ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ്ബാക്ക് ലോഞ്ച് ചെയ്തു
ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ്ബാക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ആണ് വാഹനത്തിന്റെ അവതരണം നടത്തിയത്. ഓഡി ഇന്ത്യയുടെ വാഹനങ്ങളില്‍ ഏറ്റവും കരുത്തുറ്റതാണ് ഓഡി ആര്‍എസ്7 സ്‌പോര്‍ട്‌സ്ബാക്ക്.
ഓഡി എ7 സെഡാനിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് ആര്‍എസ്7. മുംബൈ എക്‌സ്‌ഷോറൂം നിരത്ത് പ്രകാരം 1,28,56000 രൂപ വിലവരും വാഹനത്തിന്.
മമ്മൂട്ടിയുടെ ഓഡി എ7 സപോർട്ബാക്ക്
4 ലിറ്റര്‍ ടിഎഫ്എസ്‌ഐ ട്വിന്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ആര്‍എസ്7-ല്‍ ഉള്ളത്. 6700 ആര്‍പിഎമ്മില്‍ 560 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 1750-5500 ആര്‍പിഎമ്മില്‍ 700 എന്‍എം ചക്രവീര്യമുല്‍പാദിപ്പിക്കും ഇവന്‍.
സൽമാൻറെ വണ്ടി കേടായി: ട്വിറ്ററിൽ തെറിവിളി
മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 3.9 സെക്കന്‍ഡ് നേരമാണ് ആര്‍എസ്7 എടുക്കുക. പരമാവധി വേഗത, മണിക്കൂറില്‍ 250 കിലോമീറ്റര്‍. ഇത് ഇന്ത്യയുടെ വേഗതാപരിധിയ്ക്കനുസൃതമായി എന്‍ജിന്‍ കരുത്തിനെ ഇലക്ട്രികമായി തടഞ്ഞുനിറുത്തിയതാണ്. മറിച്ചായിരുന്നു കാര്യങ്ങളെങ്കില്‍ മണിക്കൂറില്‍ 305 കിലോമീറ്റര്‍ വരെ വേഗത പിടിക്കാന്‍ വാഹനത്തിന് സാധിക്കും.
സൽമാൻറെ പക്കൽ എത്ര വണ്ടികളുണ്ട്?
8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിലുള്ളത്.


Click it and Unblock the Notifications
