ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

By Santheep

ഇക്കോസ്പോർട് അടങ്ങുന്ന ഇന്ത്യയുടെ ചെറു ക്രോസ്സോവർ വിപണിയിൽ തരക്കേടില്ലാത്ത ഒരു ചലനം സൃഷ്ടിക്കാൻ ഡാറ്റ്സൻ ഗോ ക്രോസ്സോവറിന് സാധിക്കുമെന്നാണ് കരുതേണ്ടത്. നേരത്തെ എത്തിയ ഗോ ഹാച്ച്ബാക്കും ഗോ പ്ലസ് എംപിവിയുമെല്ലാം കാര്യമായ അനക്കങ്ങളൊന്നുമുണ്ടാക്കാതെ കിടപ്പാണ്. ഈ അവസ്ഥയിൽ നിർണായകമായ മാറ്റം വരുത്താൻ ഗോ ക്രോസ്സിന് സാധിക്കും.

ജപ്പാനിലെ ടോക്കിയോ മോട്ടോർ ഷോയിലാണ് ഗോ ക്രോസ്സ് മോഡൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നമുക്കൊന്ന് അടുത്തു കാണാം.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനായിരിക്കും ഗോ ക്രോസ്സിൽ ചേർക്കുന്നത്. ഡസ്റ്റർ, ടെറാനോ എന്നീ മോഡലുകളിൽ ഈ എൻജിൻ ഘടിപ്പിച്ചിട്ടുണ്ട്. നാല് മീറ്ററിനു മുകളിലായിരിക്കും വാഹനത്തിന്റെ നീളം.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

എസ്‌യുവി ക്രോസ്സോവറുകൾക്കും എസ്‌യുവികൾക്കുമെല്ലാം നന്നായി ചേരുന്നതാണ് ഡാറ്റ്സന്റെ ഗ്രില്ല്. ഗോ ക്രോസ്സിൽ ഈ ഗ്രില്ലിന് ഒരൽപം വലിപ്പക്കൂടുതൽ ഫീൽ ചെയ്യുന്നുണ്ട്; എസ്‌യുവിക്ക് തികച്ചും ചേരുന്ന നിലയിൽ.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

ഹെഡ്‌ലാമ്പിനു തൊട്ടു താഴെയായിട്ടാണ് ഫോഗ് ലാമ്പുകൾ ചേർത്തിരിക്കുന്നത്. ഇത് വാഹനത്തിന് ഒരൽപം പരുക്കൻ സൗന്ദര്യം നൽകുന്നുണ്ട്. സ്കോഡ യതിയുടെ മുൻ പതിപ്പിൽ ഇതേ ഡിസൈനാണ് ഉണ്ടായിരുന്നത്.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

വശങ്ങളിൽ നിന്നും പിന്നിൽനിന്നുമുള്ള കാഴ്ച നമ്മെ ശരിക്കും അത്ഭുതപ്പെടുത്തും. അന്തർദ്ദേശീയ നിലവാരമുള്ള ഒരു കിടിലൻ ഡിസൈനാണ് നമ്മുടെ റോഡുകളിലേക്ക് എത്തിച്ചേരാനിരിക്കുന്നത്.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

മികച്ച ഗ്രൗണ്ട് ക്ലിയറൻസ് വാഹനത്തിനുണ്ടെന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. റൂഫിൽ റെയിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഉൽപാദനത്തോടടുത്ത മോഡലാണ് ടൊക്കോയോവിൽ അവതരിപ്പിച്ചിട്ടുള്ളത്.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

വാഹനത്തിന് ചുറ്റുമായി പ്ലാസ്റ്റിക് ക്ലാഡിങ് നൽകിയത് ശ്രദ്ധിക്കുക. കാറിന് സ്പോർടി സൗന്ദര്യം പകരാൻ ഈ ക്ലാഡിങ്ങുകൾക്ക് സാധിക്കുന്നു.

ഡാറ്റ്സൻ ഗോ ക്രോസ്സോവർ തയ്യാറായി!

കേൾക്കുന്ന മറ്റൊരു കാര്യം ഈ കാറിന്റെ പ്ലാറ്റ്ഫോമിനെക്കുറിച്ചുള്ളതാണ്. റിനോയും നിസ്സാനും ചേർന്ന് നിർമിച്ച സിഎംഎഫ്-എ പ്ലാറ്റ്ഫോമിലായിരിക്കും ഈ കാർ വിപണി പിടിക്കുക.

കൂടുതൽ

കൂടുതൽ

ഡാറ്റ്‌സന്‍ ഗോ പ്ലസ് എംപിവി ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ഡാറ്റ്സൻ ഗോ ഹാച്ച്ബാക്ക് റിവ്യൂ

ആസിയാൻ ക്രാഷ് ടെസ്റ്റ്: 2 സ്റ്റാർ നേടി ഡാറ്റ്സൻ ഗോ

മെഴ്സിഡിസ് ആഡംബര അപ്പാർട്ട്മെന്റിൽ താമസിക്കണോ?

More from DriveSpark

Article Published On: Friday, October 30, 2015, 15:05 [IST]
English summary
Datsun's Tokyo Show GO-Cross Concep.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X