പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മലേഷ്യൻ വിപണിയിൽ 2021 HR-V ഔദ്യോഗികമായി അവതരിപ്പിച്ചു. പുതിയ മോഡലിന് മുമ്പത്തേതിനേക്കാൾ ചെറിയ മാറ്റങ്ങൾ മാത്രമേയുള്ളൂ.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

HR-V -ക്ക് ഇപ്പോൾ സംയോജിത ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനമുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ലഭിക്കുന്നു. ഇതുകൂടാതെ, വാഹനത്തിന് സെന്റർ കൺസോളിൽ രണ്ട് അധിക യുഎസ്ബി പോർട്ടുകളും ലഭിക്കുന്നു.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

HR-V ഹൈബ്രിഡിൽ എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഫോഗ്‌ലാമ്പുകൾ, എൽഇഡി ടൈൽ‌ലൈറ്റുകൾ എന്നിവയും പുതിയ ലെതർ പൊതിഞ്ഞ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉൾപ്പെടുന്നു.

MOST READ: താങ്ങാനാകുന്ന വിലയില്‍ കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

നിലവിലുണ്ടായിരുന്ന ‘ഓർക്കിഡ് വൈറ്റ് പേൾ' പെയിന്റ് ഓപ്ഷൻ കമ്പനി നിർത്തലാക്കി, അതിന്റെ സ്ഥാനത്ത് ‘പ്ലാറ്റിനം വൈറ്റ് പേൾ' വാഗ്ദാനം ചെയ്യുന്നു.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

E, ഹൈബ്രിഡ് i-DCD, V, RS എന്നിങ്ങനെ HR-V -യുടെ നാല് വകഭേദങ്ങൾ മലേഷ്യയിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഹൈബ്രിഡ് i-DCD -യുടെ അപ്ഡേറ്റ് ചെയ്ത വില പ്രഖ്യാപിച്ചിട്ടില്ല, മറ്റ് വേരിയന്റുകളുടെ വില E വേരിയന്റിന് RM 104,000 (ഏകദേശം 18.88 ലക്ഷം രൂപ), V -ക്ക് RM 113,422 (20.54 ലക്ഷം രൂപ), RS -ന് RM 118,582 (21.48 ലക്ഷം രൂപ) എന്നിങ്ങനെയാണ്.

MOST READ: പുതിയ ഫീച്ചറുകള്‍ വെളിപ്പെടുത്തി പുതുതലമുറ സെലേറിയോയുടെ പരീക്ഷണയോട്ടം

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

മെച്ചപ്പെടുത്തിയ HR-V മലേഷ്യക്കാർക്ക് പരിചയപ്പെടുത്തുന്നതിൽ ഹോണ്ട മലേഷ്യ ആവേശത്തിലാണ് എന്ന് ഹോണ്ട മലേഷ്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ തോചി ഇഷിയാമ പറഞ്ഞു.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ തങ്ങൾ നിരന്തരം പരിശ്രമിക്കുന്നതിനാൽ ഈ മെച്ചപ്പെടുത്തിയ മോഡൽ ഉപഭോക്താക്കളുടെ ഫീഡ്‌ബാക്കിന്റെ ഫലമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

MOST READ: ബോക‌്സ്‌റ്റർ സൂപ്പർ കാറിന്റെ ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ച് പോർഷ

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

1.8 ലിറ്റർ i-VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട HR-V -ൽ പ്രവർത്തിക്കുന്നത്, പരമാവധി 6,500 rpm -ൽ 142 bhp കരുത്തും, 4,300 rpm -ൽ 172 Nm പരമാവധി torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണിത്.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

ഈ മോട്ടോർ ഒരു CVT യൂണിറ്റിലേക്ക് ജോടിയാകുന്നു, മാത്രമല്ല വാഹനത്തിന് സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: കിടിലൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി 2021 CBR150R വിപണിയിൽ; ഇന്ത്യയിലേക്ക് എത്തുമോ?

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിന് ECON മോഡ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹോണ്ട ലെയിൻവാച്ച്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ എന്നിവയും ഇതിന് ലഭിക്കും.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട HR-V മലേഷ്യയിലെ ഒരു ജനപ്രിയ വാഹനമാണ്, 2020 -ൽ ബ്രാൻഡിന്റെ വിൽപ്പനയുടെ 17 ശതമാനം വാഹനം വഹിച്ചിരുന്നു.

പരിഷ്ക്കരിച്ച 2021 HR-V അവതരിപ്പിച്ച് ഹോണ്ട

വാഹനത്തിന്റെ അടിസ്ഥാന ‘V' ട്രിം ഈ ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ വേരിയന്റാണ്, കഴിഞ്ഞ വർഷം മലേഷ്യൻ വിപണിയിൽ മൊത്തം HR-V വിൽപ്പനയുടെ 41 ശതമാനവും ഈ വേരിയന്റാണ് സംഭാവന ചെയ്തത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Unveiled Updated 2021 HR-V SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X