Just In
- 4 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 5 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 6 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 6 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- News
തപ്സി പന്നുവിനും അനുരാഗ് കശ്യപിനുമെതിരെ ആദായനികുതി വകുപ്പ്, കോടികളുടെ ക്രമക്കേടെന്ന്
- Lifestyle
ഗര്‍ഭകാലത്ത് ബദാം ഓയില്‍ ഉപയോഗം; അറിഞ്ഞിരിക്കണം ഇതെല്ലാം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബോക്സ്റ്റർ സൂപ്പർ കാറിന്റെ ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ച് പോർഷ
സൂപ്പർ സ്പോർട്‌സ് കാർ നിർമാതാക്കളായ പോർഷയുടെ ബോക‌്സ്‌റ്റർ വിപണിയിൽ എത്തിയിട്ട് 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഈ ആഘോഷത്തിന്റെ ഭാഗമായി കാറിന്റെ ഒരു ആനിവേഴ്‌സറി ലിമിറ്റഡ് എഡിഷൻ വേരിയന്റിനെ കമ്പനി അവതരിപ്പിച്ചു.

സ്പെഷ്യൽ എഡിഷൻ ബോക്സ്റ്ററിന്റെ1,250 യൂണിറ്റുകൾ മാത്രമാണ് പോർഷ നിർമിക്കുകയുള്ളൂ. പുതിയ ബോക്സ്സ്റ്റർ 25 ഇയേഴ്‌സ് മോഡൽ 718 ബോക്സ്റ്റർ GTS 4.0 വേരിയന്റെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ 1993 ലെ ഡെട്രോയിറ്റ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച യഥാർഥ ബോക്സ്സ്റ്റർ ആശയത്തിൽ നിന്ന് സ്റ്റൈലിംഗ് സൂചകങ്ങളും സ്പെഷ്യൽ എഡിഷൻ വേരിയന്റ് കടമെടുത്തിട്ടുണ്ട്.
MOST READ: ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് കാർ 'അയോണിക് 5'; ടീസർ കാണാം

നാല് തലമുറകളായി വ്യാപിച്ചു കിടക്കുന്ന പോർഷ ബോക്സ്റ്ററിന്റെ 357,000 യൂണിറ്റുകളാണ് ബ്രാൻഡ് ആഗോളതലത്തിൽ തന്നെ ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. 290 കിലോവാട്ട് (400 bhp) ശേഷിയുള്ള 4.0 ലിറ്റർ ആറ് സിലിണ്ടർ ബോക്‌സർ എഞ്ചിനാണ് ബോക്സ്സ്റ്റർ 25 ഇയേഴ് സ്പെഷ്യൽ എഡിഷന് പതിപ്പിന് കരുത്ത് പകരുന്നത്.

മാനുവൽ ആറ് സ്പീഡ് ഗിയർബോക്‌സും ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ പരമാവധി 293 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ സ്പോർട്‌സ് കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ വെറും നാല് സെക്കൻഡ് മാത്രം മതിയാകും.
MOST READ: ടർബോ പെട്രോൾ കരുത്തിൽ ആൾട്രോസിനെ അവതരിപ്പിച്ച് ടാറ്റ

വ്യത്യസ്‌തമായ കോൺട്രോസ്റ്റിംഗ് നിയോഡൈം കളറുള്ള ജിടി സിൽവർ മെറ്റാലിക് ബോഡി പെയിന്റിലാണ് വാഹനം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫ്രണ്ട് ആപ്രോണിന് കൂപ്പർ പോലുള്ള ഷിമ്മെറിംഗ് ബ്രൗൺ നിറമാണ് നൽകിയിരിക്കുന്നത്.

അതോടൊപ്പം ടു-ടോൺ 20 ഇഞ്ച് അലോയ് വീലുകൾ വശങ്ങളെ മനോഹരമാക്കുന്നു. ഡീപ് ബ്ലാക്ക് മെറ്റാലിക്, കരാര വൈറ്റ് മെറ്റാലിക് എക്സ്റ്റീരിയർ നിറങ്ങളിലും ബോക്‌സ്‌റ്റർ 25 ഇയർ പോർഷ വാഗ്ദാനം ചെയ്യുന്നുണ്ട്. അലുമിനിയം രൂപത്തിലുള്ള ഫ്യുവൽ ഫില്ലർ ക്യാപ് എക്‌സ്‌ക്ലൂസീവ് ഡിസൈൻ ശൈലിയെ മെച്ചപ്പെടുത്തുന്നു.
MOST READ: പുത്തൻ മാരുതി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ എത്തും

സ്പോർട്സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ ഹൈ-ഗ്ലോസ് ടെയിൽപൈപ്പുകളും അലുമിനിയത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം വിൻഡ്‌സ്ക്രീൻ ചുറ്റുപാട് കോൺട്രാസ്റ്റിംഗ് ബ്ലാക്കിലാണ് നൽകിയിരിക്കുന്നത്.

റെഡ് ഫാബ്രിക് കൺവേർട്ടിബിൾ ടോപ്പ് ഉപയോഗിച്ച് ബോർഡാക്‌സ് ലെതറിലാണ് ഇന്റീരിയർ നിർമിച്ചിരിക്കുന്നത്. അത് എംബോസ്ഡ് ബോക്സ്സ്റ്റർ 25 ലെറ്ററിംഗും വഹിക്കുന്നു.

പുതിയ മോഡലിന്റെ ക്യാബിനിൽ ഒരു അലുമിനിയം പാക്കേജ്, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്പോർട്സ് സീറ്റുകൾ, 'ബോക്സ്സ്റ്റർ 25' ലെറ്ററിംഗ് ഉള്ള ഡോർ സിൽ ട്രിംസ്, ഹീറ്റഡ് ജിടി മൾട്ടിഫംഗ്ഷൻ സ്പോർട്സ് ലെതർ സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുന്നു.

10 മില്ലിമീറ്റർ താഴ്ന്ന ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ് സ്പോർട്സ് സസ്പെൻഷൻ, മെക്കാനിക്കൽ ലിമിറ്റഡ്-സ്ലിപ്പ് ഡിഫറൻഷ്യൽ ഉള്ള ടോർഖ് വെക്ടറിംഗ് എന്നിവയാണ് പട്ടികയിലെ മറ്റ് സവിശേഷതകൾ. ശ്രദ്ധേയമായ റൈഡിംഗ് അനുഭവവും ഡൈനാമിക് ഹാൻഡിലിംഗും വാഗ്ദാനം ചെയ്യുന്നതിനായാണ് ഈ സവിശേഷതകൾ സംയോജിപ്പിരിക്കുന്നത്.