ബജാജ് ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

By Santheep

ദീർഘകാലമായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ബജാജ് ആർഇ60 മോഡലിന്റെ വിപണിപ്രവേശത്തിന് തിയ്യതി നിശ്ചയിച്ചു. സെപ്തംബർ 25നാണ് ഈ നാലുചക്രവാഹനം വിപണിയിലെത്തുക.

ബജാജിന്റെ ഈ പുതിയ ഉദ്യമത്തെ അടുത്തറിയാം താഴെ താളുകളിൽ.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

216സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എൻജിനാണ് ആർഇ60 മോഡലിലുള്ളത്. ഈ പെട്രോൾ എൻജിൻ 20 പിഎസ് കരുത്തുൽപാദിപ്പിക്കുന്നു. ഒരു 4 സ്പീഡ് ഗിയർബോക്സാണ് എൻജിൻ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

നിലവിൽ വിപണിയിലുള്ള ഓട്ടോറിക്ഷകൾക്കു മുകളിലായിട്ടാണ് ആർഇ60 മോഡൽ ഇടംപിടിക്കുക. മണിക്കൂറില്‍ 70 കിലോമീറ്റര്‍ പരമാവധി വേഗത പകരാന്‍ വാഹനത്തിന് സാധിക്കും.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

ഗിയര്‍ഷിഫ്റ്റ് ലിവര്‍ ഡാഷ്‌ബോര്‍ഡിലാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് മുന്‍ കാബിനിലെ സ്ഥലസൗകര്യം വര്‍ധിപ്പിക്കും. ആർഇ60 എൻജിൻ പകരുക ലിറ്ററിന് 37 കിലോമീറ്റർ മൈലേജാണെന്ന് കേൾക്കുന്നു.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

ഓട്ടോറിക്ഷകളെ അപേക്ഷിച്ച് സ്ഥലസൗകര്യം കൂടുതലുണ്ട് ആർഇ60 മോഡലിൽ. നാല് ചക്രങ്ങളുള്ളത് ഓട്ടോറിക്ഷകളെക്കാൾ മികച്ച സ്ഥിരത വാഹനത്തിന് നൽകുന്നു. എൻജിൻ ശേഷിയും താരതമ്യേന കൂടുതലാണ്.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

ഓട്ടോറിക്ഷകൾ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ പിന്നാക്കമാണ്. ആർഇ60 മോഡൽ ഇക്കാര്യത്തിൽ വളരെ മുന്നാക്കമൊന്നുമല്ല. എങ്കിലും താരതമ്യേന മെച്ചമായിരിക്കും എന്ന് പ്രതീക്ഷിക്കാം. ഹാർഡ് റൂഫാണ് വാഹനത്തിനുള്ളത്.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

വലിയ വിവാദങ്ങൾക്കു ശേഷമാണ് ആർഇ60 മോഡൽ നിരത്തിലിറങ്ങുന്നത്. നേരത്തെ ഇത്തരം വാഹനങ്ങൾ നിരത്തിലെത്തിക്കാൻ വകുപ്പുണ്ടായിരുന്നില്ല. ക്വാഡ്രിസൈക്കിൾ എന്ന വിഭാഗത്തിലാണ് ഈ വാഹനം പെടുന്നത്. റെയിൽവേ സ്റ്റേഷനുകളിലും മറ്റും കാണാറുള്ള ആ ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തിൽ. ഇവ നിരത്തിലിറക്കാൻ പാടില്ല എന്ന ചട്ടത്തെ വൻ ലോബീയിംങ് വഴി മറികടക്കുകയായിരുന്നു ബജാജ്.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

ഇതിനെതിരെ ടാറ്റ അടക്കമുള്ള കമ്പനികൾ രംഗത്തുവന്നു. കാറുകളുടെ കാര്യത്തിൽ രാജ്യം ഇതിനകം നടത്തിയിട്ടുള്ള മുന്നേറ്റങ്ങളെ അപ്രസക്തമാക്കും ആർഇ60 പോലുള്ള വാഹനങ്ങൾക്ക് അനുമതി നൽകിയാൽ എന്നായിരുന്നു ടാറ്റയുടെ വാദം. കാർമേഖലയിൽ ഈ വാദത്തിന് വലിയ പിന്തുണ കിട്ടുകയും ചെയ്തു. എന്നാൽ, ഇതിനെയെല്ലാം മറികടക്കാൻ ബജാജിന് സാധിച്ചു.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

2 ലക്ഷത്തിന് താഴെയായിരിക്കും ബജാജ് ആർഇ60 ക്വാഡ്രിസൈക്കിളിന് വില. വാണിജ്യവാഹനം എന്ന നിലയിലായിരിക്കും ഈ ക്വാഡ്രിസൈക്കിളിന്റെ വിപണിനിലപാട്.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

ചെറുകാർ നിർമിക്കണമെന്ന ആഗ്രഹവുമായി നടന്നിരുന്ന ഫ്രഞ്ച് കാർനിർമാതാവ് റിനോ ബജാജിനെ സമീപിച്ചതോടെയാണ് ആർഇ60യുടെ ജനനത്തിന് വഴിയൊരുക്കിയ സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ഇരുവരും ഒരു സഖ്യമുണ്ടാക്കി അതിൽ ചെറുകാറുകൾ നിർമിക്കാമെന്നായിരുന്നു പ്രപ്പോസൽ.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

റിനോ ആവശ്യപ്പെട്ടതു പ്രകാരം ബജാജ് ഒരു കാർ നിർമിക്കുകയും ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. റിനോയുടെ പ്രതിനിധികൾ ബജാജിന്റെ കാർ കാണാനെത്തി. റിനോ പ്രതിനിധികളെ അന്തംവിടുവിച്ച പ്രസ്തുത 'കാർ' മോഡലാണ് ആർഇ60 എന്ന പേരിൽ അറിയപ്പെടുന്നത്.

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

സഖ്യം നിർമിക്കാമെന്ന തീരുമാനത്തിൽ നിന്നും പിൻവലിഞ്ഞ റിനോ പിന്നീട് സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുത്ത ചെറുകാറാണ് ക്വിഡ് ഹാച്ച്ബാക്ക്. ഈ കാർ സെപ്തംബർ 24നാണ് വിപണി പിടിക്കുക. തൊട്ടടുത്ത ദിവസം ബജാജ് ആർഇ60യും വിപണി പിടിക്കും!

ആർഇ60 സെത്പംബർ 25ന് ലോഞ്ച് ചെയ്യും

ഓട്ടോറിക്ഷകള്‍: ഒരു മൂന്നാംലോക ജീവിതത്തിന്റെ കഥ

ടെറ ആര്‍6 ഇലക്ട്രിക് ഓട്ടോ ഇന്ത്യയില്‍ അവതരിച്ചു

തീതുപ്പുന്ന സായുധ ബജാജ് ഓട്ടോറിക്ഷ, 600 കുതിരശക്തി!

ഓട്ടോറിക്ഷകള്‍ നിരത്തില്‍ ചിരിയുണര്‍ത്തുമ്പോള്‍

ഓട്ടോക്കാരന്‍, നാലും തെരിഞ്ച റൂട്ട്ക്കാരന്‍...

സണ്ണി ലിയോണ്‍ ഓട്ടോസ്റ്റാന്‍ഡിനെ കോരിത്തരിപ്പിച്ചപ്പോള്‍

More from DriveSpark

Article Published On: Thursday, September 24, 2015, 7:17 [IST]
English summary
Bajaj RE60 Launching On September 25th.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X