക്കുന്നതിലും ഭേദം പുറത്തെവിടെയെങ്കിലും പരിപാടി സംഘടിപ്പിക്കുന്നതാണെന്ന് എഫ്1 സംഘാടകര്‍ തീരുമാനിച്ചു.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

സ്‌പോര്‍ട് ഇനമായി പരിഗണിക്കപെടുന്നതോടെ ഇത്തരം പരിപാടികള്‍ക്ക് വലിയ നികുതി അടയ്‌ക്കേണ്ടതായി വരില്ല. നികുതി കുറയുന്നവതോടെ ഇത്തരം പരിപാടികളുടെ ടിക്കറ്റ് നിരക്കിലും മാറ്റം വരും. രാജ്യത്ത് കൂടുതല്‍ പേരിലേക്ക് റേസിങ് താല്‍പര്യം പടരുന്നതിനും ഇത് കാരണമായേക്കും.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

നിരവധി രാജ്യങ്ങള്‍ റേസിങ്ങിനെ ഒരു പ്രദാന സ്‌പോര്‍ട് ഇനമായി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ വലിയ തോതിലുള്ള സര്‍ക്കാര്‍ സഹായവും ഈ സ്‌പോര്‍ട്‌സ് ഇനത്തിന് ലഭിക്കുന്നുമുണ്ട്.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

വലിയ ചെലവുള്ള ഏര്‍പാടാണ് മോട്ടോര്‍സ്‌പോര്‍ട്‌സ്. ഇക്കാരണത്താല്‍ തന്നെ സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരുടെ ഒരു വിഹാരമേഖലയാണിത്. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ മുരടിച്ചു പോകാന്‍ സാധ്യതയുണ്ടായിരുന്ന ഈ സ്‌പോര്‍ട് ഇനത്തിന് ജീവജലം നല്‍കുകയാണ് സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത്. ഇനി നിരവധി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ റേസിങ്ങിനും താരങ്ങള്‍ക്കും ലഭിക്കും.

മോട്ടോര്‍സ്‌പോര്‍ടിനെ സ്‌പോര്‍ട് ഇനമായി ഇന്ത്യ അംഗീകരിച്ചു

അന്തര്‍ദ്ദേശീയ തലത്തില്‍ നടക്കുന്ന വിവിധ തരത്തിലുള്ള മോട്ടോര്‍സ്‌പോര്‍ട് ഇനങ്ങള്‍ ഇനി ഇന്ത്യയിലും അരങ്ങേറും. ഇന്ത്യയിലെ ജനങ്ങള്‍ ഇന്നും കണ്ടിട്ടു പോലുമില്ലാത്ത വിവിധതരം റേസിങ്ങുകള്‍ രാജ്യത്തെ യുവാക്കളുടെ ജീവിതത്തിന്റെ ബാഗമാകാന്‍ പോകുന്നു എന്നതാണ് സുവാര്‍ത്ത.

Most Read Articles

Malayalam
English summary
Government Of India Recognise Motorsport As A Sport Finally.
Story first published: Saturday, April 25, 2015, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X