TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
രണ്ടും കല്‍പിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ്; പുതിയ ഹിമാലയനും ഒരുങ്ങി കഴിഞ്ഞു!
ഹിമാലയനിലൂടെയാണ് റോയല്‍ എന്‍ഫീല്‍ഡ് മാറി ചിന്തിക്കാന്‍ തുടങ്ങിയത്. പ്രൗഢ ഗാംഭീര്യതയ്ക്കും പാരമ്പര്യത്തനിമയ്ക്കും അപ്പുറം വലിയ ഒരു വിപണിയുണ്ടെന്ന കമ്പനിയുടെ തിരിച്ചറിവിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ അവതാരപ്പിറവി.
ഐതിഹാസിക മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിനെ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. പക്ഷെ ആഹ്‌ളാദം ഏറെ നീണ്ടുനിന്നില്ല.
ചാസിയില്‍ വിള്ളല്‍ വീഴുന്നതടക്കമുള്ള ഗുരുതര പരാതികളുമായി ഉടമസ്ഥര്‍ രംഗത്തെത്തിയതോട് കൂടി ഹിമാലയന്റെ പ്രചാരം ഇടിഞ്ഞു. ഒരു ഘട്ടത്തില്‍ ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡിന് തലവേദനയായി മാറി എന്നതാണ് യാഥാര്‍ത്ഥ്യം.
പിന്നീട് ഒരിടവേളയ്ക്ക് ശേഷമാണ് കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ നിന്നും ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിലേക്ക് ഹിമാലയനുമായി റോയല്‍ എന്‍ഫീല്‍ഡ് ചേക്കേറിയത്.
ഹിമാലയന്റെ പുതിയ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യയാത്തത് കമ്പനിയ്ക്ക് ആശ്വാസമായി. ഇപ്പോള്‍ ധൈര്യത്തിന്മേല്‍ പുത്തന്‍ ഹിമാലയനുമായി കമ്പനി വീണ്ടും കളം നിറയാനുള്ള തയ്യാറെടുപ്പിലാണ്.
ഡീലര്‍ഷിപ്പില്‍ നിന്നും ക്യാമറ പകര്‍ത്തിയ പുതിയ ഹിമാലയന്‍ അവതാരമാണ് കമ്പനിയുടെ നീക്കം വെളിപ്പെടുത്തിയിരിക്കുന്നത്.
Trending On DriveSpark Malayalam:
വില്‍പനയില്‍ ദുരന്തം; റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും ഒരു മോട്ടോര്‍സൈക്കിള്‍ പിന്‍വാങ്ങി
അത്ഭുതപ്പെടേണ്ട; വിമാനങ്ങളില്‍ കണ്ടുവരുന്ന ചില രസകരമായ പതിവുകള്‍
പുത്തന്‍ നിറഭേദമാണ് പുതിയ ഹിമാലയന്റെ പ്രധാനവിശേഷമെന്ന സൂചന ചിത്രങ്ങള്‍ നല്‍കി കഴിഞ്ഞു. നിലവില്‍ സ്‌നോ, ഗ്രാഫൈറ്റ് നിറഭേദങ്ങളിലാണ് ഹിമാലയന്റെ വരവ്.
പുതിയ നിറഭേദത്തിന്റെ അടിസ്ഥാനത്തില്‍ മോഡലില്‍ ആകെമൊത്തം മൂന്ന് നിറങ്ങള്‍ ലഭ്യമാകും. പുതിയ ഹിമാലയന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങിയത്.
2018 ഫെബ്രുവരിയോടെ പുതിയ ഹിമാലയന്‍ വിപണിയില്‍ എത്തും. പുതിയ നിറത്തിന് പുറമെ മോട്ടോര്‍സൈക്കിളില്‍ കാര്യമായ മാറ്റങ്ങള്‍ കാണാനില്ല.
Trending On DriveSpark Malayalam:
ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി
ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!
411 സിസി, സിംഗിള്‍-സിലിണ്ടര്‍, ഫോര്‍-സ്‌ട്രോക്ക്, എയര്‍-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനില്‍ തന്നെയാകും പുതിയ ഹിമാലയനും വരിക. 24.5 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് ഇടംപിടിക്കും.
വര്‍ധിച്ച ഓഫ്-റോഡിംഗ് ശേഷിക്ക് വേണ്ടി ഹാഫ്-ഡ്യുപ്ലെക്‌സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഹിമാലയന്റെ ഒരുക്കം. നീളമേറിയ ട്രാവല്‍ സസ്‌പെന്‍ഷനാണ് ഹിമാലയന്റെ ആകര്‍ഷണം.
200 mm ട്രാവലോടെയുള്ള 41 mm ഫ്രണ്ട് ഫോര്‍ക്കുകളാണ് ഹിമാലയനില്‍ ഇടംപിടിക്കുന്നത്. 180 mm വീല്‍ ട്രാവലോടെയുള്ളതാണ് റിയര്‍ മോണോ ഷോക്ക്.
നിലവില്‍ 300 mm ഡിസ്‌ക് മുന്‍ടയറിലും, 240 mm ഡിസ്‌ക് പിന്‍ടയറിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ഒരുക്കുന്നുണ്ട്. അതേസമയം എബിഎസിന്റെ അഭാവം ഹിമാലയനില്‍ റോയല്‍ എന്‍ഫീല്‍ഡ് നേരിടുന്ന വിമര്‍ശനങ്ങളില്‍ ഒന്നാണ്.
220 mm ആണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. ട്രെഡ് പാറ്റേണ്‍ ടയറുകള്‍, വീതി കുറഞ്ഞ ഹാന്‍ഡില്‍ബാര്‍, പരിഷ്‌കരിച്ച സീറ്റ്, ഇടുങ്ങിയ ഫ്യൂവല്‍ ടാങ്ക് എന്നിവയെല്ലാം ഹിമാലയന്റെ ഓഫ്-റോഡിംഗ് ശേഷിയോട് നീതി പുലര്‍ത്തുന്നതാണ്.
മുകളിലേക്ക് മുഖം മുയര്‍ത്തി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ജലാശയങ്ങളും ഒരുപരിധി വരെ മോട്ടോര്‍സൈക്കിളിന് മുന്നില്‍ ഒരു വെല്ലുവിളിയല്ല.
5,000 രൂപ മുതല്‍ 6,000 രൂപ വരെ വിലവര്‍ധനവിലാകും പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ വിപണിയില്‍ അണിനിരക്കുക. എന്തായാലും ഈ വര്‍ഷം വിപണിയില്‍ കാര്യമായി കളം നിറയാനുള്ള തയ്യാറെടുപ്പിലാണ് റോയല്‍ എന്‍ഫീല്‍ഡ്.
തണ്ടര്‍ബേര്‍ഡ് 350X, 500X മോട്ടോര്‍സൈക്കിളുകളും വിപണിയില്‍ അവതരിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. പിന്നാലെ ഇന്റര്‍സെപ്റ്റര്‍ 650 യും കോണ്‍ടിനന്റല്‍ ജിടി 650 യും ഇന്ത്യന്‍ തീരമണയും.
Trending On DriveSpark Malayalam:
പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ
കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here