ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ അയോണിക് 5 മിഡ്‌സൈസ് സി‌യുവിയുടെ ആദ്യ ചിത്രങ്ങളും വീഡിയോകളും പുറത്തിറക്കി.

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

അയോണിക് സമർപ്പിത BEV ലൈനപ്പ് ബ്രാൻഡിലെ ആദ്യ മോഡലാണ് ഇത്. കമ്പനിയുടെ നിരയിൽ നിന്നുള്ള അടുത്ത തലമുറ ഇലക്ട്രിക് കാറുകൾക്കായി മാത്രമായി നിർമിച്ച ഹ്യുണ്ടായിയുടെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമുമായി ഇണചേർന്ന ആദ്യത്തെ ഇവി ആയിരിക്കും അയോണിക് 5.

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

അയോണിക് 5-ന്റെ വ്യതിരിക്തവും നൂതനവുമായ ഡിസൈൻ ഘടകങ്ങളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ പ്രദർശിപ്പിക്കുന്ന പിക്‌സൽ-പ്രചോദിത ഹെഡ്‌ലൈറ്റുകൾ ഉൾപ്പെടുന്നു.

MOST READ: ഇന്ത്യയിലേക്ക് ചുവടുവെച്ച് ടെസ്‌ല; ആദ്യ ഓഫീസ് ബെംഗളൂരുവിൽ

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

കാറിന്റെ മുഴുവൻ വീതിയിലും വ്യാപിച്ചുകിടക്കുന്ന ഒരു ക്ലാംഷെൽ ഹുഡ് അവതരിപ്പിക്കുന്ന ആദ്യത്തെ ഹ്യുണ്ടായി വാഹനമായിരിക്കും ഇതെന്ന പ്രത്യേകതയും ഏറെ ശ്രദ്ധേയമാകും. പൂർണമായും അടച്ച ഗ്രില്ലും ഡിജിറ്റൽ സൈഡ് മിററുകളും അയോണിക് 5 ഇലക്‌ട്രിക് സിയുവിയുടെ മുൻഭാഗം പൂർത്തിയാക്കുന്നു.

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

ഹ്യുണ്ടായിയുടെ ഡിസൈൻ ഡി‌എൻ‌എ സ്ഥാപിച്ച നൂതന രൂപകൽപ്പനയിലൂടെ പുതിയ ഉപഭോക്തൃ അനുഭവം അയോണിക് 5 അവതരിപ്പിക്കുന്നുവെന്ന് കമ്പനിയുടെ ഗ്ലോബൽ ഡിസൈൻ സെന്റർ സീനിയർ വൈസ് പ്രസിഡന്റും ഹെഡ് സാങ്‌യൂപ്പ് ലീ പറഞ്ഞു.

MOST READ: ടെസ്‌ലക്ക് പിന്നാലെ ട്രൈറ്റൺ ഇലക്‌‌ട്രിക്കും ഇന്ത്യയിലേക്ക്; എത്തുന്നത് N4 സെഡാനുമായി

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

അയോണിക് 5-ന്റെ പ്രധാന സാങ്കേതികവിദ്യകളെക്കുറിച്ച് സൂചന നൽകുന്ന നാല് ടീസർ വീഡിയോകളും ഹ്യുണ്ടായി പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് ‘അൾട്ടിമേറ്റ് ക്യാമ്പിംഗ്' വീഡിയോകൾ ഒരു പൊതു വൈദ്യുതി വിതരണമായി പ്രവർത്തിക്കുന്ന അയോണിക് 5 ന്റെ വെഹിക്കിൾ ടു ലോഡ് ടെക്നോളജിയെ കുറിച്ചാണ് വിശദീകരിക്കുന്നത്.

കൂടാതെ മറ്റൊരു ക്ലിപ്പിൽ അഞ്ച് മിനിറ്റ് ചാർജ് ഉപയോഗിച്ച് 100 കിലോമീറ്ററിൽ കൂടുതൽ ഓടിക്കാൻ പ്രാപ്തമാക്കുന്ന അയോണിക് 5-ന്റെ അൾട്രാ ഫാസ്റ്റ് ചാർജിംഗ് കഴിവ് എടുത്തുകാണിക്കുന്നു. 309 bhp പവറിനൊപ്പം ഓൾ വീൽ ഡ്രൈവുമായി അയോണിക് 5 വരാൻ സാധ്യതയുണ്ട്.

MOST READ: ട്രംപിന്റെ റോൾസ് റോയ്സിന് വില പറയാൻ ബോബി ചെമ്മണ്ണൂർ

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

ഇതിന് അഞ്ച് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ബാറ്ററി പായ്ക്കിന്റെ വിശദാംശങ്ങൾ ഇപ്പോഴും ബ്രാൻഡ് പൂർണമായും വെളിപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

എന്നിരുന്നാലും ഒറ്റ ചാർജിൽ 450 കിലോമീറ്റർ സഞ്ചരിക്കാൻ അയോണിക് 5-ന് കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2021 ഫെബ്രുവരിയിൽ ഒരു വെർച്വൽ വേൾഡ് പ്രീമിയർ ഇവന്റിൽ അയോണിക് 5 അരങ്ങേറും.

ഹ്യുണ്ടായിയുടെ പുതിയ 'അയോണിക് 5' ഇലക്ട്രിക് കാർ; ടീസർ കാണാം

എന്നാൽ ഇന്ത്യയിലേക്ക് വാഹനം എത്തുമോ എന്നകാര്യം ഹ്യുണ്ടായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആഭ്യന്തര വിപണിയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്താൽ കമ്പനി വാഹനത്തെ അവതരിപ്പിക്കാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Teased New Ioniq 5 Electric Car. Read in Malayalam
Story first published: Wednesday, January 13, 2021, 14:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X