ഫോഡ് ഫിഗോ ആസ്പയർ: സെഗ്മെന്റിനെ ഞെട്ടിക്കുന്ന 7 കാര്യങ്ങൾ

By Santheep

കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്കാണ് ഫോഡ് ഫിഗോ ആസ്പയർ മോഡൽ വന്നെത്തിയിരിക്കുന്നത്. ഇന്ത്യയിൽ അടുത്തകാലത്തായി രൂപംകൊണ്ട് ഏറ്റവുമധികം വളർച്ച കൈവരിച്ച സെഗ്മെന്റാണിത്. മാരുതിയടക്കം വമ്പന്മാരെല്ലാം കൊമ്പുകോർക്കുന്ന ഈ സെഗ്മെന്റിൽ ഫോഡ് ഫിഗോ ആസ്പയറിന് എന്തെല്ലാം ചെയ്യാനാകുമെന്നാണ് ഇനി അറിയാനുള്ളത്.

കടുത്ത മത്സരത്തിൽ സ്വന്തം ഇടം കണ്ടെത്താൻ ഫോഡ് എന്തെല്ലാമാണ് ഫിഗോ ഹാച്ച്ബാക്കിൽ ചേർത്തിരിക്കുന്നതെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഞങ്ങളുടെ നോട്ടത്തിൽ പ്രത്യേകമായി എടുത്തു പറയേണ്ട ഏഴ് സംഗതികളാണ് ഈ കാറിലുള്ളത്. അവയെ പരിചയപ്പെടാം താഴെ.

01. തുകൽ അപ്ഹോൾസ്റ്ററി

01. തുകൽ അപ്ഹോൾസ്റ്ററി

തുകൽ സീറ്റുകളുമായാണ് ഫിഗോ ആസ്പയർ വിപണിപിടിക്കുന്നത്. ഈ സെഗ്മെന്റിൽ മറ്റൊരു കാറിലും ഇത്തരമൊരു സന്നാഹമില്ല എന്നോർക്കുക. ബീജ് നിറത്തിലുള്ള തുകൽ സീറ്റുകളും പിയാനോ ബ്ലാക്ക് നിറത്തിലുള്ള മറ്റ് ഇന്റീരിയർ ഭാഗങ്ങളുമെല്ലാം ചേർന്ന് വാഹനത്തിനകത്ത് പ്രീമിയം സൗന്ദര്യം കൊണ്ടുവരുന്നു.

02. സ്റ്റോറേജ്

02. സ്റ്റോറേജ്

സ്റ്റോറേജ് സൗകര്യങ്ങളുടെ കാര്യത്തിലും മുന്നിലാണ് ആസ്പയർ സെഡാൻ. കാറിനകത്ത് 20 സ്റ്റോറേജ് കംപാർട്ടുമെന്റികൾ ചേർത്തിരിക്കുന്നു. ഡ്രൈവർസൈഡിൽ ചേർത്തിട്ടുള്ള സ്റ്റോറേജ് കംപാർട്ടുമെന്റിന്റെ കാര്യം പ്രത്യേകം പറയണം. ഡോർ തുറന്നാൽ മാത്രമേ ഈ കംപാർട്ടുംമെന്റ് തുറക്കാനാവൂ. ഇവിടെ വിലപിടിപ്പുള്ളവയൊക്കെ സൂക്ഷിക്കാവുന്നതാണ്.

03. ഡ്യുവൽ ക്ലച്ച് ഗിയർബോക്സ്

03. ഡ്യുവൽ ക്ലച്ച് ഗിയർബോക്സ്

ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് എടുത്തുപറയേണ്ട മറ്റൊരു സംഗതി. 1.5 ലിറ്റർ എൻജിൻ ഘടിപ്പിച്ച ടൈറ്റാനിയം വേരിയന്റിൽ മാത്രമേ ഈ ഗിയർബോക്സ് ചേർത്ത് കിട്ടൂ.

