ആസിയാൻ ക്രാഷ് ടെസ്റ്റ്: 2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

By Santheep

സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ വലിയ വിമർശനങ്ങളേറ്റു വാങ്ങിയ മോഡലാണ് ഡാറ്റ്സൻ ഗോ. ഡാറ്റ്സൻ എന്ന ബ്രാൻഡിന്റെ ജനനം സംഭവിച്ച് അധികനാൾ പിന്നിടും മുമ്പേ ഈ വിമർശനങ്ങൾ വന്നുമൂടി. ബ്രാൻഡിന്റെ വളർച്ചയെ ഇത് കാര്യമായി ബാധിക്കുകയുണ്ടായി. എന്തായാലും പുതിയതായി വരുന്ന വാർത്തകൾ ഡാറ്റ്സനെ സംബന്ധിച്ചിടത്തോളം ആശ്വാസജനകമാണ്.

ആസിയാൻ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് 2 സ്റ്റാർ റേറ്റിങ് നേടിയതാണ് പുതിയ വാർത്ത. ക്രാഷ് ടെസ്റ്റ് റിസൾട്ട് വിശദമായി അറിയാം താഴെ.

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കു വേണ്ടി ക്രാഷ് ടെസ്റ്റുകൾ നടത്തുന്ന സംഘടനയാണ് ആസിയാൻ എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം.

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

ഇന്തോനീഷ്യയിൽ വിൽക്കുന്ന ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഒരു ഡ്രൈവർ സൈഡ് എയർബാഗോടു കൂടിയാണ് ഈ മോഡൽ വിപണിയിലെത്തുന്നത്.

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

മുതിർന്നവരുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ 6.82 പോയിന്റുകളാണ് ഗോ ഹാച്ച്ബാക്ക് നേടിയത്. ഇക്കാര്യത്തിൽ 2 സ്റ്റാർ റേറ്റിങ് നേടി. കുട്ടികളുടെ സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തിലും 2 സ്റ്റാർ റേറ്റിങ്ങാണ് ഗോ നേടിയിരിക്കുന്നത്.

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

മുൻവശത്തുനിന്നുള്ള ആഘാതം ചെറുക്കുന്ന കാര്യത്തിലാണ് ഗോ ഹാച്ച്ബാക്കിന് 2 സ്റ്റാർ റേറ്റിങ്ങുള്ളത്. വശങ്ങളിൽ നിന്നുള്ള ആഘാതം ചെറുക്കുന്ന കാര്യത്തിൽ ഗോ ഹാച്ച്ബാക്ക് പരാജയമാണെന്ന് ആസിയാൻ എൻസിഎപി വിധിയെഴുതി.

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

സത്യാവസ്ഥ മനസ്സിലാക്കി വിമർശിക്കുന്നതും വെറുതെ കുറ്റം പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കുറ്റം പറച്ചിൽ എളുപ്പമാണ്; വിമർശനം പഠിച്ച് ചെയ്യേണ്ട ഒന്നും. ഇന്ത്യയിൽ ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് നേരിട‌േണ്ടിവന്നത് കുറ്റം പറച്ചിലുകളാണ്. ഗ്ലോബൽ എൻസിഎപി എന്ന സംഘടന ഡാറ്റ്സൻ ഗോ ഹാച്ച്ബാക്കിനെ ടെസ്റ്റ് ചെയ്ത് കാറിന്റെ പ്രശ്നങ്ങൾ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചു. എൻസിഎപി പറഞ്ഞതെല്ലാം ശരിയായിരുന്നു. എന്നാലിത് ആപേക്ഷികമാണെന്ന കാര്യം കുറ്റം പറച്ചിലുകാർ ആലോചിച്ചില്ല.

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

കാറിൽ എയർബാഗുകൾ ഇല്ലെന്നാണ് ഒന്നാമത്തെ ആരോപണം. ഗോ ഹാച്ച്ബാക്ക് നിലനിൽക്കുന്ന സെഗ്മെന്റിൽ ഏതെല്ലാം കാറുകൾക്ക് എയർബാഗുണ്ട്? എബിഎസ് ചേർത്തിട്ടില്ലെന്ന് മറ്റുചിലർ ആരോപിച്ചു. എബിഎസ് എന്നത് ചെലവേറിയ ഒരു സാങ്കേതികതയാണ്. എബിഎസ് ചേർത്ത കാർ രണ്ടര ലക്ഷത്തിന് കിട്ടണമെന്ന് വാശി പിടിക്കുന്നതിനെ മണ്ടത്തരമെന്നല്ലേ വിശേഷിപ്പിക്കാവൂ?

2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കും നേരത്തെ ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിന് എത്തിയിരുന്നു. എയർബാഗില്ലാത്ത ഈ കാറും ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു.

കൂടുതൽ

കൂടുതൽ

ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് റിവ്യൂ

ഡാറ്റ്‌സന്‍ ആള്‍ട്ടോ എതിരാളി 2016ല്‍

ഡാറ്റ്‌സന്‍ ഗോ: 10 മോഡിഫിക്കേഷന്‍ നിര്‍ദ്ദേശങ്ങള്‍

'സുരക്ഷിതമല്ലാത്ത ഗോ ഹാച്ച്ബാക്കിനെ നിസ്സാന്‍ പിന്‍വലിക്കണം!'

More from DriveSpark

Article Published On: Wednesday, September 30, 2015, 15:12 [IST]
English summary
Datsun GO Gets 2-Star Rating In ASEAN NCAP Test.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X