ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

By Santheep

2020ൽ നടക്കാനിരിക്കുന്ന ടൊക്കിയോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പുകളിലാണ് ജപ്പാൻ. നേരത്തെ ചൈനയിൽ നടന്ന ഒളിമ്പിക്സ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിനെ മറികടക്കാൻ സാധിച്ചില്ലെങ്കിൽ ജപ്പാന് നാണക്കേടാണ്. സന്നാഹങ്ങളൊരുക്കുന്ന പരിപാടികൾ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

ലോകരാഷ്ട്രങ്ങൾ ജപ്പാനിലെത്തുമ്പോൾ ഞെട്ടിക്കാനായി തയ്യാറാക്കുന്ന നിരവധി കാര്യങ്ങളിലൊന്ന് ഡ്രൈവറില്ലാത്ത റോബോട്ട് ടാക്സികളായിരിക്കും. ഈ ടാക്സികളുടെ ടെസ്റ്റ് ജപ്പാൻ തുടങ്ങാനിരിക്കുകയാണ്. 2020 ആകുമ്പോഴേക്ക് സർവസജ്ജമായിത്തീരും റോബോട്ട് ടാക്സികൾ. ഇവയെക്കുറിച്ച് വിശദമായി അറിയാം താഴെ.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

2020 ആകുമ്പോഴേക്ക് റോബോട്ട് ടാക്സികൾ നിരത്തിലിറങ്ങുമെന്ന് മാത്രമല്ല, പൂർണമായും വാണിജ്യവൽക്കരിക്കപ്പെടുകയും ചെയ്യും. നിരവധി കമ്പനികൾ ഇത്തരം ടാക്സികളിറക്കാൻ തയ്യാറായി രംഗത്തുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഒളിമ്പിക്സിന്റെ വരവ് വളർച്ചയുടെ കാര്യത്തിൽ ഒരു വൻ മുന്നേറ്റമാക്കി മാറ്റാനാണ് ജപ്പാൻ അധികാരികൾ തീരുമാനിച്ചിട്ടുള്ളത്.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

ഫ്യൂജിസാവ എന്ന തീരനഗരത്തിലാണ് റോബോട്ട് കാറുകൾ ടെസ്റ്റ് ചെയ്യുക. ഇവിടുത്തെ ഒരു ചെറിയ പ്രദേശത്ത് പരീക്ഷണ ഓട്ടം ആരംഭിക്കും 2016ൽ. ഏതാണ്ട് അമ്പത് വീടുകളിലുള്ളവരാണ് പരീക്ഷണ ഓട്ടങ്ങളിൽ പങ്കാളികളാവുക.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

വീടുകളിൽ നിന്നും മെയിൻ റോഡിലേക്കും സൂപ്പർമാർക്കറ്റ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും ഈ റോബോട്ട് കാറുകൾ നിർദ്ദേശം പാലിച്ച് സഞ്ചരിക്കും.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

ഓട്ടോമേറ്റഡ് വാഹനങ്ങളുടെ സാങ്കേതികതയിൽ വൈദഗ്ധ്യമുള്ള സെഡ്എംപി എന്ന കമ്പനിയും ദേനാ എന്ന മൊബൈൽ ഇന്റർനെറ്റ് കമ്പനിയും ചേർന്നാണ് റോബോട്ട് ടാക്സികൾ നിർമിക്കുന്നത്. ഈ സഖ്യം ആഗോളതലത്തിലേക്കും വ്യാപിപ്പിക്കാനും പരിപാടിയുണ്ട്.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

തുടക്കത്തിൽ കാറുകളെ പൂർണമായും ആളില്ലാതെ ഓടാൻ വിടില്ല എന്നാണറിയുന്നത്. ഡ്രൈവർമാർ സീറ്റിലുണ്ടായിരിക്കും. അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടാൻ. ഈ റോബോട്ടിക് കാറുകളുടെ ജിപിഎസ്, റഡാർ സംവിധാനങ്ങൾ വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നവയാണെന്ന് ഈ സഖ്യത്തിന് വിശ്വാസമുണ്ട്. എങ്കിലും നിലവിലെ ട്രാഫിക് സാഹചര്യങ്ങളെ പരിഗണിക്കേണ്ടതും അത്യാവശ്യമാണ്.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

നിലവിലെ പരീക്ഷണം വിജയിച്ചാൽ മാത്രമേ 2020 ഒളിമ്പിക്സിൽ ഈ ടാക്സികൾക്ക് സേവനം നടത്താൻ കഴിയൂ. പരീക്ഷണം വിജയിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.

ജപ്പാൻ ഒളിമ്പിക്സിന് റോബോട്ട് ടാക്സികൾ ഇറക്കും!

ലോകത്തിൽ ഏറ്റവുമധികം പ്രായം ചെന്നവരുള്ള സമൂഹമാണ് ജപ്പാന്റേത്. വയസ്സായ ഡ്രൈവർമാരുൾപെടുന്ന അപകടങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ജപ്പാൻ മുന്നിൽത്തന്നെയാണുള്ളത്. ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ് റോബോട്ടിക് ടാക്സികൾ.

കൂടുതൽ

കൂടുതൽ

ഗൂഗിള്‍ കാറിനെക്കുറിച്ച് നിങ്ങളറിയാത്ത 10 കാര്യങ്ങള്‍

സ്വകാര്യതയെ ബാധിക്കും; ഗൂഗിളുമായി സഖ്യത്തിനില്ലെന്ന് ഓഡി

ഡൈംലർ ട്രക്ക് ഡ്രൈവറില്ലാതെ 14 കിലോമീറ്റർ സഞ്ചരിച്ചു

ബ്രിട്ടനിലെ ഡ്രൈവറില്ലാ കാറും സൈബര്‍ ആക്രമണ ഭീഷണിയും

More from DriveSpark

Article Published On: Monday, October 12, 2015, 16:34 [IST]
English summary
Driverless robot taxis to be tested in Japanese town.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X