04. എയർബാഗ്

04. എയർബാഗ്

എല്ലാ വേരിയന്റുകളിലും ഡ്യുവൽ എയർബാഗുകൾ ഘടിപ്പിച്ച് സെഗ്മെന്റിന് 'മാതൃക' ആയിരിക്കുകയാണ് ഫോഡ് ആസ്പയർ. ഏറ്റവും ഉയർന്ന വേരിയന്റിൽ ആറ് എയർബാഗുകളാണ് ചേർത്തിരിക്കുന്നത്. ഇതിൽ കർട്ടൻ എയർബാഗുകളും ഉൾപെടുന്നു.

05. സുരക്ഷ

05. സുരക്ഷ

നിരവധി സുരക്ഷാസംവിധാനങ്ങൾ ചേർത്തിട്ടുണ്ട് ഈ വാഹനത്തിൽ. ഇവയിലൊന്നാണ് മൈകീ സാങ്കേതികത. വാഹനത്തിന്റെ പരമാവധി വേഗതയുടെ പരിധി നിശ്ചയിക്കുക, ഓഡിയോ വോള്യം നിയന്ത്രിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ‌ ഈ സാങ്കേതികതയ്ക്ക് ചെയ്യാനാവും.

06. ഇന്റീരിയർ സ്പേസ്

06. ഇന്റീരിയർ സ്പേസ്

മികച്ച ഇന്റീരിയർ സ്പേസാണ് മറ്റൊന്ന്. സെഗ്മെന്റിൽ ഇടമുറപ്പിക്കാൻ ഈ അകസൗകര്യം അവസരം നൽകും.

07. മൈഫോഡ് ഡോക്ക്

07. മൈഫോഡ് ഡോക്ക്

മൊബൈൽ ഫോണിനുള്ള സൗകര്യങ്ങൾ ഇന്ന് ഏതൊരു കാറിലും അത്യാന്താപേക്ഷിതമാണ്. എന്നാൽ, ഇപ്പോഴും പല നിർമാതാക്കളും ഈ വഴിക്ക് പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. ഫോൺ ചാർജ് ചെയ്യാനും എംപി3 പ്ലേയറും സാറ്റലൈറ്റ് നേവിഗേഷനുമെല്ലാം ഉപയോഗിക്കുന്നതിനുമൊക്കെ സൗകര്യം നൽകുന്ന വിധത്തിൽ ഒരു ഡോക്ക് സജ്ജീകരിച്ചിരിക്കുന്നു. കാറിന്റെ എന്റർടെയ്ൻമെന്റ് സിസ്റ്റവുമായി ഇതിനെയെല്ലാ ബന്ധിപ്പിക്കാനും മൈഫോഡ് ഡോക്കിന് സാധിക്കും.

കൂടുതൽ

കൂടുതൽ

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ഡ്രൈവ് റിവ്യൂ

ഫോഡ് ഫിഗോ ആസ്പയർ 4.89 ലക്ഷത്തിന് ചെയ്തു

വിമര്‍ശകരുടെ വായടയ്ക്കാന്‍ ഇക്കോസ്‌പോര്‍ട് സ്‌പോര്‍ടി പതിപ്പ്

മിസ്റ്റര്‍ ആപ്പിള്‍, നിങ്ങളുടെ ഗര്‍ഭം ഇങ്ങനെയാണോ?

മൂന്ന് പുതിയ ഇക്കോസ്‌പോര്‍ട് കണ്‍സെപ്റ്റുകള്‍

പരുക്കന്‍ സൗന്ദര്യത്തോടെ ട്രോളര്‍ ടി4 എസ്‌യുവി

ഇക്കോസ്പോർടിൽ ദിലീപ് പണിഞ്ഞ പണി!

Article Published On: Monday, August 17, 2015, 11:14 [IST]
English summary
Ford Figo Aspire, 7 Stand Out Features We Love.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X