റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളാണ് യമഹ. നിലവിൽ ജാപ്പനീസ് ബ്രാൻഡിന് ഇന്ത്യൻ ശ്രേണിയിൽ നിരവധി സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളുമാണുള്ളത്.

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

എന്നിരുന്നാലും ഒരു പുതിയ മോട്ടോർസൈക്കിൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി യമഹ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏറെ നാളായി പുറത്തുവരുന്ന അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് XSR 155 എന്ന റെട്രോ സ്റ്റൈൽ ഉള്ള ഒരു മോഡലാണ്.

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

ഇതിലൂടെ ഇന്ത്യയിൽ ഒരു പുതിയ സെഗ്മെന്റ് തന്നെ ആരംഭിക്കാനും യമഹയ്ക്ക് സാധിക്കും എന്നതും ഏറെ കൗതുകകരമാണ്. 2019 ഓഗസ്റ്റിൽ XSR 155 ബൈക്കിനെ കമ്പനി തായ്‌ലൻഡിൽ 2019 ഓഗസ്റ്റിൽ വീണ്ടും പുറത്തിറക്കിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

MOST READ: കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

തായ്‌ലൻഡിന് പുറമെ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇത് വിപണനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ റെട്രോ മോഡലുകൾക്ക് ഏറെ ആരാധകരുള്ള ഇന്ത്യയിലും XSR 155 എത്തിക്കാനുള്ള ശ്രമത്തിലാണ് യമഹ.

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

ഇത് രാജ്യത്ത് സ്വന്തമായി ഒരു ഇടം സൃഷ്ടിക്കും. കൂടാതെ വിപണിയിൽ എത്തിയാൽ രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന റെട്രോ മോട്ടോർസൈക്കിൾ കൂടിയായിരിക്കും ഇത്.

MOST READ: ടാറ്റ സുമോ നിരത്തൊഴിഞ്ഞത് 25 വര്‍ഷത്തെ ചരിത്രവുമായി; അറിഞ്ഞിരിക്കണം ഈ 5 കാര്യങ്ങള്‍

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

യമഹ YZF R15 V3.0 പതിപ്പിന്റെ അതേ പ്ലാറ്റ്ഫോം തന്നെയാണ് XSR 155 റെട്രോ മോഡലിനും അടിവരയിടുന്നത്. ഇതിലെ 155 സിസി ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക്, SOHC 4-വാൽവ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 10,000 rpm-ൽ പരമാവധി 18.6 bhp കരുത്തും 8,500 rpm-ൽ 14.1 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

ആറ് സ്പീഡ് കോൺസ്റ്റെന്റ് മെഷ് ഗിയർബോക്സാണ് ഗിയർബോക്സ് ചുമതലകൾ കൈകാര്യം ചെയ്യുന്നത്. രൂപകൽപ്പനയുടെ കാര്യത്തിൽ XSR 155 വലിയ മോഡലായ XSR 700, XSR 900 പതിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു.

MOST READ: ബിഎസ് VI പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് അവതരിപ്പിച്ച് ബജാജ്; വില 79,079 രൂപ

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

2,007 മില്ലീമീറ്റർ നീളം, 804 മില്ലീമീറ്റർ വീതി, 1,330 മില്ലീമീറ്റർ നീളമുള്ള വീൽബേസ് 134 കിലോഗ്രാം ഭാരം എന്നിങ്ങനെയുള്ള അളവുകളിലാണ് റെട്രോ ബൈക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സീറ്റ് ഉയരം 810 മില്ലിമീറ്ററാണ്. കൂടാതെ ബൈക്കിന് 10.4 ലിറ്റർ ഇന്ധന ടാങ്കും ലഭിക്കും.

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ ക്രമീകരിക്കാവുന്ന മോണോ-ഷോക്ക് എന്നിവയാണ് സസ്പെൻഷൻ സജ്ജീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തായ്‌ലൻഡ് മോഡലിന് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ലഭിക്കുന്നതും സ്വാഗതാർഹമാണ്.

MOST READ: 15,000 രൂപ ഡൗൺ‌പെയ്‌മെന്റിൽ ബുള്ളറ്റ് സ്വന്തമാക്കാം

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

സവിശേഷതകളുടെ കാര്യത്തിൽ യമഹ XSR 155 ആവശ്യമായ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്ന എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്‌ദാനം ചെയ്യുന്നു. 17 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകളാണ് ബൈക്കിൽ ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലാമ്പും റെട്രോ ലുക്കിനെ ആകർഷകമാക്കുന്നു.

റെട്രോ ലുക്കുമായി യമഹ XSR 155, ഉടൻ ഇന്ത്യയിലേക്ക് എത്തിയേക്കും

ഉത്സവ സീസണോടുകൂടി യമഹ XSR 155 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെട്രോ ബൈക്കിന് ഏകദേശം 1.4 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha XSR 155 Retro Bike Could Launch In India. Read in Malayalam
Story first published: Monday, June 15, 2020, 19:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X